Sections

എന്താണ് ഹെല്‍ത്ത് കാര്‍ഡ് ? എങ്ങനെ ഹെല്‍ത്ത് കാര്‍ഡ് എടുക്കാം? അറിയേണ്ടതെല്ലാം...

Friday, Oct 01, 2021
Reported By Aswathi Nurichan
health card

ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിട്ടുള്ള ഹെല്‍ത്ത് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കാര്‍ഡ് ആണ് ഹെല്‍ത്ത് ഐഡി കാര്‍ഡ്

 

ഇന്ന് എല്ലാ രേഖകളും ഡിജിറ്റല്‍ രൂപത്തില്‍ ആയതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാരില്‍ നിന്നുമുള്ള പല ആനുകൂല്യങ്ങളും ലഭിക്കുന്നതിന് ഇത്തരം കാര്‍ഡുകള്‍ ഉപയോഗിക്കേണ്ടി വരാറുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഭാരതത്തിലെ ജനങ്ങള്‍ക്ക് വേണ്ടി പുറത്തിറക്കിയിട്ടുള്ള ഒരു കാര്‍ഡാണ് ഹെല്‍ത്ത് ഐഡികാര്‍ഡ്. എന്താണ് ഹെല്‍ത്ത് ഐഡികാര്‍ഡ് എന്നും, അത് എടുക്കുന്നത് കൊണ്ടുള്ള പ്രാധാന്യം എന്തെല്ലാമാണെന്നും പലര്‍ക്കും അറിയുന്നുണ്ടാവില്ല. ഹെല്‍ത്ത് ഐഡികാര്‍ഡ് ലഭിക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് കൃത്യമായി മനസിലാക്കാം.

എന്താണ് ഹെല്‍ത്ത് ഐഡികാര്‍ഡ്?

ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിട്ടുള്ള ഹെല്‍ത്ത് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കാര്‍ഡ് ആണ് ഹെല്‍ത്ത് ഐഡി കാര്‍ഡ്. അതായത് ഒരു വ്യക്തി സ്ഥിരമായി മരുന്നു കഴിക്കുന്നുണ്ട് എങ്കില്‍, അതല്ല ഏതെങ്കിലും രോഗത്തിന് തുടര്‍ച്ചയായി ചികിത്സ തേടുന്നുണ്ട്, എങ്കില്‍ അത്തരം വിവരങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഹെല്‍ത്ത് കാര്‍ഡ് ഉപയോഗിച്ചാല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സംബന്ധമായ കാര്യങ്ങള്‍ക്ക് വളരെ എളുപ്പം ചെയ്യാന്‍ സാധിക്കുന്നതാണ്.

സാധാരണ ഐഡി കാര്‍ഡുകള്‍ ഉപയോഗിക്കുന്നതുപോലെ ഈ ഐഡി കാര്‍ഡിനും ഒരു നമ്പര്‍ നല്‍കുന്നതാണ്. എന്നാല്‍ ഇവിടെ അഡ്രസ്സ് ക്രിയേറ്റ് ചെയ്യുന്നതിനായി ഉപയോഗിക്കുന്നത് PHR അഡ്രസ് ആണ്, അതായത് പേഴ്‌സണല്‍ ഹെല്‍ത്ത് റെക്കോര്‍ഡ് ഉപയോഗിച്ചാണ് പിന്‍ ജനറേറ്റ് ചെയ്യേണ്ടത്. @ndhm എന്ന് അവസാനിക്കുന്ന രീതിയിലാണ് ഹെല്‍ത്ത് ഐഡി ഉണ്ടാവുക. കൂടാതെ ആധാര്‍കാര്‍ഡില്‍ കാണുന്നതുപോലെയുള്ള ഒരു നമ്പര്‍ ആണ് ഉപയോഗിക്കുന്നത്.

മറ്റ് ഐഡി കാര്‍ഡുകള്‍ സൂക്ഷിക്കുന്ന രീതിയില്‍ തന്നെ ഹെല്‍ത്ത് കാര്‍ഡുകള്‍ എപ്പോഴും കയ്യില്‍ കരുതേണ്ടതായി വരും. അതായത് മരുന്ന് വാങ്ങുന്നതിനോ ചികിത്സ ആവശ്യങ്ങള്‍ക്കോ പുറത്തുപോകുമ്പോള്‍ ഈ ഒരു ഹെല്‍ത്ത് ഐഡികാര്‍ഡ് മാത്രം കയ്യില്‍ കരുതിയാല്‍ മതിയാകും.ഒരു വ്യക്തിയുടെ മുഴുവന്‍ ചികിത്സാ ഹിസ്റ്ററി, ഇന്‍ഷുറന്‍സ് സംബന്ധമായ വിവരങ്ങള്‍ എന്നിവയെല്ലാം ഹെല്‍ത്ത് ഐഡികാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകും.

