- Trending Now:
ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്നല്ലാതെ വാങ്ങിയ ഫോണുകളും ഇതുവഴി വില്‍ക്കാന്‍ സാധിക്കും
പഴയ ഫോണുകളെ പണമാക്കി മാറ്റാനുള്ള സൗകര്യവുമായി ഫ്‌ലിപ്പ്കാര്‍ട്ട്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ 1500 ലധികം പിന്‍കോഡുകളില്‍ ഇപ്പോള്‍ ഈ 'സെല്‍ ബാക് പ്രോഗ്രാം' ലഭ്യമാണ്. ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്നല്ലാതെ വാങ്ങിയ ഫോണുകളും ഇതുവഴി വില്‍ക്കാന്‍ സാധിക്കും.
നിലവിലെ ഉപഭോക്താക്കള്‍ക്ക് മാത്രമേ ഇപ്പോള്‍ ഫോണ്‍ വില്‍ക്കാന്‍ സാധിക്കുകയുള്ളൂ. മൂന്ന് ലളിതമായ ചോദ്യങ്ങള്‍ക്കനുസരിച്ചാണ് ഫോണിന്റെ മൂല്യം നിശ്ചയിക്കുന്നത് എന്നാണ് ഫ്‌ലിപ്കാര്‍ട്ട് പറയുന്നത്. വില്പന മൂല്യം കണക്കാക്കിയതനുസരിച്ച് ഒരു ഇ വൗച്ചര്‍ ലഭിക്കും. ഇത് ഉപയോഗിച്ച് ഫ്‌ലിപ്കാര്‍ട്ടില്‍നിന്നും സാധനങ്ങള്‍ വാങ്ങാം.
വില നിശ്ചയിച്ചുകഴിഞ്ഞാല്‍, 48 മണിക്കൂറില്‍ തന്നെ ഫ്‌ലിപ്കാര്‍ട്ട് ഏജന്റുമാര്‍ വീടുകളില്‍ നിന്നും ഫോണ്‍ വന്നെടുക്കും. സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം കാര്യങ്ങള്‍ നടപ്പിലാക്കുന്നത്.
ജീവനക്കാരോട് അതിരില്ലാത്ത സ്നേഹം; മീഷോയ്ക്ക് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ... Read More
കടുത്ത മത്സരം നിലനില്‍ക്കുന്ന സ്മാര്‍ട്ട് ഫോണ്‍ വിപണി പിടിക്കുവാനുള്ള ശ്രമങ്ങളായും ഇതിനെ കാണുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഭൂമിയുടെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കുമുള്ള ഒരു പ്രതിവിധിയായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.