- Trending Now:
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേടുന്നതിനും ആധാര്‍ പലപ്പോഴും നിര്‍ബന്ധമാക്കാറുണ്ട്
പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യണമെന്ന് അറിയിച്ചിരിക്കുകയാണ് യുഐഡിഎഐ. അപ്ഡേറ്റുകള്‍ ഓണ്‍ലൈനിലും ആധാര്‍ കേന്ദ്രങ്ങളിലും നടത്താമെന്ന് യുഐഡിഎഐ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം ഈ പുതുക്കല്‍ നിര്‍ബന്ധമായി ചെയ്യണമോ എന്ന കാര്യം യുഐഡിഎഐ വ്യക്തമാക്കിയിട്ടില്ല.
തിരിച്ചറിയല്‍ രേഖകള്‍ പുതുക്കുന്നത് പോലെ തന്നെ ആധാറും പത്ത് വര്‍ഷം കൂടുമ്പോള്‍ പുതുക്കണം. വ്യക്തി വിവരങ്ങളും ഫോണ്‍ നമ്പറും വിലാസവും ഫോട്ടോയുമെല്ലാം ഇത്തരത്തില്‍ പത്ത് വര്‍ഷം കൂടുമ്പോള്‍ പുതുക്കണം. പുതിയ ആധാര്‍ എടുക്കുന്നതിന് സമാനമാണ് ഈ പുതുക്കലും. അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ട് എത്തിയോ ഓണ്‍ലൈന്‍ ആയോ ഒരു വ്യക്തിക്ക് പുതുക്കലുകള്‍ നടത്താവുന്നതാണ്. ഓരോ പത്ത് വര്‍ഷം കൂടുമ്പോള്‍ ഇത്തരത്തില്‍ ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്തിരിക്കണം.
ഗ്യാസ് സിലിണ്ടര്‍ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; പുതിയ നിയമം അറിയൂ... Read More
കഴിഞ്ഞ പത്ത് വര്‍ഷമായി ആളുകളെ തിരിച്ചറിയുന്നതിനുള്ള ഒരു രേഖയായി ആധാര ഉപയോഗിക്കുന്നുണ്ട്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേടുന്നതിനും ആധാര്‍ പലപ്പോഴും നിര്‍ബന്ധമാക്കാറുണ്ട്. ആധാര്‍ നമ്പറോ എന്റോള്‍മെന്റ് സ്ലിപ്പോ ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ സബ്സിഡികളും ആനുകൂല്യങ്ങളും നേടാന്‍ കഴിയില്ലെന്ന് ഓഗസ്റ്റില്‍ യുഐഡിഎഐ പുറത്തിറക്കിയ സര്‍ക്കുലറില്‍ അറിയിച്ചിരുന്നു.
ആധാര്‍ നമ്പര്‍ ഇല്ലാതെ സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡികളും ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്തുന്നത് തടയാനായി ആധാര്‍ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ എല്ലാ കേന്ദ്ര മന്ത്രാലയങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.