Sections

ഗവ. സൈബർ പാർക്കിൽ 77 മത് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു

Wednesday, Jan 28, 2026
Reported By Admin
77th Republic Day Celebrated at Government Cyberpark

കോഴിക്കോട്: രാജ്യത്തിന്റെ 77 മത് റിപ്പബ്ലിക് ദിനം ഗവൺമെന്റ് സൈബർപാർക്കിൽ സമുചിതമായ ആഘോഷിച്ചു. സൈബർപാർക്ക് കാമ്പസിൽ നടന്ന ചടങ്ങിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വിവേക് നായർ ദേശീയ പതാക ഉയർത്തി. എച്ച്.ആർ ആന്റ് മാർക്കറ്റിംഗ് മാനേജർ അനുശ്രീ, അസിസ്റ്റന്റ് ഓഫീസർ അഡ്മിനിസ്ട്രേഷൻ വിനീഷ് എന്നിവരും സൈബർപാർക്കിലെ മറ്റ് ജീവനക്കാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

രാജ്യത്തിന്റെ ജനാധിപത്യത്തിന്റെയും ഭരണഘടനാ മൂല്യങ്ങളുടെയും ഓർമ്മപ്പെടുത്തലാണ് ഈ ചടങ്ങെന്ന് വിവേക് നായർ പറഞ്ഞു. നൂതനത്വത്തിനും സഹകരണത്തിനുമുള്ള പ്രതിബദ്ധതയ്ക്ക് ജനാധിപത്യ മൂല്യങ്ങൾ എന്നും പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച വന്ദേമാതരത്തിന്റെ 150-മത് വാർഷികം എന്ന പ്രമേയത്തിലൂന്നിയാണ് ഇക്കുറി ആഘോഷങ്ങൾ സംഘടിപ്പിച്ചത്. നൂതനത്വത്തിലും സാങ്കേതികവിദ്യയിലും ഊന്നിയ രാജ്യത്തിന്റെ വളർച്ചയ്ക്ക് കരുത്തുപകരാൻ സൈബർപാർക്ക് എക്കാലവും പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.