ഹെല്‍ത്ത് ഐഡികാര്‍ഡ് എടുക്കേണ്ട രീതി എങ്ങനെയാണ്?

ഇതിനായി ആദ്യം ബ്രൗസര്‍ ഓപ്പണ്‍ ചെയ്ത് healthid.ndhm.gov. in/register എന്ന വെബ്‌സൈറ്റ് ഓപ്പണ്‍ ചെയ്ത ശേഷം സെന്റര്‍ ഭാഗത്തായി ജനറേറ്റ് യുവര്‍ ഹെല്‍ത്ത് ഐഡി എന്ന് കാണുന്നത് ക്ലിക്ക് ചെയ്യുക. താഴെയായി ആധാര്‍ ഉപയോഗിച്ച് ID ജനറേറ്റ് ചെയ്യുന്നതിനും, ആധാര്‍ ഇല്ലാത്തവര്‍ക്ക് മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഐഡി ക്രിയേറ്റ് ചെയ്യുന്നതിനുമുള്ള ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്.

എന്നാല്‍ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ലിങ്ക് ചെയ്യുന്ന രീതി തിരഞ്ഞെടുക്കുന്നതാണ് കൂടുതല്‍ ഉചിതം, അല്ലാത്ത പക്ഷം തീര്‍ച്ചയായും ഭാവിയില്‍ ID കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യേണ്ടതായി വരും. ആധാര്‍ ഉപയോഗിച്ചുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കുമ്പോള്‍, നിങ്ങള്‍ ആധാര്‍ നല്‍കിയിട്ടുള്ള ഫോണ്‍ നമ്പര്‍ നല്‍കേണ്ടതാണ്, താഴെ നല്‍കിയിട്ടുള്ള കാര്യങ്ങള്‍ വായിച്ച് എഗ്രി ചെയ്യുക, ശേഷം അയാം നോട്ട് റോബോട്ട് എന്ന ബട്ടണ്‍ ടിക്ക് ചെയ്ത് സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ആധാറുമായി ലിങ്ക് ചെയ്ത ഫോണ്‍ നമ്പറിലേക്ക് വരുന്ന OTP എന്റര്‍ ചെയ്ത് നല്‍കുക.

അടുത്തതായി ഹെല്‍ത്ത് ഐഡിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എസ്എംഎസ് ആയി വരേണ്ട ഫോണ്‍ നമ്പര്‍ എന്റര്‍ ചെയ്തു നല്‍കുക. ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആ നമ്പറിലേക്ക് ഒരു OTP ലഭിക്കുന്നത് എന്റര്‍ ചെയ്തു നല്‍കുക. ഇപ്പോള്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ സ്‌ക്രീനില്‍ കാണാവുന്നതാണ്, ഇവിടെ പേര് വേണമെങ്കില്‍ ചേഞ്ച് ചെയ്ത് നല്‍കാവുന്നതാണ്, ശേഷം താഴെ പിഎച്ച് ര്‍ അഡ്രസ് എന്ന് കാണുന്ന ഭാഗത്ത് ഇഷ്ടമുള്ള ഒരു PHR അഡ്രസ്സ് ക്രിയേറ്റ് ചെയ്യാവുന്നതാണ്. 

നിങ്ങള്‍ നല്‍കുന്ന അഡ്രസ്സ് നിലവില്‍ മറ്റാരെങ്കിലും എടുത്തിട്ടുണ്ടെങ്കില്‍ അത് ലഭിക്കുന്നതുവരെ അഡ്രസ്സ് മാറ്റി നല്‍കുക. ഈ അഡ്രസ് @ndhm രീതിയിലാണ് അവസാനിക്കുക. പി എച്ച് ആര്‍ അഡ്രസ് ക്രിയേറ്റ് ചെയ്യുമ്പോള്‍ മിനിമം 4 ക്യാരക്ടര്‍ നല്‍കാനായി ശ്രദ്ധിക്കണം. കൂടാതെ അക്ഷരങ്ങള്‍, നമ്പര്‍ എന്നിവ മാത്രമാണ് ഉപയോഗിക്കാന്‍ പാടുള്ളൂ.

അതിനുശേഷം താഴെ നിങ്ങളുടെ ഇമെയില്‍ ഐഡി, അഡ്രസ്സ്,സ്റ്റേറ്റ്, ജില്ല എന്നിവകൂടി നല്‍കി സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യാവുന്നതാണ്. ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു ഹെല്‍ത്ത് ഐഡി കാര്‍ഡ് റെഡിയായിക്കഴിഞ്ഞു. ഹെല്‍ത്ത് ഐഡി കാര്‍ഡിന് താഴെയായി അത് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാനുള്ള ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ ഐഡി കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം. നിങ്ങള്‍ക്കും ഈ രീതിയില്‍ ഒരു ഹെല്‍ത്ത് ഐഡികാര്‍ഡ് എടുത്ത് ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.