Sections

ആറാമത് ഇന്ത്യാ റബര്‍ മീറ്റ് ജൂലൈയില്‍ കൊച്ചിയില്‍: വിദേശത്ത് നിന്നടക്കം 500 പേര്‍ എത്തിച്ചേരും

Friday, May 20, 2022
Reported By Admin

രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന സമ്മേളനങ്ങളില്‍ ആറാമത്തേതാണ് ഇത്

 

കോട്ടയം: ഇന്ത്യാ റബര്‍ മീറ്റ് ജൂലൈ 22, 23 തീയതികളില്‍ കൊച്ചി ലെ മെറിഡിയനില്‍ നടക്കും. കര്‍ഷകരും വ്യാപാരികളും ഉല്‍പന്ന നിര്‍മാതാക്കളും കാര്‍ഷിക ഉദ്യോഗസ്ഥരും സാമ്പത്തികവിദഗ്ധരും ഉള്‍പ്പെടെ റബര്‍ മേഖലയിലെ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന സമ്മേളനങ്ങളില്‍ ആറാമത്തേതാണ് ഇത്.

ഇന്ത്യാ റബര്‍ മീറ്റ് ഫോറമാണ് (ഐആര്‍എംഎഫ്) സംഘാടകര്‍. രാജ്യാന്തരതലത്തിലെ വിദഗ്ധരുടെ പ്രഭാഷണങ്ങളും പാനല്‍ ചര്‍ച്ചകളും റബര്‍ മേഖലയിലെ പുതിയ പരീക്ഷണങ്ങളുടെയും കണ്ടുപിടിത്തങ്ങളുടെയും അവതരണവും നടക്കും. റബ്ബര്‍മേഖലയിലെ പ്രശ്നങ്ങള്‍ കൂട്ടായി ചര്‍ച്ചചെയ്യുന്നതിനും യോജിച്ച നടപടികള്‍ കണ്ടെത്തുന്നതിനും സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് അവസരമുണ്ടാകും. വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയവും ബന്ധവും കൂടുതല്‍ മെച്ചപ്പെടുത്താനും കൂടുതല്‍ ബിസിനസ്സ് അവസരങ്ങള്‍ ഉണ്ടാക്കാനും റബ്ബര്‍ സമ്മേളനം സഹായിക്കും.റബ്ബര്‍ ഉത്പന്നനിര്‍മ്മാണം, റബ്ബര്‍ കൃഷി, രോഗനിയന്ത്രണം എന്നീ മേഖലകളിലെ പുതിയ പരീക്ഷണങ്ങളും കണ്ടുപിടുത്തങ്ങളും നടത്തിയവരുടെ അവതരണങ്ങള്‍ മീറ്റിലെ പ്രധാന ഭാഗമായിരിക്കും.  റബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.എന്‍. രാഘവന്‍ ചെയര്‍മാനായി സംഘടിപ്പിച്ചിട്ടുള്ള സമിതിക്കാണ് സംഘാടന ചുമതല.  ഇന്ത്യയില്‍നിന്നും വിദേശത്തു നിന്നുമായി 500 പ്രതിനിധികള്‍ പങ്കെടുക്കും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.