Sections

അതി വേഗ ഇന്റർനെറ്റ് 5G കേരളത്തിലും

Tuesday, Dec 20, 2022
Reported By MANU KILIMANOOR

കൊച്ചിയിൽ ഇന്നു മുതൽ ജിയോയുടെ 5ജി സേവനം ലഭ്യം അടുത്തത് തിരുവനന്തപുരത്ത്


തൊട്ടാൽ പറക്കുന്ന ഇന്റർനെറ്റ് വേഗതയുമായി 5ജി കേരളത്തിലും വരികയാണ്. റിലയൻസ് ജിയോയുടെ 5 ജി സേവനങ്ങൾ ഇന്ന് മുതൽ കേരളത്തിൽ ലഭ്യമാകും. കൊച്ചിയിലാണ് കേരളത്തിൽ ആദ്യം 5 ജി സേവനങ്ങൾ ലഭിക്കുക.മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും. ആദ്യഘട്ടത്തിൽ കൊച്ചി നഗരസഭയിലെ തിരഞ്ഞെടുത്ത മേഖലകളിലാണ് 5 ജി ലഭ്യമാക്കുന്നത്. അടുത്തത് തിരുവനന്തപുരത്താണ് 5ജി വരുന്നത്. ഒക്ടോബർ മുതലാണ് റിലയൻസ് ജിയോ 5 ജി സേവനങ്ങൾ രാജ്യത്ത് ലഭ്യമാക്കി തുടങ്ങിയത്.

മുംബയ്, ഡൽഹി, കൊൽക്കത്ത നഗരങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ 5 ജി ലഭ്യമാക്കിയത്. തുടർന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. ഡിസംബർ അവസാനത്തോടെ രാജ്യത്തെ എല്ലാ താലൂക്കുകളിലും 5 ജി സേവനങ്ങൾ ലഭിച്ചു തുടങ്ങുമെന്നാണ് റിലയൻസ് അറിയിച്ചിരുന്നത്. 5ജിയിൽ 4ജിയേക്കാൾ 10 ഇരട്ടി വരെ ഡാറ്റാ വേഗതയാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ 5ജി ഫോണുള്ളവർക്ക് ഫോണിലെ സെറ്റിംഗ്സിൽ മാറ്റം വരുത്തിയാൽ മാത്രം മതി. സിം കാർഡിൽ മാറ്റം വരുത്തേണ്ടി വരില്ല.മുംബയ്, ഡൽഹി, കൊൽക്കത്ത നഗരങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ 5 ജി ലഭ്യമാക്കിയത്. തുടർന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. ഡിസംബർ അവസാനത്തോടെ രാജ്യത്തെ എല്ലാ താലൂക്കുകളിലും 5 ജി സേവനങ്ങൾ ലഭിച്ചു തുടങ്ങുമെന്നാണ് റിലയൻസ് അറിയിച്ചിരുന്നത്. 5ജിയിൽ 4ജിയേക്കാൾ 10 ഇരട്ടി വരെ ഡാറ്റാ വേഗതയാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ 5ജി ഫോണുള്ളവർക്ക് ഫോണിലെ സെറ്റിംഗ്സിൽ മാറ്റം വരുത്തിയാൽ മാത്രം മതി. സിം കാർഡിൽ മാറ്റം വരുത്തേണ്ടി വരില്ല.

രാജ്യത്ത് അഞ്ചാം തലമുറ ടെലികോം സ്പെക്ട്രം സേവനം വരുന്നതോടെ ജീവിതത്തിന്റെ ഗതിവേഗം കൂടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒന്നുരണ്ടു വർഷത്തിനുള്ളിൽ 5ജി രാജ്യം മുഴുവൻ വ്യാപിപ്പിക്കും. 5 ജി സ്പെക്ട്രം ലേലത്തിലൂടെ സ്വന്തമാക്കിയത് മുകേഷ് അംബാനി (റിലയൻസ് ജിയോ), സുനിൽ മിത്തൽ (എയർടെൽ), രവീന്ദർ ടക്കർ(വൊഡാഫോൺ ഐഡിയ) എന്നിവരാണ്. സെക്കൻഡിൽ 1 ജിബി വരെ വേഗം നൽകുമെന്നാണ് ജിയോ പറയുന്നത്. പല ടെലികോം കമ്പനികളും അവരുടെ പക്കലുള്ള 4ജി ശൃംഖലയിലൂടെ തന്നെ 5ജി സിഗ്നൽ അയയ്ക്കുന്ന നോൺ-സ്റ്റാൻഡ് എലോൺ പതിപ്പാണ് ഉപയോഗിക്കുന്നത്. ഇത് പൂർണമായും കാര്യക്ഷമമല്ലാത്തതിനാൽ 4ജി ശൃംഖലയെ ഒരു തരത്തിലും ആശ്രയിക്കാത്ത വേറിട്ട സ്റ്റാൻഡ് എലോൺ സംവിധാനമാണ് റിലയൻസ് 5ജി യിലുണ്ടാവുക.

