Sections

ഈ ഉൽസവ കാലത്ത് 87 ശതമാനം ഇന്ത്യക്കാരും തെരഞ്ഞെടുത്തത് പെട്രോൾ കാറുകളെന്ന് കാർസ്24 റിപ്പോർട്ട്

Friday, Nov 17, 2023
Reported By Admin
CARS24

കൊച്ചി: കഴിഞ്ഞ ഉൽസവ സീസണിൽ (ഓണം- ദീപാവലി) അഖിലേന്ത്യാ തലത്തിലെ യൂസ്ഡ് കാർ വിൽപനയിൽ 88 ശതമാനം വളർച്ച കൈവരിച്ചതായി ഇന്ത്യയിലെ മുൻനിര ഓട്ടോടെക്ക് കമ്പനിയായ കാർസ്24-ൻറെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. രാജ്യവ്യാപകമായി 1760 കോടി രൂപയുടെ കാർ വിൽപനയാണ് ഉണ്ടായത്.

യുവാക്കൾ കൂടുതലായി കാർ വാങ്ങാൻ തുടങ്ങിയതാണ് ഈ സീസണിൽ ദൃശ്യമായ മറ്റൊരു സവിശേഷത. ഗുണമേൻമയുള്ള കാറുകൾ, സൗകര്യപ്രദമായ വായ്പകൾ, ദീർഘിപ്പിച്ച വാറൻറ്റി, പ്രത്യേക ആനുകൂല്യങ്ങളും ഇളവുകളും തുടങ്ങിയവ യൂസ്ഡ് കാർ മേഖലയ്ക്ക് കൂടുതൽ വിപുലമായ സ്ഥാനം നേടാൻ വഴിയൊരുക്കിയിട്ടുമുണ്ട്. 2023-ലെ ഉൽസവ കാലത്തിൻറെ അവസാന ഘട്ടത്തിലെത്തി നിൽക്കുന്ന വേളയിലെ കാർസ്24-ൻറെ ത്രൈമാസ റിപ്പോർട്ട് ഈ രംഗത്തെ പുതിയ മാറ്റങ്ങളും പ്രവണതകളും ചൂണ്ടിക്കാട്ടുകയാണ്.

ഈ ഉൽസവ കാലം എന്നത് കാർ വിൽപനയുടെ മാത്രം കാലമായിരുന്നില്ലെന്നും ആഗ്രഹങ്ങളെ യാഥാർത്ഥ്യമാക്കുന്ന കാലം കൂടിയായിരുന്നു എന്നും ചലനാത്മകമായ ഇന്ത്യയുടെ മാറിക്കൊണ്ടിരിക്കുന്ന താൽപര്യങ്ങളും ഇവിടെ ദൃശ്യമാണെന്നും കാർസ്24 സഹ സ്ഥാപകൻ ഗജേന്ദ്ര ജൻഗിഡ് പറഞ്ഞു.

ഉൽസവ കാലത്ത് ഏറ്റവും കൂടുതൽ കാർ വിൽപന നടന്നത് ബെംഗളൂരുവിലായിരുന്നു. ഈ അപ്രതീക്ഷിത ഘടകം പതിവ് പ്രതീക്ഷകളിൽ നിന്നു വ്യത്യസ്തമായുള്ള മാറ്റങ്ങളെയാണു കാണിക്കുന്നത്. കഴിഞ്ഞ വർഷത്തെ ഓണക്കാലത്തെ അപേക്ഷിച്ച് ഇത്തവണ വിൽപന ഇരട്ടിയാകുന്നതാണ് കൊച്ചിയിൽ കാണാനായത്. മുംബൈ, പൂനെ എന്നിവിടങ്ങളിൽ ഗണേഷ് ചതുർത്ഥിക്കാലത്ത് ഇരട്ടി വർധനവുണ്ടായി വാഗൺആർ, ഹോണ്ട സിറ്റി എന്നിവയായിരുന്നു മുന്നിൽ. അഹമ്മദാബാദ്, ഡൽഹി എന്നിവിടങ്ങളിൽ 67 ശതമാനം വർധനവാണുണ്ടായത്. ഗ്രാൻറ് ഐ10, ബലേനോ എന്നിവയായിരുന്നു ഇവിടെ കൂടുതൽ പ്രിയം.

അടുത്ത കാലത്തെ വിൽപനകളിൽ ഹാച്ച്ബാക്കുകളായിരുന്നു മുഖ്യ ആകർഷകം. ആകെ വിൽപനയുടെ 65 ശതമാനവും ഇവയുടേതായിരുന്നു. ഇതോടൊപ്പം തന്നെ എസ്യുവികൾക്കു പ്രിയം വർധിക്കുന്നതും കാണാനായി. മിതമായ നിരക്കിൽ ഇവ ലഭ്യമായതാണു കാരണം.

1760 കോടി രൂപയുടെ കാറുകളാണ് ഈ ഉൽസവ കാലത്ത് ആകെ വിൽപന നടത്തിയത്. കാർസ്24ന് ഓരോ പത്തു മിനിറ്റിലും നാലു കാറുകൾ വീതം വിൽക്കുന്ന സ്ഥിതിയായിരുന്നു.

ഉൽസവ കാലത്തെ വിൽപനയുടെ 87 ശതമാനവും പെട്രോൾ കാറുകളായിരുന്നു എന്നതാണ് മറ്റൊരു സവിശേഷത. തുടക്കത്തിലെ കുറഞ്ഞ ചെലവുകളും സംരക്ഷണ ചെലവുകളിലെ കുറവുകളുമാണ് ഇതിനു കാരണം. ഡീസൽ കാറുകളേക്കാൾ 5 വർഷം കൂടുതൽ റോഡുകളിൽ തുടരാൻ പെട്രോൾ കാറുകൾക്കാവും എന്ന രീതിയിലെ നിയന്ത്രണങ്ങളും ഇതിനു മറ്റൊരു കാരണമായി. ഈ സീസണിൽ ഏറ്റവും പ്രിയപ്പെട്ട നിറം സിൽവർ ആയിരുന്നു എന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഉൽസവ കാലത്ത് ഓരോ ദിവസവും ശരാശരി 4.7 കോടി രൂപയുടെ വായ്പകളും ലഭ്യമാക്കിയിരുന്നു. കൂടുതൽ വായ്പാ അപേക്ഷകളും എത്തിയത് 35 വയസിൽ താഴെയുള്ള ശമ്പളക്കാരിൽ നിന്നായിരുന്നു. ഓരോ ദിവസവും 500-ൽ ഏറെ വായ്പാ അപേക്ഷകളാണ് കാർസ്24 കൈകാര്യം ചെയ്തത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.