Sections

ഫ്‌ളിപ്പ്കാര്‍ട്ട് ഷോപ്‌സി ആപ്പിലൂടെ വീട്ടിലിരുന്ന് ബിസിനസ് ചെയ്യാം

Monday, Oct 11, 2021
Reported By Admin
shopsy app

ഫ്‌ളിപ്പ്കാര്‍ട്ടിലെ ഉത്പന്നങ്ങള്‍ വിറ്റ് കൊണ്ട് വരുമാനം നേടാന്‍ സഹായിക്കുന്ന ആപ്പാണിത്


ബിസിനസ് സംരംഭം ആരംഭിക്കാന്‍ ആഗ്രഹമുണ്ടായിട്ടും ചില സാഹചര്യങ്ങള്‍ കാരണം അത് സാധിക്കാത്തവരുണ്ട്. അത്തരം ആളുകള്‍ക്ക് ബിസിനസ് ആരംഭിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഷോപ്‌സി. കോവിഡ് സാഹചര്യത്തില്‍ വീട്ടിലിരുന്നു തന്നെ സമ്പാദിക്കാനായി ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്പ്കാര്‍ട്ടാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഷോപ്‌സി എന്ന പേരില്‍ പുതിയ ആപ്ലിക്കേഷന്‍ ആരംഭിച്ചിരിക്കുന്നത്.

ഫ്‌ളിപ്പ്കാര്‍ട്ടിലെ ഉത്പന്നങ്ങള്‍ വിറ്റ് കൊണ്ട് വരുമാനം നേടാന്‍ സഹായിക്കുന്ന ആപ്പാണിത്. ഒട്ടും നിക്ഷേപമില്ലാതെ സംരംഭകര്‍ക്ക് തുടങ്ങാനാവുന്ന  ബിസിനസ്സാണിത്. ഓണ്‍ലൈന്‍ വ്യാപാരം ശക്തിപ്പെടുത്തുക എന്നതാണ് ഉദ്ദേശ്യം. ഫ്‌ളിപ്പ്കാര്‍ട്ടിലെ ഉത്പന്നങ്ങള്‍ വിറ്റ് കൊണ്ടാണ് ഉപഭോക്താക്കള്‍ക്ക് ബിസിനസ്സ് ആരംഭിക്കാനാവുക. 

ഇതില്‍നിന്ന് മികച്ച ലാഭവും നേടാനാകും. 2023 ല്‍, 25 ദശലക്ഷത്തിലധികം ഓണ്‍ലൈന്‍ സംരംഭകരെ വാര്‍ത്തെടുക്കുക എന്നതാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഷോപ്‌സിയിലൂടെ ലക്ഷ്യമിടുന്നത്.  ഫ്‌ളിപ്പ്കാര്‍ട്ട് വില്‍പ്പനക്കാര്‍ വാഗ്ദാനം ചെയ്യുന്ന 15 കോടി ഉത്പന്നങ്ങളുടെ കാറ്റലോഗുകള്‍ ഓണ്‍ലൈനായി പങ്കുവച്ച് ഓര്‍ഡര്‍ പിടിക്കുന്നതാണ് ബിസിനസ്സ്.

ഫാഷന്‍, ബ്യൂട്ടി, മൊബൈല്‍, ഇലക്ട്രോണിക്‌സ്, ഹോം തുടങ്ങിയ ഉത്പന്നങ്ങളാണ് വില്‍ക്കാനാകുക. ഇതിലൂടെ നല്ലൊരു ശതമാനം കമ്മീഷന്‍ ലഭിക്കും. ഓര്‍ഡര്‍ ചെയ്യുന്ന ഉത്പന്നങ്ങളെ ആശ്രയിച്ച് കമ്മീഷന്‍ ശതമാനത്തില്‍ വ്യത്യാസമുണ്ടാകും. വാട്‌സ്ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വഴി വ്യാപാരം നടത്താം. 

ഇതിനാദ്യം ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യണം. ഉപയോക്താക്കള്‍ക്ക് ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യാനും ഓണ്‍ലൈന്‍ ബിസിനസ്സ് ആരംഭിക്കാനും കഴിയും. സംരംഭകര്‍ക്ക് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ കാറ്റലോഗും ഡെലിവറി നെറ്റ്വര്‍ക്കുകളും ഇന്‍ഫ്രാസ്ട്രക്ചറും ഉപയോഗിക്കാം. ഫ്‌ളിപ്പ്കാര്‍ട്ട് ആണ് ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.