ജിയോ ഉപയോക്താക്കൾക്ക് 5ജി ലഭിക്കാൻ നിലവിലെ സിം കാർഡ് മാറ്റേണ്ടതില്ല. എന്നാൽ 5 ജി പിന്തുണയ്ക്കുന്ന ഫോൺ ഉണ്ടായിരിക്കണം. അടിസ്ഥാന പി പെയ്ഡ് പ്ലാൻ ആയ 239 രൂ പയോ അതിനു മുകളിലുള്ള പ്ലാനോ ഉണ്ടായിരിക്കണം. ഇത്രയുമുണ്ടെങ്കിൽ ജിയോ വെൽകം ഓഫർ ലഭിക്കാൻ അർഹതയുണ്ടായിരിക്കും.മൈ ജിയോ ആപ്പ് തുറക്കുമ്പോൾ ഏറ്റവും മുകളിൽ ജിയോ വെൽകം ഓഫർ എന്ന ബാനർ കാണുന്നുണ്ടെങ്കിൽ ക്ഷണം ലഭിച്ചുവെന്നർഥം. അതിൽ I'm interested ഓപ്ഷൻ തിരഞ്ഞെടുത്ത് നടപടി പൂർത്തിയാക്കാം.

ഫോണിന്റെ സെറ്റിങ്ങിങ്സിൽ മൊബൈൽ നെറ്റ് വർക് മെനു തുറന്ന് ജിയോ സിം തിരഞ്ഞെടുക്കുക. ഇതിൽ പ്രിഫേഡ് നെറ്റ് വർക് ടൈപ്പിൽ 5ജി ഓപ്ഷൻ തിരഞ്ഞെടുക്കുന്നതോടെ ഫോണിന്റെ മുകളറ്റത്ത് 5ജി ചിഹ്നം പ്രത്യക്ഷമാകും. എയർടെൽ 5ജി കൊച്ചിയിൽ പലയിടങ്ങളിലും ലഭ്യമാണങ്കിലും ഔദ്യോഗികമായി ആരംഭിച്ചിട്ടില്ല.5ജി വരുന്നതോടെ മൊബൈൽ ഫോണുകളും മാറുകയാണ്. പതിനായിരം രൂപയ്ക്ക് മുകളിലുള്ള 4ജി ഫോൺ നിർമാണം നിർത്തും. 10,000 രൂപയ്ക്ക് മുകളിൽ വിലയുള്ള 4ജി ഫോണുകളുടെ ഉത്പാദനം ക്രമേണ അവസാനിപ്പിക്കുകയാണ്. അതിനു മുകളിലും ഫോണുകളെല്ലാം 5ജി ആയിരിക്കും.

ഇന്ത്യയിൽ ഏകദേശം 75 കോടി മൊബൈൽ ഫോൺ ഉപയോക്താക്കളുണ്ട്. ഇതിൽ 35 കോടി ഉപയോക്താക്കൾക്ക് 5ജി സംവിധാനമുള്ള ഫോണുകളുണ്ട്. എന്നാൽ 35 കോടിയിലധികം ഉപഭോക്താക്കൾ 3ജി-4ജി ഫോണുകൾ ഉപയോഗിക്കുന്നവരാണ്.ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിലെയും ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥർ മൊബൈൽ ഓപ്പറേറ്റർമാരുമായും സ്മാർട് ഫോൺ നിർമാതാക്കളുമായും ചർച്ച നടത്തി. അടുത്ത മൂന്ന് മാസത്തിനുള്ളിൽ 5ജി സ്മാർട് ഫോണുകൾ ഉപയോഗിച്ച് ശേഷിക്കുന്ന ഉപയോക്താക്കൾക്കും അതിവേഗ നെറ്റ്വർക്കുകൾ ലഭ്യമാക്കാൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.