- Trending Now:
നവംബര്‍ ഒന്നിനു മുമ്പ് പരമാവധി ഓക്‌സിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം
സാമൂഹികമായും സാമ്പത്തികമായും ജീവിതം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്ക് കുടുംബശ്രീ അവസരമൊരുക്കുന്നു. യുവതികളുടെ സാമൂഹിക, സാംസ്‌കാരിക ഉപജീവനത്തിന് വേദിയൊരുക്കാന്‍ എല്ലാ തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലും ഓക്‌സിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കും.
18 നും 40നും ഇടയിലുള്ള അന്‍പത് വനിതകള്‍ അടങ്ങുന്ന ഒരു ഗ്രൂപ്പ് എന്ന നിലയിലാണ് പദ്ധതി നടപ്പാക്കുന്നത്. സ്ത്രീധനം, ഗാര്‍ഹിക പീഡനം, മദ്യം - മയക്കുമരുന്ന് എന്നിവയെ പ്രതിരോധിക്കുന്ന കരുത്തുറ്റ പ്രാദേശിക സംവിധാനമായി ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കും. നവംബര്‍ ഒന്നിനു മുമ്പ് പരമാവധി ഓക്‌സിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം.
സംരംഭം ആരംഭിക്കാന്‍ ഒരു ലക്ഷം സബ്സിഡിയോടു കൂടി 5 ലക്ഷം നല്കാന് സര്‍ക്കാര്‍ റെഡി... Read More
കൂട്ടായ പരിഹാരം
അഭ്യസ്ത വിദ്യരായ വീട്ടമ്മമാരുടെ പ്രശ്‌നങ്ങള്‍ക്ക് കൂട്ടായ പരിഹാരം കാണാനും സാമൂഹിക, സാമ്പത്തിക സ്ത്രീ ശാക്തീകരണ വിഷയങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള വേദിയായും ഗ്രൂപ്പ് പ്രവര്‍ത്തിക്കും.
യുവജന കമ്മീഷന്‍, യുവജന ബോര്‍ഡ് തുടങ്ങിയ ഏജന്‍സികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുക, ജാഗ്രത സമിതി, ലഹരിക്കെതിരെയുള്ള വിമുക്തി തുടങ്ങി സ്ത്രീകള്‍ക്കു വേണ്ടിയുള്ള വിവിധ പദ്ധതികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുക, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, സഹകരണ വകുപ്പ് എന്നിവയുടെ പദ്ധതികള്‍ മുഖേന യുവതികളുടെ സുസ്ഥിര ഉപജീവനം സാധ്യമാക്കുക എന്നിവ ഓക്‌സിലറി ഗ്രൂപ്പുകളുടെ പ്രധാന ലക്ഷ്യങ്ങളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.