Sections

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു

Monday, Sep 19, 2022
Reported By MANU KILIMANOOR

ഈ മാസം 28ന് ഇന്ത്യ - ദക്ഷിണാഫ്രിക്ക ടി-20 മത്സരം ഇവിടെ നടക്കാനിരിക്കുകയാണ്

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. രണ്ടരക്കോടി രൂപ കുടിശ്ശിക ഉള്ളതിനാലാണ് കെഎസ്ഇബിയുടെ നടപടി. ഈ മാസം 28ന് ഇന്ത്യ - ദക്ഷിണാഫ്രിക്ക ടി-20 മത്സരം ഇവിടെ നടക്കാനിരിക്കുകയാണ്.ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ കാര്യവട്ടത്ത് നടക്കാനിരിക്കുന്ന ടി-20 മത്സരത്തിനുള്ള ടിക്കറ്റുകള്‍ ഈ മാസം 19 മുതല്‍ ലഭ്യമാവും. ഓണ്‍ലൈന്‍ ടിക്കറ്റ് വില്പനയാണ് ഈ മാസം 19 മുതല്‍ ആരംഭിക്കുക. പേടിഎം ഇന്‍സൈഡറില്‍ ടിക്കറ്റുകള്‍ ലഭ്യമാവും. 

ഈ മാസം 28നാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി-20 പരമ്പര ആരംഭിക്കുക. പരമ്പരയിലെ ആദ്യ മത്സരം തിരുവനന്തപുരത്ത് നടക്കും. അതേസമയം, തിരുവനന്തപുരം സ്വദേശിയായ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയില്ല.ഈ പരമ്പരയ്ക്കുള്ള ടീം തന്നെയാണ് ടി-20 ലോകകപ്പിലും കളിക്കുക. സഞ്ജുവിന് പുറമേ ആവേശ് ഖാനും മുഹമ്മദ് ഷമിക്കും ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല. രോഹിത് ശര്‍മ്മയാണ് ടി 20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. കെ എല്‍ രാഹുല്‍ ആണ് വൈസ് ക്യാപ്റ്റന്‍.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.