Sections

സ്ഥിര നിക്ഷേപത്തിലൂടെ പലിശ മാത്രമല്ല ലഭിക്കുന്നത്...നിരവധി മറ്റ് നേട്ടങ്ങളുമുണ്ട്

Saturday, Nov 13, 2021
Reported By Admin
fixed deposite

ഏതാണ് നമുക്ക് അനുയോജ്യമായ നിക്ഷേപം എന്നത് കണ്ടെത്തുന്നതാണ് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം


ഇക്കാലത്ത് ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കുക എന്നത് ഒട്ടും സങ്കീര്‍ണമായ പ്രക്രിയ അല്ല. ഏതൊരാള്‍ക്കും എളുപ്പം പൂര്‍ത്തിയാക്കാവുന്ന കാര്യമാണിത്. ബാങ്കില്‍ നേരിട്ട് ചെല്ലുകയോ, മണിക്കൂറുകള്‍ നീണ്ട് ക്യൂവില്‍ നില്‍ക്കുകയോ ഒന്നും ഇപ്പോള്‍ സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കുവാന്‍ ആവശ്യമില്ല. ഈ ഇന്റര്‍നെറ്റ് കാലത്ത് മൊബൈല്‍ ഫോണിലോ കമ്പ്യൂട്ടറിലോ കുറച്ചു മിനുട്ടുകള്‍ ചിലവഴിച്ചാല്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കുവാന്‍ സാധിക്കും. 

ധാരാളം നിക്ഷേപ തെരഞ്ഞെടുപ്പുകള്‍ നമുക്ക് മുന്നിലുണ്ട്. എന്നാല്‍ ഇതില്‍ ഏതാണ് നമുക്ക് അനുയോജ്യമായ നിക്ഷേപം എന്നത് കണ്ടെത്തുന്നതാണ് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം. സ്ഥിര നിക്ഷേപങ്ങള്‍ പുതിയൊരു നിക്ഷേപ രീതിയൊന്നുമല്ല. സ്ഥിര നിക്ഷേപങ്ങളുടെ ഏറ്റവും പ്രയോജനകരമായ കാര്യം എന്താണെന്ന് വച്ചാല്‍ ഏറ്റവും ചെറിയ പ്രായത്തില്‍ തന്നെ ചെറിയ തുക നിക്ഷേപിച്ചു കൊണ്ട് നിങ്ങള്‍ക്ക് സ്ഥിര നിക്ഷേപം ആരംഭിക്കാം എന്നതാണ്.

ചെറിയ പ്രായത്തില്‍ തന്നെ ഒരു വ്യക്തിയില്‍ നിക്ഷേപ സമ്പാദ്യ ശീലങ്ങള്‍ വളര്‍ത്തുവാന്‍ സ്ഥിര നിക്ഷേപങ്ങള്‍ കാരണമാകുന്നു. ചെറിയ തുക ചെറിയ കാലയളവിലേക്ക് സ്ഥിര നിക്ഷേപ പദ്ധതികളില്‍ നിക്ഷേപം നടത്തുവാനും നിക്ഷേപകന് സാധിക്കും. 15 ദിവസം മുതല്‍ 3 മാസം വരെയുള്ള ഹ്രസ്വകാലത്തേക്ക് പോലും ഇത്തരത്തില്‍ നിക്ഷേപം നടത്തുവാന്‍ സാധിക്കും.

എന്നാല്‍ സ്ഥിര നിക്ഷേപം നടത്തുമ്പോള്‍ പലിശ മാത്രമാണോ നമ്മുക്ക് ലഭിക്കുന്നത്? അല്ല. നിരവധി നേട്ടങ്ങള്‍ സ്ഥിര നിക്ഷേപം നടത്തുമ്പോള്‍ നമുക്ക് ലഭിക്കുന്നുണ്ട്. ഇന്‍ഷുറന്‍സ്, ഹെല്‍ത്ത്‌കെയര്‍, നികുതിയിളവ് തുടങ്ങിയവായാണ് ആ നേട്ടങ്ങള്‍. അവയെ കുറിച്ച് അറിയാം

ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം

ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് മേല്‍ നിക്ഷേപകന് ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ലഭിക്കുവാന്‍ അര്‍ഹതയുണ്ട്. അടിയന്തിരമായ സാമ്പത്തിക ആവശ്യങ്ങള്‍ മുന്നിലെത്തുമ്പോള്‍ ഈ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം നിക്ഷേപന് ഉപയോഗപ്പെടുത്താം.

ഇന്‍ഷുറന്‍സ്

സ്ഥിര നിക്ഷേപകര്‍ക്ക് ഇന്‍ഷുറന്‍സ്, ഹെല്‍ത്ത്‌കെയര്‍ സേവനങ്ങള്‍ തുടങ്ങിയ മൂല്യവര്‍ധിത സേവനങ്ങള്‍ ഇതിലൂടെ ലഭിക്കും. 1991ലെ ആദായ നികുതി നിയമത്തിലെ 80സി വകുപ്പ് പ്രകാരം നിക്ഷേപകര്‍ക്ക് നികുതി ഇളവിന് ആര്‍ഹതയുണ്ട്. മറ്റ് ആസ്തി നിക്ഷേപങ്ങളെ പോലെ സ്ഥിര നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന ആദായത്തില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകില്ല.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.