Sections

നിങ്ങള്‍ ഇ-കൊമേഴ്സിലേക്ക് ഇനിയും തിരിഞ്ഞില്ലേ? ഇ-കൊമേഴ്സ് ഫലപ്രദമായി നടപ്പാക്കാന്‍ ചില വഴികള്‍

Wednesday, Aug 11, 2021
Reported By Ambu Senan
e-commerce

നിങ്ങള്‍ക്ക് ലാഭകരമായി ബിസിനസ് കൊണ്ടുപോകാനും കഴിയുന്ന 2  വഴികള്‍

 

ബിസിനസ്സിലെ വലിയൊരു മാറ്റമായിരുന്നു ഇ-കൊമേഴ്‌സ്. ഇന്റര്‍നെറ്റിലൂടെ ഡിമാന്‍ഡുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും എങ്ങനെ ഫലപ്രദമായി നല്‍കാമെന്ന് മനസിലാക്കാന്‍ ഇന്നും പല സംരംഭകരും ഇപ്പോഴും ബുദ്ധിമുട്ടുകയാണ്. ചെറുതും വലുതുമായ ഉത്പന്നങ്ങള്‍ക്ക് ഇന്ന് ഓണ്‍ലൈനില്‍ സ്ഥാനമുണ്ട്. ചിലര്‍ തങ്ങളുടെ ഉത്പന്നം ചെറിയ വിലയുള്ള വസ്തുവല്ലേ, ഇതൊക്കെ ഓണ്‍ലൈനില്‍ വില്‍ക്കണോ എന്ന് ചിന്തിക്കും. എന്നാല്‍ ഓണ്‍ലൈനിലൂടെയും നിങ്ങള്‍ക്ക് വരുമാനം ലഭിക്കുമെങ്കില്‍ എന്ത് കൊണ്ട് ആയിക്കൂടാ? നിങ്ങളുടെ ഉത്പന്ന ശ്രേണിയില്‍ മറ്റെല്ലാവര്‍ക്കും മുമ്പായി നിങ്ങള്‍ക്ക് ആ മാറ്റം കൊണ്ടുവരാന്‍ കഴിയുമെങ്കില്‍ അത് പ്രയോജനപ്പെടുത്താന്‍ നിങ്ങള്‍ക്ക് അത്ഭുതകരമായ അവസരമുണ്ട് എന്നാണ്.

അങ്ങനെ ഓണ്‍ലൈനില്‍ മുന്നേറാനും നിങ്ങള്‍ക്ക് ലാഭകരമായി ബിസിനസ് കൊണ്ടുപോകാനും കഴിയുന്ന 2  വഴികള്‍ നമുക്ക് നോക്കാം.

1. വിപണിയിലെ മാറ്റങ്ങളും പ്രവണതകളും ശ്രദ്ധിക്കുക

വിപണിയിലെ മാറ്റങ്ങളും പ്രവണതകളും സസൂക്ഷമം ശ്രദ്ധിക്കുക എന്നത് പ്രധാനമാണ്. ചിലപ്പോള്‍ വിപണിയില്‍ വളരെ കുറച്ചു കാലം മാത്രം നില്‍ക്കുന്ന ട്രെന്‍ഡ് ഉണ്ടാകും. അതിനുദാഹരണമാണ് ഫുള്‍ ജാ സോഡ എന്ന പേരില്‍ വന്ന പാനീയം. ഇറങ്ങിയ സമയത്ത് സോഷ്യല്‍ മീഡിയയില്‍ ഫുള്‍ ജാര്‍ സോഡ ഒരു തരംഗം സൃഷ്ടിച്ചു. എന്നാല്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ അവ അപ്രത്യക്ഷമായി.എന്നാല്‍ തുണികള്‍ക്ക് പകരമായി ഉപയോഗിക്കാന്‍ പുറത്തിറക്കിയ സാനിറ്ററി പാഡ് വളരെ വേഗം വിപണി കീഴടക്കി ഇന്ന് കോടാനുകോടികളുടെ ബിസിനസ് ആയി വളര്‍ന്നു. നേരത്തെ ഒരു കമ്പനി ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് അനേകം കമ്പനികള്‍ ആയി മാറിയിരിക്കുന്നു. ആദ്യത്തെ ഉദാഹരണം വെള്ളത്തിലെ കുമിള പോലെയാണെങ്കില്‍ രണ്ടാമത്തെ ഉദാഹരണം പതിയെ വളരുന്ന ഒരു പര്‍വതം പോലെയാണ്. കാലം കഴിയും തോറും അവയ്ക്ക് പ്രസക്തി കൂടിക്കൊണ്ടിരിക്കും. ആ അവസരങ്ങള്‍ നിങ്ങള്‍ക്ക് മുതലാക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ പകുതി വിജയിച്ചു. അതിന് ശേഷം അവ പ്രാവര്‍ത്തികമാക്കി നല്ല രീതിയില്‍ മാര്‍ക്കറ്റ് ചെയ്യുകയാണ് വേണ്ടത്. 

