Sections

പെന്‍ഷന്‍കാര്‍ അറിയാന്‍...നാളെ മുതല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാം

Wednesday, Sep 29, 2021
Reported By Admin
pension

പെന്‍ഷന്‍ വാങ്ങുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് പെന്‍ഷന്‍ വിതരണം ചെയ്യുന്ന അതോറിറ്റിക്ക് (പിഡിഎ) മുമ്പാകെ സമര്‍പ്പിക്കണം


പെന്‍ഷന്‍ വിതരണം മുടങ്ങാതിരിക്കാന്‍ ഓരോ വര്‍ഷവും പെന്‍ഷന്‍ വാങ്ങുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് പെന്‍ഷന്‍ വിതരണം ചെയ്യുന്ന അതോറിറ്റിക്ക് (പിഡിഎ) മുമ്പാകെ സമര്‍പ്പിക്കണം. നാളെ മുതല്‍ വിവിധ പെന്‍ഷന്‍കാര്‍ക്ക് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് തുടങ്ങാം. രാജ്യത്തുടനീളമുള്ള ഹെഡ് പോസ്റ്റ് ഓഫീസുകളിലെ ജീവന്‍ പ്രമാണ്‍ കേന്ദ്രങ്ങളില്‍ ( ജെപിസി) ഇതിനുള്ള സൗകര്യം ഉടന്‍ അനുവദിച്ച് തുടങ്ങും.

80 വയസ്സും അതില്‍ കൂടുതലും പ്രായമുള്ള പെന്‍ഷര്‍കാര്‍ക്ക് നാളെ മുതല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച് തുടങ്ങാം. ഇവര്‍ക്ക് നവംബര്‍ 30 വരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള സൗകര്യം അനുവദിക്കും. ശേഷിക്കുന്ന പെന്‍ഷന്‍കാര്‍ക്ക് നവംബര്‍ 1 മുതല്‍ നവംബര്‍ 30 വരെയുള്ള കാലയളവില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാം.

പെന്‍ഷന്‍ വാങ്ങുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് പെന്‍ഷന്‍ വിതരണം ചെയ്യുന്ന അതോറിറ്റിക്ക് (പിഡിഎ) മുമ്പാകെ സമര്‍പ്പിക്കണം. പെന്‍ഷണര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് സ്വയം ഹാജരാക്കാം. ലൈഫ് സര്‍ട്ടിഫിക്കറ്റ് ബാങ്ക് അല്ലെങ്കില്‍ പോസ്റ്റ് ഓഫീസ് സന്ദര്‍ശിക്കാതെ വീട്ടിലിരുന്ന് ഓണ്‍ലൈനായും സമര്‍പ്പിക്കാനുള്ള സൗകര്യം പെന്‍ഷന്‍കാര്‍ക്ക് ലഭ്യമാണ്.

ഇതിനായി ഏതൊരാള്‍ക്കും ആധാര്‍ അധിഷ്ഠിത ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ആയ (ഡിഎല്‍സി) ' ജീവന്‍ പ്രമാണ്‍' തിരഞ്ഞെടുക്കാം. യഥാര്‍ത്ഥത്തില്‍ ഡിഎല്‍സി പ്രക്രിയ പൂര്‍ത്തിയായി കഴിയുമ്പോള്‍ ലഭിക്കുന്ന സവിശേഷ തിരിച്ചറിയല്‍ രേഖയാണിത്. പെന്‍ഷന്‍കാര്‍ ജീവിച്ചിരിപ്പുണ്ട് എന്നതിന്റെ തെളിവായി ഈ ജീവന്‍ പ്രമാണ്‍ പത്ര ഓണ്‍ലൈനായി എടുക്കുകയും ബാങ്ക് അല്ലെങ്കില്‍ പോസ്റ്റ് ഓഫീസ് ശാഖകളിലേക്ക് അയക്കുകയും ചെയ്യാം.

ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റിന് എടുക്കുന്നതിന് ആധാര്‍ നമ്പര്‍, നിലവിലുള്ള മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍ പെന്‍ഷന്‍ വിതരണ ഏജന്‍സിയില്‍ ( ബാങ്ക്, പോസ്റ്റ് ഓഫീസ് തുടങ്ങിയവ) രജിസ്റ്റര്‍ ചെയ്തിരിക്കണം. പെന്‍ഷന്‍ തരം, പെന്‍ഷന്‍ അനുവദിക്കുന്ന അതോറിറ്റി, വിതരണ ഏജന്‍സി, പെന്‍ഷന്‍ പേമെന്റ് ഓഡര്‍ (പിപിഒ) നമ്പര്‍, അക്കൗണ്ട് നമ്പര്‍ എന്നിവയെല്ലാം കൈവശം ഉണ്ടായിരിക്കണം.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.