Sections

പോസ്റ്റ് ഓഫീസ് ഇടപാടുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം; അറിയുക ഈ കാര്യങ്ങള്‍

Wednesday, Sep 29, 2021
Reported By Admin
POST OFFICE

ഒരു മാസത്തിനുള്ളില്‍ എടിഎമ്മുകളില്‍ ചെയ്യാവുന്ന സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകള്‍ എന്നിവ പരിമിതപ്പെടുത്തിയിരിക്കുന്നു


പോസ്റ്റ് ഓഫീസില്‍ സേവിംഗ്‌സ് അക്കൗണ്ട് ഉള്ള ഉപഭോക്താക്കളാണോ നിങ്ങള്‍? എങ്കില്‍ അവര്‍ക്ക് പോസ്റ്റ് ഓഫീസ് എടിഎം ഇടപാടുമായി സംബന്ധിച്ച ഈ മാറ്റങ്ങള്‍ അറിയുക. ഒക്ടോബര്‍ 1 മുതല്‍ പോസ്റ്റ് ഓഫീസ് എടിഎം കാര്‍ഡുകളിലെ ചാര്‍ജുകളില്‍ മാറ്റം വരുത്താന്‍ പോകുന്നു. ഒരു സര്‍ക്കുലര്‍ ഇറക്കിക്കൊണ്ടാണ് പോസ്റ്റ് ഓഫീസ് ഈ വിവരം നല്‍കിയിരിക്കുന്നത്.

ഒരു മാസത്തിനുള്ളില്‍ എടിഎമ്മുകളില്‍ ചെയ്യാവുന്ന സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകള്‍ എന്നിവ പരിമിതപ്പെടുത്തിയിരിക്കുന്നു. ഒക്ടോബര്‍ 1 മുതല്‍, പോസ്റ്റ് ഓഫീസ് എടിഎം/ഡെബിറ്റ് കാര്‍ഡുകളുടെ വാര്‍ഷിക പരിപാലന ഫീസ് 125 രൂപയും കൂടെ ജിഎസ്ടിയും ആയിരിക്കും. ഈ നിരക്കുകള്‍ 2021 ഒക്ടോബര്‍ 1 മുതല്‍ 2022 സെപ്റ്റംബര്‍ 30 വരെ ബാധകമാകുമെന്നാണ് അറിയിപ്പ്.

ഉപഭോക്താക്കള്‍ക്ക് അയയ്ക്കുന്ന എസ്എംഎസ് അലേര്‍ട്ടുകള്‍ക്കായി ഇന്ത്യ പോസ്റ്റ് ഇപ്പോള്‍ 12 രൂപയും ജിഎസ്ടിയും ഈടാക്കും. ന്ത്യ പോസ്റ്റ് ഉപഭോക്താക്കള്‍ക്ക് എടിഎം കാര്‍ഡ് നഷ്ടപ്പെട്ടാല്‍, ഒക്ടോബര്‍ 1 മുതല്‍ മറ്റൊരു കാര്‍ഡ് ലഭിക്കുന്നതിന് 300 രൂപയും ജിഎസ്ടിയും കൂടെ ഈടാക്കും.

ഇതിനുപുറമെ, എടിഎം പിന്‍ നഷ്ടപ്പെട്ടാല്‍, ഒക്ടോബര്‍ 1 മുതല്‍, ഡ്യൂപ്ലിക്കേറ്റ് PIN- നും ഒരു ചാര്‍ജ് നല്‍കേണ്ടിവരും. ഇതിനായി, ഉപഭോക്താക്കള്‍ക്ക് ശാഖയില്‍ പോയി വീണ്ടും PIN എടുക്കേണ്ടിവരും, അതിന് അവര്‍ ഫീസ് ഈടാക്കും. അതിനൊപ്പം 50 രൂപയും GST യും ഈടാക്കും.

സേവിംഗ്‌സ് അക്കൗണ്ടില്‍ ബാലന്‍സ് ഇല്ലാത്തതിനാല്‍ എടിഎം അല്ലെങ്കില്‍ പിഒഎസ് ഇടപാട് നിരസിക്കുകയാണെങ്കില്‍, ഉപഭോക്താവ് അതിനായി 20 രൂപയും ജിഎസ്ടിയും നല്‍കണം. സൗജന്യ ഇടപാടുകളുടെ എണ്ണം പരിമിതം.

ഇതിനുപുറമെ, എടിഎമ്മുകളില്‍ ചെയ്യാവുന്ന സൗജന്യ ഇടപാടുകളുടെ എണ്ണവും തപാല്‍ വകുപ്പ് പരിമിതപ്പെടുത്തിയിരിക്കുന്നു. സര്‍ക്കുലര്‍ അനുസരിച്ച്, ഇന്ത്യ പോസ്റ്റിന്റെ സ്വന്തം എടിഎമ്മുകളില്‍ അഞ്ച് സൗജന്യ ഇടപാടുകള്‍ക്ക് ശേഷം, ഓരോ സാമ്പത്തിക ഇടപാടിനും 10 രൂപയോടൊപ്പം ജിഎസ്ടി ഈടാക്കും.

ഇന്ത്യ പോസ്റ്റിന്റെ സ്വന്തം എടിഎമ്മുകളിലെ സാമ്പത്തികേതര ഇടപാടുകള്‍ക്ക്, ഉപഭോക്താക്കള്‍ അഞ്ച് സൗജന്യ ഇടപാടുകള്‍ക്ക് ശേഷം ഓരോ ഇടപാടിനും 5 രൂപയും ജിഎസ്ടിയും നല്‍കണം. മറ്റ് ബാങ്കുകളുടെ എടിഎമ്മുകളുടെ കാര്യത്തില്‍, മെട്രോ നഗരങ്ങളില്‍ മൂന്ന് സൗജന്യ ഇടപാടുകള്‍ അല്ലെങ്കില്‍ മെട്രോ ഇതര നഗരങ്ങളില്‍ അഞ്ച് സൗജന്യ ഇടപാടുകള്‍ എന്നിവയ്ക്ക് ശേഷം, 8 രൂപയും ജിഎസ്ടിയും നല്‍കേണ്ടിവരും. ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ ഓരോ ഇടപാടിനും പരമാവധി 5 രൂപയ്ക്ക് വിധേയമായി, പോയിന്റ് ഓഫ് സര്‍വീസില്‍ (പിഒഎസ്) പണം പിന്‍വലിക്കുന്നതിനുള്ള ഇടപാടിന്റെ 1% അടയ്ക്കണം. അതായത്, മൊത്തത്തില്‍ ഇന്ത്യ പോസ്റ്റിന്റെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പണം നല്‍കേണ്ടിവരും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.