Sections

സംരംഭക ലോകത്ത് ഒരു വെബ്‌സൈറ്റ് നിര്‍മ്മിക്കുന്നത് എന്തിന് ?

Friday, Nov 12, 2021
Reported By admin
website for business

വെബ്‌സൈറ്റ് നിര്‍മ്മിക്കുന്നവര്‍ തീര്‍ച്ചയായും വെബ് പ്രൊമോഷനെ കുറിച്ചും മനസിലാക്കിയിരിക്കണം

 

ഇന്നത്തെ ബിസിനസ് ലോകത്ത് സംരംഭങ്ങളുടെ മര്‍മ്മ പ്രധാനമായ ഭാഗമാണ് വെബ്‌സൈറ്റ്.എന്തിന് വേണ്ടിയാണ് നിങ്ങള്‍ വെബ്‌സൈറ്റ് നിര്‍മ്മിക്കുന്നത് എന്നു തീര്‍ച്ചയായും മനസിലാക്കിയിരിക്കണം. നിങ്ങള്‍ തുടങ്ങാന്‍ പോകുന്നത് ചെറിയ ഒരു ഷോപ്പോ ക്ലിനിക്കോ അത് പോലുള്ള ബിസിനസോ ആണെങ്കില്‍ ഓണ്‍ലൈന്‍ വഴി കസ്റ്റമേഴ്‌സിനെ ആവശ്യം ഇല്ല എങ്കില്‍ ഒരിക്കലും വലിയ വെബ്‌സൈറ്റുകള്‍ ചെയ്ത് പണം കളയരുത്. വളരെ ചെറിയ വെബ്‌സൈറ്റ് നിര്‍മ്മിച്ചാല്‍ മതിയാകും.

മാര്‍ക്കറ്റിംഗ് പ്രാധാന്യം ഉള്ള ബിസിനസ്സ് ആണെങ്കില്‍ പവര്‍ഫുള്‍ ആയ ഒരു വെബ്‌സൈറ്റ് നിര്‍മ്മിക്കുന്നതാണ് ഏറ്റവും നല്ലത്. നിങ്ങളുടെ ബിസിനസ്സ് ആശയത്തെ വിജയിപ്പിക്കുന്നതില്‍ വെബ്സൈറ്റിന് വലിയ പങ്കാണ് ഉള്ളത്. ഇന്ന് 70% കസ്റ്റമേഴ്‌സും ഓണ്‍ലൈന്‍ വഴിയാണ് ലഭിക്കുന്നത്. ഏറ്റവും കൂടുതല്‍ കീ വേര്‍ഡ് കള്‍ ഉള്ള വെബ്‌സൈറ്റുകള്‍ നിര്‍മ്മിച്ചാല്‍ ഗൂഗിളില്‍ പല തരത്തില്‍ സെര്‍ച്ച് ചെയുന്ന ആളുകള്‍ക്കും നമ്മുടെ വെബ്‌സൈറ്റ് കാണാന്‍ സാധിക്കുകയും അത് വഴി നമുക്ക് ബിസിനസ്സ് ലഭിക്കുകയും ചെയ്യും.

വെബ്‌സൈറ്റ് നിര്‍മ്മിക്കുന്നവര്‍ തീര്‍ച്ചയായും വെബ് പ്രൊമോഷനെ കുറിച്ചും മനസിലാക്കിയിരിക്കണം. ആശയത്തിന് ഉപകരിക്കുന്ന ഒരു വെബ്‌സൈറ്റ് നിര്‍മ്മിക്കുനതിലൂടെ അല്ല ആ വെബ്‌സൈറ്റിനെ പ്രൊമോട്ട് ചെയ്ത് ജനങ്ങളിലേക്ക് എത്തിക്കുമ്പോള്‍ ആണ് നിങ്ങളുടെ ബിസിനസ്സ് വിജയം കൈവരിക്കുന്നത്. നല്ല ഉറച്ച മനസ്സും പുതിയ ആശയങ്ങളും ഓണ്‍ലൈനെ കുറിച്ച് വ്യക്തമായ അറിവും ഉണ്ടെങ്കില്‍ ഇന്ന് എതൊരു ബിസിനസും വളരെ എളുപ്പത്തിലും വേഗത്തിലും വിജയിപ്പിക്കാവുന്നതാണ്.

ആദ്യം ഒരു ഡൊമെയിന്‍ നെയിമാണ് വെബ്‌സൈറ്റിന് ആവശ്യമായി വരുന്നത്.പിന്നെ സൈറ്റ് അപ്ലോഡ് ചെയ്യാന്‍ ഒരു സ്‌പെയ്‌സും വേണം.ഡൊമെയ്ന്‍ വില്‍പ്പനക്കാരായി നിരവധി കമ്പനികളെ നിങ്ങള്‍ക്ക് ഓണ്‍ലൈനില്‍ കാണാന്‍ സാധിക്കും. പല കമ്പനികളും പല ചാര്‍ജ്ജായിരിക്കും ഈടാക്കുന്നത്. ഇതില്‍ നിന്ന് മികച്ചൊരു ഡൊമെയ്ന്‍ വില്‍പ്പനക്കാരനെ കണ്ടെത്തുക.ഒരു നല്ല ഡൊമെയ്ന്‍ വാങ്ങുന്നതിന് പണത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും നല്‍കരുത്. .com ഡൊമെയ്ന്‍ എടുക്കുന്നതാണ് വാണിജ്യാവശ്യങ്ങള്‍ക്ക് നല്ലത്. ഇതിനു പരമാവധി വരുന്ന വില 500-550 രൂപ മാത്രമാണ്. സൗജന്യ ഡൊമെയ്ന്‍, കുറഞ്ഞ വിലയ്ക്ക് ഡൊമെയ്ന്‍ തുടങ്ങിയ തട്ടിപ്പുകളില്‍ വീഴരുത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.