Sections

അസാപിൽ വിവിധ കോഴ്സുകളിൽ പ്രവേശനം

Thursday, May 02, 2024
Reported By Admin
ASAP

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ വികസന ഏജൻസിയായ അസാപ് കേരളയുടെ പത്തനംതിട്ട കുന്നന്താനം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ അടുത്ത ജൂണിൽ ആരംഭിക്കുന്ന, തൊഴിൽ സാധ്യത ഉറപ്പുവരുത്തുന്ന വിവിധ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. 10, പ്ലസ്ടു, ഡിഗ്രി തുടങ്ങി ഏത് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.

അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ്, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, മറൈൻ സ്ട്രക്ച്ചറൽ ഫിറ്റർ, ലാബ് കെമിസ്റ്റ്, ടാലി എസൻഷ്യൽ കോംപ്രിഹൻസീവ്, കമ്മ്യൂണികേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ, അനിമേഷൻ, ഡ്രോൺ പൈലറ്റ്, എന്റോൾഡ് ഏജന്റ്, ഫിറ്റ്നസ്സ് ട്രെയ്നർ തുടങ്ങിയ കോഴ്സുകളാണ് ആരംഭിക്കുന്നത്. താൽപര്യമുള്ളവർ കുന്നന്താനത്തുള്ള കമ്മ്യൂണിറ്റി സ്കിൽ പാർക്കുമായ് ബന്ധപ്പെടണം. ഫോൺ: 7994497989, 6235732523, 9696043142.



തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചുള്ള നിരന്തര അപ്ഡേഷനുകൾക്കായി ഈ പോർട്ടൽ ഫോളോ ചെയ്യുക...


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.