Sections

സ്റ്റാര്‍ട്ടപ്പിലേക്ക് പണം എത്തുന്നു; അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നില്‍ ഇന്ത്യ

Thursday, Nov 11, 2021
Reported By admin
Startup company

സ്റ്റാര്‍ട്ടപ്പുകളിലേക്കുളള വലിയ തോതിലുള്ള ഫണ്ടൊഴുക്ക് തുടരുകയാണ്

 

നമ്മുടെ സ്റ്റാര്‍ട്ടപ്പുകളിലേക്കുളള ഫണ്ടൊഴുക്ക് തുടരുകയാണ്.രാജ്യത്ത് ഇപ്പോള്‍ യൂണികോണ്‍ വസന്തമാണ്, ഫണ്ടിന്റെ വലിയ തോതിലുള്ള നിക്ഷേപത്തിനാണ് ഈ അവസരം സാക്ഷ്യം വഹിക്കുന്നത്. മുന്‍പ് വര്‍ഷത്തില്‍ പത്തോ പതിനഞ്ചോ യൂണികോണുകള്‍ ആയിരുന്നുവെങ്കില്‍ 2021-ല്‍ ഇതുവരെ മുപ്പതിലധികം യൂണികോണുകള്‍ സൃഷ്ടിക്കപ്പെട്ടു.സെപ്തംബര്‍ വരെ മാത്രം, 1000 കോടി ഡോളറാണ് ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളിലെത്തിയത്. 

347 ഡീലുകളിലാണ് 75000 കോടി രൂപ ഇവിടുത്തെ സ്റ്റാര്‍ട്ടപ്പ് നേടിയെടുത്തിട്ടുണ്ട്. വാല്യു നോക്കിയാലും വ്യാപ്തി നോക്കിയാലും ഇത് ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് ആണ്.എന്നാലും ഫിന്‍ടെക്, എഡ്‌ടെക്, സാസ് എന്നിവയാണ് പണം വാരിയവരിലെ പ്രമുഖര്‍.ആകെ മൊത്തം ഫണ്ടിംഗിന്റെ 47 ശതമാനം ഈ സെക്ടറുകളില്‍ നിന്നാണ് . 

മറ്റ് ബിസിനസ്സുകളെ അപേക്ഷിച്ച് സ്റ്റാര്‍ട്ടപ്പില്‍ മാത്രം എങ്ങനെ ഇത്ര നിക്ഷേപം വന്നു? ഡിജിറ്റല്‍ അഡോപ്ഷന്‍ നടത്താനായതുകൊണ്ടാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികവുറ്റ രീതിയില്‍ ഫണ്ടിംഗ് നേടാനായത്. ഇന്‍വെസ്റ്റേഴ്‌സിനെ ആകര്‍ഷിക്കും വിധം പുതിയ ബിസിനസ് മോഡല്‍ സെറ്റ് ചെയ്യാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ മികച്ച സമയം ആണ് ഇതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

396 യൂണികോണുള്ള അമേരിക്കയ്ക്കും , 277 യൂണികോണുള്ള ചൈനയ്ക്കും പിന്നില്‍, മൂന്നാമതാണ് ഇന്ത്യ. യുകെ (32), ജര്‍മ്മനി (18) എന്നിവയ്ക്ക് മുന്നിലാണ് ഇന്ത്യയുടെ സ്ഥാനം. നിലവില്‍ 60-ല്‍ അധികം യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകളുള്ള ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റമായി ഇന്ത്യ മാറുകയാണ്. 


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.