- Trending Now:
കോവിഡ് പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടപ്പെട്ടവരും തിരിച്ചെത്തിയവരുമായ പ്രവാസികള്‍ക്കാണ് വായ്പയ്ക്കുള്ള അര്‍ഹത
പ്രവാസികള്‍ക്കു വീണ്ടും സര്‍ക്കാറിന്റെ കൈത്താങ്ങ്. നോര്‍ക്കയുടെ പ്രവാസി ഭദ്രത മൈക്രോ പദ്ധതിയിലൂടെ സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് 5 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. പദ്ധതി തുകയുടെ 25 ശതമാനം ( പരമാവധി 1 ലക്ഷം രൂപ ) മൂലധന സബ്‌സിഡി അനുവദിക്കും. കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് ആദ്യ നാലു വര്‍ഷം 3 ശതമാനം പലിശ സബ്‌സിഡിയും ഉണ്ടാകും .
ആര്‍ക്ക് കിട്ടും?
കോവിഡ് പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടപ്പെട്ടവരും തിരിച്ചെത്തിയവരുമായ പ്രവാസികള്‍ക്കാണ് വായ്പയ്ക്കുള്ള അര്‍ഹത. കെ എസ് എഫ് ഇ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. കേരള ബാങ്ക് ഉള്‍പ്പെടെയുള്ള സഹകരണ സ്ഥാപനങ്ങള്‍, പ്രവാസി സഹകരണ സൊസൈറ്റികള്‍, ദേശസാല്‍കൃത ബാങ്കുകള്‍ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങള്‍ വഴി പദ്ധതി വിപുലമാക്കാനും ലക്ഷ്യമിടുന്നു.
പ്രവാസികള്‍ക്കായി നോര്‍ക്ക വഴി സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന രണ്ടാമത്തെ സംരംഭകത്വ സഹായ പദ്ധതിയാണിത്. കുടുംബശ്രീ വഴി രണ്ടു ലക്ഷം രൂപ വരെ പലിശരഹിത വായ്പ അനുവദിക്കുന്ന പദ്ധതി ആഗസ്റ്റില്‍ ആരംഭിച്ചിരുന്നു.
പ്രവാസി ഭദ്രത മൈക്രോ പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ നോര്‍ക്കയുമായോ തൊട്ടടുത്ത കെ.എസ് എഫ് ഇ ശാഖയുമായോ ബന്ധപ്പെടുക .നോര്‍ക്ക :88020 12345.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.