Sections

ലോണ്‍ ഉള്ളവര്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ ഈ ബിസിനസ് ലോണ്‍ ലഭിക്കും, നിബന്ധനകള്‍ ഇവയൊക്കെ

Sunday, Nov 14, 2021
Reported By Admin
business loan

2020 ജൂണിലാണ് ഇസിഎല്‍ജിഎസ് പദ്ധതി ആവിഷ്‌കരിച്ചത്


ബിസിനസ് ലോണ്‍ എടുത്ത് സംരംഭം ആരംഭിച്ചവരായിരിക്കും മിക്ക ആളുകളും. എന്നാല്‍ ബിസിനസ് ലോണ്‍ ഉള്ളവര്‍ക്ക് വീണ്ടും ലോണ്‍ എടുക്കാന്‍ സാധിച്ചാലോ...? ഇന്ത്യയുടെ പ്രധാന സംരംഭ മേഖലയായ എംഎസ്എംഇ മേഖലയുടെ ഉന്നമനത്തിനായാണ് ഈ പദ്ധതി ആരംഭിച്ചത്. എന്നാല്‍ നിലവില്‍ ബിസിനസ് എന്റര്‍പ്രെസസിനും ഈ പദ്ധതിയ്ക്ക് കീഴില്‍ അപേക്ഷിക്കാം. 

എംഎസ്എംഇ മേഖലക്ക് സഹായം നല്‍കാന്‍ 2020 ജൂണിലാണ് ഇസിഎല്‍ജിഎസ് പദ്ധതി ആവിഷ്‌കരിച്ചത്. ചെറുകിട സംരംഭങ്ങള്‍ക്കാണ് ആദ്യം പദ്ധതിക്ക് കീഴില്‍ സഹായം ലഭ്യമാക്കിയിരുന്നെങ്കിലും പിന്നീട് ഈ പദ്ധതിയുടെ പരിധി സര്‍ക്കാര്‍ വിപുലീകരിച്ചിരുന്നു.

ആശുപത്രികള്‍, നഴ്സിംഗ് ഹോമുകള്‍, ക്ലിനിക്കുകള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് അവരുടെ സ്ഥലങ്ങളില്‍ തന്നെ ഓക്സിജന്‍ ഉല്‍പ്പാദന പ്ലാന്റുകള്‍ സ്ഥാപിക്കാം. ഇതിനുള്ള രണ്ട് കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റി ലഭിക്കും. 7.5 ശതമാനം കുറഞ്ഞ നിരക്കില്‍ ലോണ്‍ ലഭ്യമാണ്.

കൊവിഡ് കാലത്ത് എംഎസ്എംഇ സംരംഭങ്ങള്‍ക്ക് അധിക പണ ലഭ്യത ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ ഇസിഎല്‍ജിഎസ് അല്ലെങ്കില്‍ എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി പദ്ധതിക്ക് കീഴില്‍ അധിക ലോണ്‍ അനുവദിച്ചിരുന്നു. നിലവില്‍ ലോണുകള്‍ ഉള്ളവര്‍ക്ക് നിബന്ധനകളോടെ അധിക ലോണ്‍ എടുക്കാം. 

എന്തൊക്കെയാണ് നിബന്ധനകള്‍?

പ്രീ അപ്രൂവ്ഡ് വായ്പയായ ഇസിഎല്‍ജിഎസ് ലഭിയ്ക്കുന്നതിന് വായ്പ 50 കോടി രൂപ കവിയരുത്. മൊത്തം വിറ്റുവരവ് 250 കോടി രൂപ കവിയാനും പാടില്ല. 9.25 ശതമാനം പലിശ നിരക്കിലാണ് പൊതുവായ ലോണ്‍ അനുവദിയ്ക്കുക.  ആദ്യ ഒരു വര്‍ഷം തിരിച്ചടവിന് മോറട്ടോറിയം ലഭ്യമാണ്. മുദ്ര ലോണ്‍ ഉള്ളവര്‍ക്കും സഹായം ലഭിക്കും. ഇടത്തരം സംരംഭങ്ങളുടെ നിലവിലെ വായ്പാകുടിശിക 500 കോടിയായിരിക്കണമെന്ന പരിധിയിലും ഇളവുകള്‍ നല്‍കും.

വായ്പാ പുനക്രമീകരണത്തിന് അര്‍ഹരായ വായ്പാക്കാര്‍ക്ക് ആദ്യത്തെ 12 മാസം പലിശ മാത്രവും പിന്നീടുള്ള 36 മാസങ്ങള്‍ പലിശയും മുതലുമുള്‍പ്പെടെയുമുള്ളതുമായ തുക അടയ്ക്കാം മൊത്തം നാലുവര്‍ഷത്തെ തിരിച്ചടവ് വ്യവസ്ഥയാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. ഇതിനു മുമ്പ് സെപ്തംബര്‍ 30 വരെയായിരുന്നു കാലാവധി. നിലവില്‍ ലോണിനായി അപേക്ഷിക്കേണ്ട അവസാന തിയതി 2022 മാര്‍ച്ച് 31 ആണ്്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.