- Trending Now:
അയിരൂര്‍ (തിരുവനന്തപുരം): ഇലകമണ്‍ ഗ്രാമപഞ്ചായത്തിലെ വനിതാ കര്‍ഷകരുടെ 500 കിലോയോളം വരുന്ന കൂണ്‍ കൃഷി വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍ഡ് സൂര്യ.ആര്‍ നിര്‍വഹിച്ചു. പാളയംകുന്ന് വനിതാ കര്‍ഷകയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ ഇലകമണ്‍ അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ബാലകൃഷ്ണന്‍ ആദ്യ വില്‍പ്പന ഏറ്റു വാങ്ങി.
പഞ്ചായത്തിലെ വനിതകള്‍ക്ക് സ്ഥിര വരുമാനവും വിഷരഹിത പച്ചക്കറി ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് കൂണ്‍ കൃഷി പദ്ധതി നടപ്പാക്കിയത്. രണ്ട് ഘട്ടങ്ങളായി നൂറ് പേര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. 50 പേര്‍ അടങ്ങുന്ന ആദ്യഘട്ടത്തിലെ വിളവെടുപ്പിന്റെ ഉദ്ഘാടനമാണ് ഇന്നലെ നടന്നത്. 500 കിലോയോളം വരുന്ന കൂണ്‍ ഇതില്‍ നിന്നും വിളവെടുക്കാന്‍ സാധിച്ചു.
വിമൻ ഡെലിവറി എക്സിക്യൂട്ടീവ് പരിശീലനം ... Read More
ഒരു മാസം കൊണ്ട് ലാഭകരമായി വിളവെടുക്കാന്‍ കഴിയുന്ന തുടര്‍ കൃഷിരീതിയിലാണ് പരിശീലനം. കൃഷിക്കാവശ്യമായ വിത്തും അനുബന്ധ സാമഗ്രികളും സൗജന്യമായി നല്‍കിയി രുന്നു.ഇതിനായി പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ നിന്നും 12500 രൂപയാണ് നീക്കിവച്ചത്. പദ്ധതിയുടെ ആദ്യ ഘട്ടം വിജയം കണ്ടതിനെത്തുടര്‍ന്ന് കൂടുതല്‍ ആളുകളിലേക്ക് കൂണ്‍ കൃഷി വ്യാപിപ്പിക്കാന്‍ പഞ്ചായത്ത് ഉദ്ദേശിക്കുന്നുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൈജു രാജ് , വാര്‍ഡ് മെമ്പര്‍മാര്‍, വനിതാ കര്‍ഷകര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.