Sections

അദാനിയും അംബാനിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും

Wednesday, Nov 23, 2022
Reported By admin
adani and ambani

 2000 കോടി രൂപയുടെ ബിഡ് ആര്‍ ഐ എല്‍ സമര്‍പ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു

 

ശതകോടീശ്വരന്‍ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി പവറും  മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസും തമ്മില്‍ ലാങ്കോ അമര്‍കാന്തക് പവറിന്റെ ആസ്തികള്‍ വാങ്ങുന്നതിനായി ഏറ്റുമുട്ടുന്നു എന്നാണ് റിപ്പോര്‍ട്ട് 

പാപ്പരത്വത്തിലായ താപവൈദ്യുത സ്ഥാപനത്തിന്റെ ആസ്തികള്‍ ലേലം ചെയ്യുന്നതിനിടെയായിരിക്കും രണ്ട് പ്രമുഖ വ്യവസായ ഗ്രൂപ്പുകള്‍ തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടല്‍ നടക്കുക. നവംബര്‍ 25നാണ് ലേലം നടക്കുക.  സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്റെയും ആര്‍ഇസി ലിമിറ്റഡിന്റെയും കണ്‍സോര്‍ഷ്യവും ലേലത്തില്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 

റിലയന്‍സ് ലേലം നേടിയാല്‍ മുകേഷ് അംബാനിയുടെ താപവൈദ്യുത മേഖലയിലേക്കുള്ള കടന്നു വരവായിരിക്കും ഇത്. അദാനിക്ക് ഇതിനകം താപ വൈദ്യത മേഖലയില്‍ നിക്ഷേപങ്ങളുണ്ട്. ആദ്യ റൗണ്ടില്‍ ഏറ്റവും ഉയര്‍ന്ന ലേലക്കാരായി റിലയന്‍സ് മാറിയിട്ടുണ്ട്. എന്നാല്‍ രണ്ടാം റൗണ്ടില്‍ 2,950 കോടി രൂപ ലേലം വിളിച്ച് അദാനി പവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.  2000 കോടി രൂപയുടെ ബിഡ് ആര്‍ ഐ എല്‍ സമര്‍പ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഛത്തീസ്ഗഡിലെ കോര്‍ബ-ചമ്പ സംസ്ഥാന പാതയില്‍ കല്‍ക്കരി അധിഷ്ഠിത താപവൈദ്യുത പദ്ധതിയാണ് ലാങ്കോ നടത്തുന്നത്. ഇതിന്റെ ആദ്യഘട്ടം കമ്മീഷന്‍ ചെയ്തു. രണ്ടാം ഘട്ടത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്, മൂന്നാം ഘട്ടത്തിന്റെ നിര്‍മ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല.

ഫ്യൂച്ചര്‍ റീട്ടെയിലിന്റെയും എസ്‌കെഎസ് പവറിന്റെയും ആസ്തികളില്‍ അദാനിയും റിലയന്‍സ് ഗ്രൂപ്പുകളും മത്സരിക്കാന്‍ സാധ്യതയുണ്ട്. ഈ രണ്ട് കമ്പനികള്‍ക്കായി ഇരുവരും താല്‍പര്യപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

ഇതിനു മുന്‍പും പല ലേലങ്ങളിലും റിലയന്‍സ് ഇന്ഡസ്ട്രീസും അദാനി പവറും ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത് എന്നാണ് സൂചന. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.