Sections

വൈവിധ്യവത്കരണം ഫലപ്രദമായി നടപ്പാക്കാം; കയര്‍ മേഖലയില്‍ സമഗ്രമായ മാറ്റം അനിവാര്യം

Wednesday, Jul 27, 2022
Reported By admin
coir

സര്‍ക്കാര്‍ ചിലവഴിക്കുന്ന തുകയ്ക്ക് ആനുപാതികമായ മാറ്റം തൊഴിലാളികളുടെ ജീവിതത്തില്‍ ഉണ്ടാകുന്നില്ല


കയര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിച്ച് സുഗമമായി മുന്നോട്ടു പോകുന്നതിന് സമഗ്ര മാറ്റം അനിവാര്യമാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കയര്‍  സഹകരണ സംഘങ്ങള്‍ക്കുള്ള പദ്ധതി വിഹിതത്തിന്റെയും മറ്റ് ധനസഹായങ്ങളുടെയും വിതരണോദ്ഘാടനം ആലപ്പുഴ കയര്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പ്രതിസന്ധി പരിഹരിക്കുന്നതിന് കയര്‍ മേഖലയുമായി ബന്ധപ്പെട്ട എല്ലാവരുടെയും സഹകരണം ഉറപ്പാക്കിക്കൊണ്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്. സര്‍ക്കാര്‍ ചിലവഴിക്കുന്ന തുകയ്ക്ക് ആനുപാതികമായ മാറ്റം തൊഴിലാളികളുടെ ജീവിതത്തില്‍ ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തില്‍ മാറ്റം വന്നേ തീരൂ.

കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ രണ്ടാം പുനഃസംഘടന വലിയ മാറ്റത്തിന് വഴിതെളിച്ചു. ചകിരിയുടെയും കയറിന്റെയും ഉല്‍പ്പാദനം വര്‍ദ്ധിച്ചു.  തൊഴിലാളികളുടെ വരുമാനം ഉയര്‍ന്നു. സൊസൈറ്റികള്‍ പ്രതിസന്ധിയില്‍ നിന്ന് കരകയറിത്തുടങ്ങി. രണ്ടാം പുനഃസംഘടനയുടെ തുടര്‍ച്ചയെന്നോണം നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങളുണ്ട്.

ഉല്‍പ്പാദനച്ചിലവ് കുറയ്ക്കാനും ഗുണനിലവാരം ഉയര്‍ത്താനും വൈവിധ്യവത്കരണം ഫലപ്രദമായി നടപ്പാക്കാനും സാധിച്ചാല്‍ മാത്രമേ കയര്‍ മേഖലയ്ക്ക് ഗണ്യമായ മുന്നേറ്റം നടത്താന്‍ സാധിക്കൂകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.