- Trending Now:
കൊച്ചി: അതിവേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന സ്വകാര്യ ലൈഫ് ഇൻഷൂറൻസ് സ്ഥാപനവും രാജ്യത്തെ മുൻനിര കമ്പനികളിൽ ഒന്നുമായ ഏജീസ് ഫെഡറൽ ലൈഫ് ഇൻഷൂറൻസ് ഡിജിറ്റൽ വിതരണത്തിന് ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ഇൻഷൂറൻസ് സംവിധാനമായ പോളിസി ബസാറുമായി തന്ത്രപരമായ സഹകരണം ആരംഭിച്ചു. ഏജീസ് ഫെഡറൽ ലൈഫ് ഇൻഷൂറൻസിൻറെ ഡിജിറ്റൽ വിതരണം ശക്തമാക്കുകയും ബ്രാൻഡിൻറെ ഇൻഷൂറൻസ് സേവനങ്ങൾ ഇന്ത്യയിലെ അതിവേഗം വളരുന്ന ഡിജിറ്റൽ തൽപരരായ ഉപഭോക്താക്കൾക്ക് സമ്പൂർണ ഓൺലൈൻ സംവിധാനങ്ങളിലൂടെ ലഭ്യമാക്കുകയുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
ഏജീസ് ഫെഡറലിൻറെ സേവിങ്സ്, മാജിക് സേവിങ്സ് പതാകവാഹക പദ്ധതികളും അതിനു തുടർച്ചയായി ടേം, യൂലിപ് പദ്ധതികളും ലഭ്യമാക്കി പരിരക്ഷ, സമ്പാദ്യം, സമ്പത്തു സൃഷ്ടിക്കൽ എന്നിവയുടെ സമ്പൂർണമായ നിര ഇതിലൂടെ അവതരിപ്പിക്കും. ഈ പദ്ധതികൾ പോളിസി ബസാറിൻറെ സംവിധാനത്തിലൂടെ പരിശോധിക്കാനും വിലയിരുത്താനും സുഗമമായി ഓൺലൈനായി വാങ്ങാനും സാധിക്കും.
ഏജീസ് ഫെഡറലിൻറെ ശക്തമായ പദ്ധതികളും പോളിസി ബസാറിൻറെ വിപുലമായ വിതരണ ശൃംഖലയും സംയോജിപ്പിച്ച് വിപുലമായ തലത്തിലേക്ക് എത്തിക്കുകയും ഓൺലൈനായി ഇൻഷൂറൻസ് പദ്ധതികൾ തേടുന്ന വൻതോതിലുള്ള ഉപഭോക്താക്കളിലേക്ക് എത്തിക്കുകയുമാണ് തന്ത്രപരമായ ഈ സഹകരണം വഴി ഉദ്ദേശിക്കുന്നത്. 2047-ഓടെ എല്ലാവർക്കും ഇൻഷൂറൻസ് എന്ന ഐആർഡിഎയുടെ കാഴ്ചപ്പാടിനോട് ഒത്തുപോകുന്ന രീതിയിലെ ഈ സഹകരണം പോളിസി ബസാറിലെ ഒൻപതു ലക്ഷത്തിലേറെ വരുന്ന ഉപഭോക്താക്കൾക്ക് ലളിതവും സുഗമവുമായി ഡിജിറ്റലായി പദ്ധതികൾ വാങ്ങുന്നതിനു സഹായിക്കും.
