- Trending Now:
ഓം റൗട്ട്-പ്രഭാസ് ചിത്രം ആദിപുരുഷ് റിലീസിനോട് അടുക്കുമ്പോൾ ചിത്രത്തിലെ ജയ് ശ്രീറാം എന്ന ഗാനം തത്സമയം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സംഗീത സംവിധായകരായ അജയും അതുലും. മുംബൈയിൽ നടക്കുന്ന ആദിപുരുഷിൻറെ ഓഡിയോ ലോഞ്ച് വേദിയിൽ വെച്ചാണ് 30 ലധികം കോറസ് ഗായകർക്കൊപ്പം ഇരുവരും ലൈവ് ഓർക്കസ്ട്ര അവതരിപ്പിക്കുക. മനോജ് മുൻതാഷിറാണ് ജയ് ശ്രീറാം ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്.
സിനിമയുടെ ആത്മാവ് ജയ് ശ്രീറാമിൽ കുടികൊള്ളുന്നുവെന്ന് ആദിപുരുഷിന്റെ മുഴുവൻ ടീമും വിശ്വസിക്കുന്നു. ഇന്ത്യൻ സിനിമ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഓഡിയോ ലോഞ്ചുകളിലൊന്നിനാകും മുംബൈ സാക്ഷ്യം വഹിക്കുക എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.
ടി- സീരിയസ്, റെട്രോഫൈൽസിന്റെ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യൻ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിർമ്മാതാവായ ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ്ആദിപുരുഷ്എന്ന ത്രിഡി ചിത്രം. ഇന്ത്യൻ സംസ്കാരത്തിന്റെ ഏറെ ജനപ്രീതിയുള്ള ഒരു അദ്ധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരിക്കുക. കൂടാതെ, തമിഴ്, മലയാളം, മറ്റു വിദേശഭാഷകളിലേക്കും ഡബ് ചെയ്തിട്ടുണ്ട്.ഛായാഗ്രഹണം - ഭുവൻ ഗൗഡ, സംഗീത സംവിധാനം - രവി ബസ്രുർ . എഡിറ്റിംഗ് -അപൂർവ്വ മോടിവാലെ, ആഷിഷ് എം ഹത്രെ. സംഗീതം - അജയ്- അതുൽ. പശ്ചാത്തല സംഗീതം - സഞ്ചിത് ബൽഹാറ, അങ്കിത് ബൽഹാറ.
കാത്തിരിപ്പിനൊടുവിൽ ആദിപുരുഷ് പ്രേക്ഷകരിലേക്ക് ... Read More
ചിത്രം 2023 ജൂൺ 16 ന് ആഗോളതലത്തിൽറിലീസ്ചെയ്യും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.