- Trending Now:
ലോകസമ്പന്ന പട്ടികയില്‍ മുകേഷ് അംബാനിയെ പിന്നിലാക്കി വാര്‍ത്തകളില്‍ ശ്രദ്ധനേടിയ ഗൗതം അദാനിയെ ഏവര്‍ക്കും പരിചയമുണ്ടാകും.അദാനി ഗ്രൂപ്പിന്റെ നെടുംതൂണായ ഗൗതം അദാനിയുടെ വിജയമന്ത്രം എന്തായിരിക്കും ?
ഓണ്‍ലൈന്‍ ട്രാവല്‍ പ്ലാറ്റ്ഫോമും നിയന്ത്രിക്കാനൊരുങ്ങി ബിസിനസ്
ഭീമനായ അദാനി ... Read More
കല്‍ക്കരി ഖനനം,ഓയില്‍ പര്യവേഷണം,ഗ്യാസ്,വൈദ്യുതോല്‍പാദനം,തുറമുഖങ്ങള്‍ തുടങ്ങി പടര്‍ന്നു പന്തലിച്ച ബിസിനസ് സാമ്രാജ്യമാണ് അദാനിയുടേത്.അഹമ്മദാബാദിലെ സിഎന്‍ വിദ്യാലയത്തില്‍ കൊമേഴ്‌സില്‍ പഠനം പാതിവഴി അവസാനിപ്പിച്ച ആളാണ് ഗൗതം അദാനി.പിന്നീട് ശ്രദ്ധ കേന്ദ്രീകരിച്ചത് മുംബൈയില്‍ വജ്ര ബിസിനസില്‍.സ്‌കൂള്‍ കാലത്തൊരിക്കല്‍ ഗുജറാത്തിലെ കണ്ട്‌ല തുറമുഖം കണ്ട അദാനിയുടെ മനസില്‍ അതുപോലൊന്ന് നിര്‍മ്മിക്കണം എന്ന ആഗ്രഹം മുളകൊണ്ടു.
അദാനി രണ്ടാമത്; ഏഷ്യയിലെ ഏറ്റവും വലിയ ധനികന് ?... Read More
ടെക്സ്റ്റൈല്‍ ബിസിനസ് കുടുംബത്തിലാണ് ഗൗതം അദാനി ജനിച്ചത്. പക്ഷേ, ഒരിക്കലും തന്റെ കുടുംബ ബിസിനസില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചില്ല. മുംബൈയില്‍ ഡയമണ്ട് ബ്രോക്കറായി പ്രവര്‍ത്തിച്ച ഗൗതം മൂന്ന് വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം രൂപ സമ്പാദിച്ചു. ഇരുപതാമത്തെ വയസില്‍ അദ്ദേഹം മില്ല്യണയറായി.100 മണിക്കൂറില്‍ ഇടപാട് നടത്തി 60000 കോടി രൂപയുടെ ഉഡുപ്പി താപവൈദ്യുത നിലയത്തിന്റെ കരാര്‍ അദാനി നേടിയതടക്കം നിരവധി സംഭവങ്ങള്‍.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വൈദ്യുതി ഉല്‍പാദകനും രാജ്യത്തെ ഏറ്റവും വലിയ സൗരോര്‍ജ്ജ ഉല്‍പാദകനുമാണ് ഗൗതം അദാനി.ഇവിടെ നിന്നാകെ 4620 മെഗാവാട്ട് വരെ വൈദ്യുതി ഉത്പാദിപ്പക്കുന്നുണ്ട്.2015ലെ ബ്രാന്‍ഡ് ട്രസ്റ്റ് റിപ്പോര്‍ട്ടില്‍ രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഫ്രാസ്ട്രക്ചര്‍ ബ്രാന്‍ഡ് എന്ന പേര് അദാനി ഗ്രൂപ്പിനായിരുന്നു.
ഒമിക്രോണ്‍ അദാനിയെ ചതിച്ചു, അതിസമ്പന്നരില്‍ അംബാനി വീണ്ടും മുന്നില്‍... Read More
അദാനി ഗ്രൂപ്പ് സംരംഭങ്ങളില്‍നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ മൂന്നു ശതമാനം അദാനി ഫൗണ്ടേഷനായി അദ്ദേഹം മാറ്റിവയ്ക്കുന്നു. അഹമ്മദാബാദിലെ അദാനി വിദ്യാ മന്ദിര്‍ സ്‌കൂളില്‍ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുന്നതടക്കം നിരവധി പ്രവര്‍ത്തനങ്ങള്‍.രാജ്യത്തെ പ്രധാന തുറമുഖങ്ങളെ റെയില്‍വേയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ബുദ്ധികേന്ദ്രം ഗൗതം അദാനിയാണ്.
അംബാനിയ്ക്ക് മുകളില്‍ കുതിച്ച് അദാനി; ഓഹരി വിപണിയില്‍ വന്‍കുതിപ്പ്
... Read More
വിജയത്തിലേക്കുള്ള ആവേശമാണ് തന്റെ വിജയമന്ത്രമെന്ന് ഗൗതം അദാനി തുറന്നു പറയുന്നു.ജീവിതത്തിലുടനീളം ചെയ്യുന്ന കാര്യങ്ങളുടെ ഫലത്തിലാണ് അദാനി ശ്രദ്ധ നല്‍കുന്നതും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.