2. ആവശ്യങ്ങള്‍ അത്യാവശ്യങ്ങളായി മാറുന്നത് തിരിച്ചറിയുക 

മുന്‍പ് അധികം ആവശ്യമില്ലാത്ത ഒരു വസ്തു അല്ലെങ്കില്‍ വല്ലപ്പോഴും ഉപയോഗിച്ചിരുന്ന സേവനം ജീവിതത്തിന്റെ അത്യാവശ്യമായി മാറിയത് നമ്മള്‍ രണ്ടു വര്‍ഷം കൊണ്ട് മനസിലാക്കിയതാണ്. രണ്ടു വര്‍ഷം മുന്‍പും മാസ്‌ക് മെഡിക്കല്‍ സ്റ്റോറുകളില്‍ ലഭിക്കുമായിരുന്നു.അത് ഉപയോഗിച്ചിരുന്നവര്‍ ജനസംഖ്യയുടെ 1 ശതമാനത്തില്‍ താഴെ മാത്രം. എന്നാല്‍ ഇന്ന് എല്ലാ കടകളിലും മാസ്‌ക് ലഭിക്കുന്നു. എല്ലാവരും മാസ്‌ക് ഉപയോഗിക്കുന്നു. അത് പോലെ തന്നെയായിരുന്നു വീഡിയോ കോണ്‍ഫെറെന്‍സിങ് ആപ്പായ സൂം. ബിസിനസിനും അല്ലെങ്കില്‍ വ്യക്തികള്‍ക്കും ഉപയോഗിക്കാവുന്ന ഒരു വീഡിയോ കാളിങ് ആപ്പ് എന്നതില്‍ നിന്ന് സൂം ഇപ്പോള്‍ ആശയവിനിമയത്തിനുള്ള വലിയൊരു ഉപാധിയാണ്.

അതാണ്, ആവശ്യങ്ങള്‍ എന്നത് അത്യാവശ്യങ്ങള്‍ എന്ന രീതിയിലേക്ക് മാറുന്നത് തിരിച്ചറിയാന്‍ സാധിച്ചാല്‍ അവ നല്ലൊരു ബിസിനസ് അവസരമായി നമുക്ക് മാറ്റിയെടുക്കാം. അത് പോലെ തന്നെ ആളുകള്‍ കടകളില്‍ പോയി സാധനങ്ങള്‍ വാങ്ങുന്ന രീതിയില്‍ നിന്ന് ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുന്നത് കൂടിയിരിക്കുന്നു. ഈ അവസരങ്ങള്‍ ഉപയോഗപ്പെടുത്തിയാല്‍ നിങ്ങളുടെ ബിസിനസ് കൂടുതല്‍ വളര്‍ത്താന്‍ സാധിക്കും.

ഇനി വരാന്‍ പോകുന്നത് ഓണ്‍ലൈന്‍ വിപണിയുടെ കാലമാണ്. അത് വന്നു കഴിഞ്ഞു എന്ന് പറയുന്നതാവും കൂടുതല്‍ ശരി. ആ രീതിയിലേക്ക് മാറാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു പക്ഷെ നിങ്ങളുടെ ബിസിനസ് ഒതുക്കപ്പെട്ടേക്കാം. മറിച്ച് ഓണ്‍ലൈനില്‍ കൂടി നിങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാന്‍ കഴിഞ്ഞാല്‍ നിലവിലുള്ള നിങ്ങളുടെ വരുമാനം ഇരട്ടിയാക്കാന്‍ കഴിയും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.