Sections

ഇന്ത്യന്‍ ഊര്‍ജ്ജ വിപണി ലക്ഷ്യമിട്ട് 70 ബില്യണ്‍ ഡോളര്‍ നിക്ഷേപം

Wednesday, Jul 27, 2022
Reported By MANU KILIMANOOR

ഒറ്റയടിക്ക് ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ഓപ്പറേറ്ററായി അദാനി ഗ്രൂപ്പ് 


ഹരിത ഊര്‍ജ പരിവര്‍ത്തനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി അദാനി ഗ്രൂപ്പ് 70 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് അതിന്റെ ചെയര്‍മാന്‍ ഗൗതം അദാനി പറഞ്ഞു.രാജ്യത്തിനാവശ്യമായ ഇന്ധനത്തിനായി ഇറക്കുമതിയെ ആശ്രയിക്കുന്ന ഒരു രാജ്യം എന്നതില്‍ നിന്ന് ഇന്ത്യയെ പ്രകൃതിദത്ത ഊര്‍ജത്തിന്റെ മൊത്തം കയറ്റുമതിക്കാരായി മാറ്റിയേക്കാവുന്ന ഒരു രാജ്യമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ ആണ്ഞങ്ങള്‍ നയിക്കുന്നതെന്ന് അദാനി എന്റര്‍പ്രൈസസിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ അദ്ദേഹം പറഞ്ഞു.

ആ ലക്ഷ്യത്തിനായുള്ള മുന്നൊരുക്കങ്ങള്‍ അദാനി ഗ്രൂപ്പ് ആരംഭിച്ചു കഴിഞ്ഞു.ഇന്ത്യയുടെ ഹരിത പരിവര്‍ത്തനം സുഗമമാക്കുന്നതിന് 70 ബില്യണ്‍ ഡോളര്‍ആണ് ലോകത്തിലെ നാലാമത്തെ വലിയ ധനികന്‍ കൂടിയായ ഗൗതം അദാനി പറഞ്ഞു.

ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതില്‍ നിന്ന് ഞങ്ങള്‍ ഒരിക്കലും പിന്മാറിയിട്ടില്ല, നിക്ഷേപം മന്ദഗതിയിലാക്കിയിട്ടില്ല. ഞങ്ങളുടെ സ്‌കെയില്‍, ഞങ്ങളുടെ വൈവിധ്യമാര്‍ന്ന ബിസിനസ്സ്, പ്രകടനത്തിന്റെ ട്രാക്ക് റെക്കോര്‍ഡ് എന്നിവ വിവിധ വിപണി സാഹചര്യങ്ങളില്‍ മികച്ച പ്രകടനം തുടരുന്നതിന് ഞങ്ങള്‍ക്ക് വളരെ സഹായകമാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,' ഗ്രൂപ്പിന്റെ വിശ്വാസം രാജ്യത്തിന്റെ അഭിലാഷങ്ങളിലുള്ള വിശ്വാസത്തില്‍ നിന്നാണ് വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

ചൊവ്വാഴ്ച ബിഎസ്ഇയില്‍ അദാനി എന്റര്‍പ്രൈസസിന്റെ ഓഹരികള്‍ 0.42 ശതമാനം ഉയര്‍ന്ന് 2,560.55 രൂപയിലെത്തി, സെന്‍സെക്‌സ് 0.89 ശതമാനം താഴ്ന്നു.

ഗ്രീന്‍ ഹൈഡ്രജനെ 'ഭാവിയിലെ ഇന്ധനം' ആക്കാനുള്ള ശ്രമത്തിലാണ് ഗ്രൂപ്പ്, അദാനി പറഞ്ഞു. ജലത്തിന്റെ വൈദ്യുതവിശ്ലേഷണത്തില്‍ നിന്നാണ് ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്നത്, മുഴുവന്‍ പ്രക്രിയയും പുനരുപയോഗ ഊര്‍ജ്ജത്തില്‍ ഈ പ്രവര്‍ത്തനം നടക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ സോളാര്‍ പവര്‍ ഡെവലപ്പറായ അദാനി ഗ്രീന്‍ എനര്‍ജി 2030-ഓടെ 20 ബില്യണ്‍ ഡോളര്‍ മുതല്‍മുടക്കില്‍ 45 ജിഗാവാട്ട് (GW) പുനരുപയോഗ ഊര്‍ജ്ജ ശേഷി ലക്ഷ്യമിടുന്നു. ഈ സാമ്പത്തിക വര്‍ഷം മുതല്‍ പ്രതിവര്‍ഷം 2 ജിഗാവാട്ട് സൗരോര്‍ജ്ജ ഉല്‍പ്പാദന ശേഷി കൂട്ടിച്ചേര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

തന്റെ ഗ്രൂപ്പ് ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുകയും ഏറ്റവും വലിയ റോഡ് കരാറുകള്‍ നേടുകയും തുറമുഖങ്ങള്‍, ലോജിസ്റ്റിക്സ്, ഇലക്ട്രിസിറ്റി ട്രാന്‍സ്മിഷന്‍ ആന്റ് ഡിസ്ട്രിബ്യൂഷന്‍, സിറ്റി ഗ്യാസ്, പൈപ്പ്ഡ് നാച്വറല്‍ ഗ്യാസ് തുടങ്ങിയ ബിസിനസുകളില്‍ വിപണി വിഹിതം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നും അദാനി പറഞ്ഞു. അദാനി തന്റെ ബിസിനസ് വിപുലീകരിക്കാന്‍ ആഗോള നിക്ഷേപം തേടുകയാണ്. മൂന്ന് ഗ്രൂപ്പ് കമ്പനികള്‍ ഏപ്രിലില്‍ അബുദാബി ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കോ പിജെഎസ്സിയില്‍ (ഐഎച്ച്സി) നിന്ന് 15,400 കോടി രൂപ സമാഹരിച്ചു. 

അദാനി എന്റര്‍പ്രൈസസ് 7,700 കോടി രൂപ സമാഹരിച്ചപ്പോള്‍ അദാനി ഗ്രീന്‍ എനര്‍ജിയും അദാനി ട്രാന്‍സ്മിഷനും 3,850 കോടി രൂപ വീതം ഐഎച്ച്സിക്ക് പ്രിഫറന്‍ഷ്യല്‍ അലോട്ട്മെന്റുകളിലൂടെ സമാഹരിച്ചു. ജൂണില്‍, ഫ്രഞ്ച് ഊര്‍ജ്ജ കമ്പനിയായ TotalEnergies AEL-ല്‍ നിന്ന് അദാനി ന്യൂ ഇന്‍ഡസ്ട്രീസിന്റെ (ANIL) വെളിപ്പെടുത്താത്ത തുകയ്ക്ക് 25% ഓഹരികള്‍ സ്വന്തമാക്കി.

ഒറ്റയടിക്ക് ഞങ്ങള്‍ ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ഓപ്പറേറ്ററായി മാറിയെന്നും അദാനി പറഞ്ഞു. 'ഞങ്ങള്‍ ഇന്ന് പ്രവര്‍ത്തിക്കുന്ന ഈ വിമാനത്താവളങ്ങള്‍ക്ക് ചുറ്റും, എയറോട്രോപോളിസുകള്‍ വികസിപ്പിക്കുന്നതിനുള്ള അടുത്തുള്ള ബിസിനസ്സുകളില്‍ ഞങ്ങള്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.'


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.