ഡിജിറ്റലും സുതാര്യവുമായി എല്ലാവർക്കും ലഭ്യമായ രീതിയിലെ ഇന്ത്യയിലെ ഇൻഷൂറൻസിൻറെ ഭാവിയെ കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നതാണ് തന്ത്രപരമായ ഈ സഹകരണമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഏജീസ് ഫെഡറൽ ലൈഫ് ഇൻഷൂറൻസ് മാനേജിങ് ഡയറക്ടറും സിഇഒയുമായ ജൂഡ് ഗോംസ് പറഞ്ഞു. അറിവിൻറെ അടിസ്ഥാനത്തിൽ ആത്മവിശ്വാസത്തോടെയുള്ള തീരുമാനങ്ങൾ എടുക്കാൻ ഉപഭോക്താക്കളെ പര്യാപ്തരാക്കി പരിരക്ഷ വിപുലമാക്കാനുള്ള ശക്തമായ മാർഗമായി തങ്ങൾ ഡിജിറ്റൽ സംവിധാനങ്ങളെ കാണുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ലളിതമായി ലഭ്യമാകുകയും വിശ്വാസ്യത വളർത്തുകയും ലൈഫ് ഇൻഷൂറൻസിനെ കൂടുതൽ പ്രസക്തമാക്കുകയും ഇന്ത്യക്കാരെ കൂടുതലായി ഇതിലേക്ക് ഉൾപ്പെടുത്തുകയും ചെയ്യുന്നതിനാണു തങ്ങൾ ശ്രദ്ധ പതിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
എളുപ്പത്തിൽ മനസിലാകുന്നതും ലളിതമായി താരതമ്യം ചെയ്യാനാവുന്നതും സൗകര്യപ്രദമായി വാങ്ങാനാവുന്നതുമായ ഇൻഷൂറൻസ് പദ്ധതികളാണ് ഇന്നത്തെ ഉപഭോക്താക്കൾ തേടുന്നതെന്ന് ഈ സഹകരണത്തെ കുറിച്ചു പ്രതികരിക്കവെ പിബി ഫിൻടെക് ജോയിൻറ് ഗ്രൂപ് സിഇഒ സർബ് വീർ സിങ് പറഞ്ഞു. വൈവിധ്യമാർന്ന പദ്ധതികൾ കൂട്ടിച്ചേർക്കാൻ സഹായകമായതാണ് ഏജീസ് ഫെഡറൽ ലൈഫ് ഇൻഷൂറൻസുമായുള്ള തങ്ങളുടെ പങ്കാളിത്തം. പരിരക്ഷ, സേവിങ്സ്, സമ്പത്തു സൃഷ്ടിക്കൽ തുടങ്ങിയ ആവശ്യങ്ങൾ ഇതു നിറവേറ്റും. ഉപഭോക്താക്കൾക്ക് കൂടുതൽ പ്രസക്തമായ രീതിയിൽ താരതമ്യം ചെയ്യാനും തെരഞ്ഞെടുപ്പുകൾ നടത്താനും വാങ്ങൽ നടപടികൾ പൂർത്തിയാക്കാനും ഇതു വഴിയൊരുക്കും. ഡിജിറ്റൽ സംവിധാനങ്ങളിലൂടെ ഇൻഷൂറൻസ് നേടുന്നത് വിപുലമാക്കാൻ ഇത്തരം പങ്കാളിത്തങ്ങൾ നിർണായക പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിജിറ്റൽ രീതികൾ കൂടുതൽ പേർ പ്രയോജനപ്പെടുത്തുകയും ഓൺലൈൻ ഇൻഷൂറൻസ് വാങ്ങലിൽ കൂടുതൽ പേർ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്യപ്പെടുന്ന പശ്ചാത്തലത്തിൽ ഈ പങ്കാളിത്തം വിവിധ മേഖലകളിലെ ഉപഭോക്താക്കൾക്ക് ലൈഫ് ഇൻഷൂറൻസ് കൂടുതൽ മികച്ച രീതിയിൽ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ലളിതമായി പദ്ധതികൾ കണ്ടെത്തുകയും വേഗത്തിൽ വാങ്ങൽ നടപടികൾ പൂർത്തിയാക്കുകയും അറിവിൻറെ അടിസ്ഥാനത്തിൽ തീരുമാനങ്ങളെടുക്കാൻ സഹായിക്കുകയും ചെയ്യുന്നതിലാവും ഏജീസ് ഫെഡറൽ ലൈഫ് ഇൻഷൂറൻസും പോളിസി ബസാറും ശ്രദ്ധ പതിപ്പിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.