Sections

ട്വിറ്ററിന് പിന്നാലെ ആമസോണും കൂട്ടപ്പിരിച്ചുവിടലിലേക്ക് 

Tuesday, Nov 15, 2022
Reported By admin
amazon

സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് നടപടി


ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷമുള്ള പിരിച്ചുവിടല്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം അയ്യായിരത്തോളം കരാര്‍ത്തൊഴിലാളികളെ കൂടി ട്വിറ്റര്‍ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടിരുന്നു. ഇതിനോടകം 50 ശതമാനത്തോളം ജീവനക്കാരെയാണ് ട്വിറ്റര്‍ ഒഴിവാക്കിയത്. ഇപ്പോള്‍ ട്വിറ്ററിന് പിന്നാലെ ആമസോണും പിരിച്ചുവിടാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. 

ഈ ആഴ്ചയോടെ 10,000 ജീവിനക്കാരെ പിരിച്ചുവിടാനാണ് ആമസോണ്‍ നീക്കമെന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ആമസോണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലായിരിക്കും ഇത്. സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് നടപടി.  എന്നാല്‍ പിരിച്ചുവിടുന്നത് കമ്പനിയുടെ ഒരു ശതമാനം ജീവനക്കാരെ മാത്രമാണെന്നും ആഗോളതലത്തില്‍ 1.6 മില്യന്‍ ജോലിക്കാര്‍ ആമസോണിനുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു മാസമായി ജീവനക്കാരെ വിലയിരുത്തുകയും കമ്പനിക്ക് അനുയോജ്യരല്ലാത്തവരോടു മറ്റു തൊഴിലുകള്‍ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കേണ്ടിയിരുന്ന കാലയളവില്‍ ഇത്തവണ കമ്പനിയുടെ നേട്ടം മന്ദഗതിയിലാണ്. ഈ വര്‍ഷം ആമസോണിന്റെ ഷെയര്‍ മൂല്യം 40 ശതമാനത്തോളം ഇടിഞ്ഞു. കമ്പനി സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുന്നുവെന്ന് സൂചന നല്‍കിയാണ് കൂട്ടപ്പിരിച്ചുവിടലിന് കളമൊരുങ്ങുന്നത്.  

എന്നാല്‍ ട്വിറ്ററില്‍ മുന്നറിയിപ്പൊന്നും നല്‍കാതെയാണ് പിരിച്ചുവിടല്‍ തുടരുന്നത്. ഹാനികരമായ ഉള്ളടക്കങ്ങള്‍ കണ്ടെത്തുന്നതിനായി ജോലിക്കെടുത്തവരാണ് ഇത്തവണ പിരിച്ചുവിടപ്പെട്ട കരാര്‍ ജീവനക്കാര്‍. നടപടി ട്വിറ്ററിനെ ബാധിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ കടന്നുകൂടാന്‍ ഇടയാക്കുമെന്ന് ജീവനക്കാര്‍ പ്രതികരിച്ചിരുന്നു. പിരിച്ചുവിടലിനോട് ട്വിറ്റര്‍ പ്രതികരിച്ചിട്ടില്ല.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.