Sections

കാർഷിക യന്ത്രവത്ക്കരണ ഉപപദ്ധതി ഉദ്ഘാടനം ചെയ്തു

Saturday, Sep 16, 2023
Reported By Admin
Agriculture Mechanization

കേന്ദ്ര കൃഷിമന്ത്രാലയവും കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന കാർഷിക യന്ത്രവത്ക്കരണ ഉപ പദ്ധതിയുടെ ഭാഗമായി നെൽപ്പാടങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് നെല്ലിന് സൂക്ഷ്മ മൂലകങ്ങൾ തളിക്കുന്ന പ്രവൃത്തിക്ക് നൂൽപ്പുഴ പഞ്ചായത്തിൽ തുടങ്ങി.

നൂൽപ്പുഴ കണ്ണങ്കോട് പാടരേഖരത്തിൽ നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സതിഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുമാ ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു.

48 ഹെക്ടർ പാടശേഖരത്തിലാണ് സൂക്ഷ്മ മൂലകങ്ങൾ തളിക്കുന്നത്. കണ്ണങ്കോട് പാടശേഖരത്തിന് പുറമെ കോളിപ്പാടി പാടശേഖരത്തിലെ 56 ഹെക്ടർ സ്ഥലത്തും ഡ്രോൺ ഉപയോഗിച്ച് നെല്ലിന് സുക്ഷ്മ കണങ്ങൾ തളിക്കുന്ന പ്രവൃത്തിക്ക് തുടക്കമായി.

ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ അമൽ ജോയ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.കെ രാമുണ്ണി തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.