Sections

ആഫ്റ്റർ 10TH ഫോക്കസ് പോയിന്റ് ഓറിയന്റേഷൻ പ്രോഗ്രാം 14ന്

Friday, May 10, 2024
Reported By Admin
After 10th Focus Point Orientation Program

പത്താം ക്ലാസ് പാസായ കുട്ടികൾക്കായി സംസ്ഥാനത്തെ എല്ലാ ഹയർ സെക്കൻഡറി സ്കൂളുകളിലും മേയ് 14നു രാവിലെ 10 മുതൽ 11 വരെ ആഫ്റ്റർ 10th ഫോക്കസ് പോയിന്റ് എന്ന പേരിൽ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കും. ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് സെല്ലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പത്താം ക്ലാസ് പരീക്ഷ പാസായ മുഴുവൻ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും ഇതു പരമാവധി പ്രയോജനപ്പെടുത്തണമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അഭ്യർഥിച്ചു. വിദ്യാർഥികൾക്കു സൗകര്യപ്രദമായ സമീപ പ്രദേശങ്ങളിലെ ഹയർ സെക്കൻഡറി സ്കൂളുകളിൽ പരിപാടിയിൽ പങ്കെടുക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.