Sections

കോവിഡില്‍ ഇന്ത്യയെ തഴഞ്ഞ് വിനോദസഞ്ചാരികള്‍

Wednesday, Sep 29, 2021
Reported By admin
india tourism

കോവിഡിനെ തുടര്‍ന്ന് ആകെ തകര്‍ന്ന് തരിപ്പണമായ ഇന്ത്യന്‍ ടൂറിസത്തിന്റെ മറ്റൊരു ചിത്രം കാണിച്ച് റിപ്പോര്‍ട്ട്.രാജ്യത്തെ വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷമുണ്ടായതു 74.9%  ഇടിവ്. 

2019ല്‍ 1.09 കോടി വിദേശ സഞ്ചാരികള്‍ വന്നെങ്കില്‍ കോവിഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ പിടിമുറുക്കിയ 2020ല്‍ ഇതു 27.4 ലക്ഷമായി  കുറഞ്ഞു. വിനോദസഞ്ചാര ദിനാചരണത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ 'ഇന്ത്യ ടൂറിസം സ്റ്റാറ്റിസ്റ്റിക്‌സ്-2021'ലാണ് ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 

വിനോദസഞ്ചാര മേഖലയില്‍ നിന്നു കഴിഞ്ഞ വര്‍ഷം 50136 കോടി രൂപയുടെ വിദേശനാണ്യം രാജ്യത്തിനു ലഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2019ല്‍ ഇതു 2.11 ലക്ഷം കോടി രൂപയായിരുന്നു. കോവിഡ് ലോക്ഡൗണ്‍ ശക്തമായിരുന്ന കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 2820 പേരെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ നിന്നു  വിദേശരാജ്യങ്ങളിലേക്കു 2020ല്‍ യാത്ര ചെയ്തതു 72.9 ലക്ഷം പേര്‍. 2019ല്‍ ഇതു 2.62 കോടിയായിരുന്നു.

വിദേശസഞ്ചാരികള്‍ കഴിഞ്ഞ വര്‍ഷം ഏറ്റവുമധികമെത്തിയ സംസ്ഥാനങ്ങളില്‍ 8-ാം സ്ഥാനത്താണു കേരളം(3.4 ലക്ഷം പേര്‍). മഹാരാഷ്ട്ര(12,62 ലക്ഷം), തമിഴ്‌നാട്(12.28 ലക്ഷം), യുപി(8.9 ലക്ഷം) എന്നീ സംസ്ഥാനങ്ങളാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍. അതേസമയം ആഭ്യന്തര സഞ്ചാരികള്‍ക്കു കേരളം തീരെ പ്രിയമല്ലെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. ആദ്യ 10ല്‍ കേരളം ഉള്‍പ്പെടുന്നില്ല. തമിഴ്‌നാടാണ് ഒന്നാമത്(14.06 കോടി യാത്രക്കാര്‍). യുപി(8.61 കോടി), കര്‍ണാടക(7.74 കോടി) സംസ്ഥാനങ്ങളാണു രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

വിദേശ സഞ്ചാരികളുടെ വരവില്‍ കേരളം പിന്നിലായെങ്കിലും വിദേശത്തേക്കു യാത്ര ചെയ്ത ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച രാജ്യത്തെ 3 വിമാനത്താവങ്ങളില്‍ കൊച്ചിയും. ആദ്യ 10 വിമാനത്താവളങ്ങളില്‍  കോഴിക്കോടും തിരുവനന്തപുരവും ഉണ്ട്. കഴിഞ്ഞ വര്‍ഷം 5,92,351 ഇന്ത്യക്കാരാണു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലൂടെ വിദേശത്തേക്കു പോയത്. ആകെ സഞ്ചാരികളുടെ 8.1%. ഡല്‍ഹി ഒന്നാമതും(17.89 ലക്ഷം), മുംബൈ രണ്ടാമതും(12.66 ലക്ഷം). ചെന്നൈയ്ക്കു പിന്നില്‍ അഞ്ചാമതാണു കോഴിക്കോട്(4.57 ലക്ഷം). ഹൈദരാബാദ്, ബെംഗളൂരു വിമാനത്താവളങ്ങള്‍ക്കു പിന്നില്‍ എട്ടാമത് തിരുവനന്തപുരം(207163 യാത്രക്കാര്‍).

5,49,273-ഏറ്റവും അധികം സഞ്ചാരികള്‍ ബംഗ്ലദേശില്‍ നിന്ന് 5,49,273(20.01%) പേര്‍. യുഎസ്, യുകെ, കാനഡ, റഷ്യ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണു തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.