Sections

79-ാമത് യോനെക്സ്-സൺറൈസ് സൗത്ത് സോൺ ഇന്റർ സ്റ്റേറ്റ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2025 ന് ഹാർട്ട്ഫുൾനെസ് ഗോപിചന്ദ് ബാഡ്മിന്റൺ അക്കാദമി ആതിഥേയത്വം വഹിക്കുന്നു

Thursday, Sep 04, 2025
Reported By Admin
79th South Zone Badminton Championship 2025

ഹൈദരാബാദ്: 79-ാമത് യോനെക്സ്-സൺറൈസ് സൗത്ത് സോൺ ഇന്റർ സ്റ്റേറ്റ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2025 സെപ്റ്റംബർ 2 മുതൽ 5 വരെ ഹാർട്ട്ഫുൾനെസിന്റെ ആഗോള ആസ്ഥാനമായ കൻഹ ശാന്തി വനത്തിൽ ഹാർട്ട്ഫുൾനെസ് ഗോപിചന്ദ് ബാഡ്മിന്റൺ അക്കാദമി ആതിഥേയത്വം വഹിക്കുന്നു. ഈ ചാമ്പ്യൻഷിപ്പിൽ ദക്ഷിണ മേഖലാ സംസ്ഥാനങ്ങളായ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ആന്ധ്രാപ്രദേശ്, കർണാടക, കേരളം, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള ഏകദേശം 250 മികച്ച കളിക്കാർ ഒരുമിച്ച് പങ്കെടുക്കും. ചാമ്പ്യൻഷിപ്പുകളുടെ ഉദ്ഘാടന ചടങ്ങ് ഇന്ന് തെലങ്കാന സർക്കാരിന്റെ ബഹുമാനപ്പെട്ട ഐടി മന്ത്രിയും ബിഎടി പ്രസിഡന്റുമായ ശ്രീ ദുഡില്ല ശ്രീധർ ബാബു; ബിഎടിയുടെ ജനറൽ സെക്രട്ടറിയും ദേശീയ ബാഡ്മിന്റൺ മുഖ്യ പരിശീലകനുമായ ശ്രീ പുല്ലേല ഗോപിചന്ദ്; ഷാദ്നഗർ എംഎൽഎ ശ്രീ കെ. ശങ്കരയ്യ; ഹാർട്ട്ഫുൾനെസ് ഗൈഡും ശ്രീരാമചന്ദ്ര മിഷന്റെ പ്രസിഡന്റുമായ ബഹുമാനപ്പെട്ട ദാജി എന്നിവരുടെ സാന്നിധ്യത്തിൽ കൻഹ ശാന്തി വനത്തിൽ നടന്നു.

തെലുങ്കാന ഐടി മന്ത്രിയും ബാറ്റിന്റെ പ്രസിഡന്റുമായ ശ്രീ ദുഡില്ല ശ്രീധർ ബാബുവിന്റെ ഉദ്ഘാടന വേളയിലെ വാക്കുകൾ: ''ഇത്രയും ബൃഹത്തായ ഒരു കായിക പരിപാടി സംഘടിപ്പിക്കുവാൻ ഏറ്റവും അനുയോജ്യമായ ഇടമാണ് മികച്ച അടിസ്ഥാന സൗകര്യങ്ങളും, സഗുണാത്മകവും ശാന്തവുമായ ചുറ്റുപാടുകളും നിറഞ്ഞ കാൻഹാ ശാന്തിവനം. കായിക ക്ഷമത വർദ്ധിപ്പിക്കാനു തകുന്നതാണ് ഇവിടുത്തെ അന്തരീക്ഷം. സ്വന്തം ഉള്ളിലേക്ക് തിരിഞ്ഞ് ഉൾക്കാഴ്ച നേടാനുള്ള കഴിവ് കളിക്കാർക്കുണ്ടാകുന്നു. ആരോഗ്യകരമായ മത്സര രീതികളിലേക്ക് പാകപ്പെടുവാൻ തക്കവണ്ണം ആന്തരിക ബോധത്തിന്റെ മാർഗ്ഗ നിർദ്ദേശം അവർക്ക് ലഭിക്കുന്നുണ്ട്.'

''മികച്ച ബാഡ്മിൻറൺ ചാമ്പ്യന്മാരെ വാർത്തെടുക്കാനുള്ള പരിശീലനം മാത്രമല്ല അക്കാദമി നൽകുന്നത്. അടിസ്ഥാനപരമായി കളിക്കാർക്ക് ലഭിക്കുന്ന ബോധത്തിന്റെ വികാസം അവരെ ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമകളാക്കുന്നു. അന്തർ സംസ്ഥാന ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിന്റെ 79ാം അധ്യായം ഓരോ കളിക്കാരനിലേയും മികവ് പുറത്തുകൊണ്ടുവരുമെന്നും ആത്മാവബോധവും, ആഴത്തിലുള്ള വിശ്വാസവും, സുഹൃത്ത് ബന്ധങ്ങളും അവരിൽ പൂത്തുലയാൻ ഇടയാക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.''ഉദ്ഘാടന വേളയിൽ സംസാരിക്കവേ ശ്രീ പുല്ലേല ഗോപി ചന്ദ് പറഞ്ഞു.

ദാജിയുടെ വാക്കുകൾ, '79 ആം അന്തർസംസ്ഥാന ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിന് ആതിഥ്യമരുളുന്നതിൽ ഞങ്ങൾ അങ്ങേയറ്റം ആഹ്ലാദിക്കുന്നു. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും ജീവിതരീതിയുടെയും കേന്ദ്രം ആയിരിക്കണം കായിക വിനോദങ്ങൾ. ഒരു തൊഴിൽ എന്ന നിലയ്ക്കും സ്പോർട്സിന് മുൻഗണന നൽകേണ്ടതാണ്. കാരണം കായിക വിനോദങ്ങൾ നമുക്ക് ഒരുപാട് അറിവുകൾ പകർന്നു തരുന്നുണ്ട്. സ്പോർട്സിലൂടെ ശാരീരിക ക്ഷമത വർദ്ധിക്കുമെന്നത് ശരി തന്നെ. സമാന്തരമായി ധ്യാനം കൂടി ചെയ്യുമ്പോൾ കളിയിലും ജീവിതത്തിലും നേരിടേണ്ടി വരുന്ന വിവിധ സാഹചര്യങ്ങളെ നേരിടാനുള്ള മന:ശ്ശക്തി കൂടി കായിക താരങ്ങൾക്ക് ലഭിക്കുന്നു.''

ടീം സമ്മാന വിതരണം സെപ്റ്റംബർ 3 നും ഫിനാലെ സമ്മാന വിതരണ ചടങ്ങ് സെപ്റ്റംബർ 5 നും നടത്തും. ഗ്രാൻഡ് ഫിനാലെയിൽ തെലങ്കാന സ്പെഷ്യൽ ചീഫ് സെക്രട്ടറി ശ്രീ ജയേഷ് രഞ്ജൻ ഐഎഎസ്; തെലങ്കാന സ്പോർട്സ് അതോറിറ്റിയുടെ ഐഎഫ്എസ്, വിസി & എംഡി ശ്രീമതി സോണി ബാല ദേവി; ബിഎടിയുടെ ജനറൽ സെക്രട്ടറി ശ്രീ പുല്ലേല ഗോപിചന്ദ്, ദേശീയ ബാഡ്മിന്റൺ ചീഫ് കോച്ച്, ബിഎടി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.