- Trending Now:
കൊച്ചി: അലൈഡ് ബ്ലെൻഡേഴ്സ് & ഡിസ്റ്റിലേഴ്സിന്റെ (എബിഡി) സൂപ്പർപ്രീമിയം വിഭാഗമായ എബിഡി മാസ്ട്രോ ഇന്ത്യയിൽ ഔദ് ഐറിഷ് വിസ്കി അവതരിപ്പിച്ചു. ഇന്ത്യയിൽ വേഗത്തിൽ വളരുന്ന ഐറിഷ് വിസ്കി വിപണിയിലേക്കുള്ള കമ്പനിയുടെ ശക്തമായ പ്രവേശനമാണിത്. സൂപ്പർതാരം രൺവീർ സിംഗ് സഹസ്ഥാപകനും ക്രിയേറ്റീവ് പാർട്ണറുമായ എബിഡി മാസ്ട്രോ, ആഗോള നിലവാരത്തിലുള്ള പ്രീമിയം സ്പിരിറ്റ് ബ്രാൻഡുകൾ വികസിപ്പിക്കുകയാണ് ലക്ഷ്യം.
ഐറിഷ് ഭാഷയിൽ 'അഗ്നി' എന്നർത്ഥമുള്ള ഔദ് (ഐറിഷിൽ 'ഏ' എന്ന് ഉച്ചാരണം), ട്രിപ്പിൾ ഡിസ്റ്റിലേഷൻ പ്രക്രിയയിലൂടെ തയ്യാറാക്കുന്ന വിസ്കിയാണ്. വാനില, തേൻ, ടോഫി നോട്ടുകളുള്ള മൃദുവായ രുചിയാണ് ഇതിന്റെ പ്രത്യേകത.
ഹരിയാനയിൽ ലോഞ്ച് ചെയ്ത ഔദ് ഐറിഷ് വിസ്കി, മഹാരാഷ്ട്രയിൽ 3,950 രൂപ (750 മില്ലി) എംആർപിയിലാണ് വിപണിയിലെത്തുക. തുടർന്ന് ഗോവ, പശ്ചിമ ബംഗാൾ, കർണാടക, ഡൽഹി ഉൾപ്പെടെയുള്ള പ്രധാന വിപണികളിലേക്കും ഇത് വ്യാപിപ്പിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.