Sections

പവര്‍ കാണിച്ച് ഇന്ത്യന്‍ ക്രിപ്‌റ്റോകറന്‍സി; ഇത് ചരിത്രത്തില്‍ ആദ്യം

Wednesday, Aug 11, 2021
Reported By admin
CoinDCX, cryptocurrency

ഡിസിഎക്‌സ്  ക്രിപ്‌റ്റോ മൂല്യം ഉയര്‍ത്തി യൂണികോണ്‍ ക്ലബ്ബില്‍ 

 

കറന്‍സി എക്‌സ്‌ചേഞ്ച് യൂണികോണ്‍ ക്ലബ്ബിലേക്ക് ആദ്യമായി അരങ്ങേറ്റം നടത്തി ഇന്ത്യയില്‍ നിന്ന് ഒരു ക്രിപ്‌റ്റോ കറന്‍സി.ഡിസിഎക്‌സ് എന്ന് അറിയപ്പെടുന്ന ക്രിപ്‌റ്റോ ആണ് മൂല്യം ഉയര്‍ത്തി ക്ലബ്ബില്‍ പ്രവേശിച്ചത്.ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള നിക്ഷേപകരില്‍ നിന്നായി ഏകദേശം 90 ദശലക്ഷം ഡോളര്‍ അതായത് ഏകദേശം 668 കോടി രൂപ സ്വീകരിച്ചാണ് ഡിസിഎക്‌സ് മൂല്യം ഉയര്‍ത്തിയത്.ഫെയസ്ബുക്ക് സഹസ്ഥാപകനായ എഡ്വാര്‍ഡോ സാവേറിന്റെ ബി ക്യാപിറ്റലിന്റെ നേതൃത്വത്തിലാണ് ഫണ്ട് റേസ് നടത്തിയത്.

ഈ ഫണ്ട് റേസിംഗിലൂടെ ക്രിപ്‌റ്റോ ഡിസിഎക്‌സിന്റെ മൂല്യം 1.1 ബില്യണ്‍ ഡോളറിലേക്ക് (8150 കോടി രൂപ) ഉയര്‍ന്നു.100 കോടി ഡോളറില്‍ മൂല്യമുള്ള കമ്പനികളാണ് യൂണികോണ്‍ ക്ലബ്ബില്‍ ഇടം നേടുന്നത്.

കോയിന്‍ബേസ് വെഞ്ചേഴ്‌സ്, പോളിചെയിന്‍ ക്യാപിറ്റല്‍,ബ്ലോക്ക്.വണ്‍, ജമ്പ് ക്യാപിറ്റല്‍ തുടങ്ങിയ നിക്ഷേപകരുടെ പങ്കാളിത്തവും ഈ ഫണ്ട് റൈസിംഗില്‍ ഉള്‍പ്പെടുന്നുണ്ട്.മറ്റ് മുതിര്‍ന്ന നിക്ഷേപകര്‍ക്കൊപ്പം 2018ല്‍ സ്ഥാപിതമായ കോയിന്‍ ഡിസിഎക്‌സ് ഇതുവരെ 3.5 ദശലക്ഷത്തിലധികം ഉപയോക്താക്കളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ സമാഹരിച്ച ഫണ്ടുകള്‍ കൂടുതല്‍ ഇന്ത്യക്കാരെ ക്രിപ്‌റ്റോയിലേക്ക് കൊണ്ടുവന്ന് വിപുലീകരിക്കാനും ക്രിപ്‌റ്റോയെ രാജ്യത്തെ ജനപ്രിയ നിക്ഷേപമാക്കി മാറ്റാനുമുള്ള പ്രവര്‍ത്തനങ്ങളിലാകും പ്രവര്‍ത്തനങ്ങളെന്ന് കോയിന്‍ ഡിസിഎക്‌സിന്റെ സഹസ്ഥാപകനും സിഇഒയുമായി സുമിത് ഗുപ്ത പറഞ്ഞു.


ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സികളുടെ വ്യാപാരം സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ആശങ്കകള്‍ നിലനില്‍ക്കെയാണ് ക്രിപ്‌റ്റോ എക്‌സേഞ്ചിലേക്ക് വന്‍ തുക നിക്ഷേപമായി ഒഴുകിയത്.കഴിഞ്ഞ ഏപ്രിലില്‍ 92.3 കോടി ഡോളര്‍ മാത്രമായിരുന്നു ക്രിപ്‌റ്റോ നിക്ഷേപം എങ്കില്‍ ഈ കൊല്ലം മെയില്‍ അത് 660 കോടി ഡോളറായി ഉയര്‍ന്നത് കാണാം. നിലവിലെ സാഹചര്യത്തില്‍ ഭരണകൂടം ഇന്ത്യയിലെ ക്രിപ്‌റ്റോ വിനിമയത്തില്‍ നയരൂപീകരണം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് വിദഗ്ധര്‍ പങ്കുവെയ്ക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.