Sections

ലോകത്തിലേറ്റവും വിലയേറിയ കാറൊരു പഴഞ്ചന്‍; വില 1000 കോടിയ്ക്കും മേലെ

Monday, May 23, 2022
Reported By admin
Mercedes Benz

9.5 കോടി ഡോളറിലധികം രൂപ വിലയില്‍ വിറ്റ ഒരു കാര്‍ മോഡലിന്റെ പേരിലായിരുന്നു ഇതിന് മുമ്പുള്ള റെക്കോര്‍ഡ്

 

ബെന്‍സ്,മിനികൂപ്പര്‍ പോലുള്ള അത്യാഡംബര കാറുകള്‍ക്ക് തന്നെ കോടികള്‍ വില വരും അതിനെക്കാള്‍ വിലയേറിയൊരു കാറുണ്ടാകുമോ എന്ന് തന്നെ നമുക്ക് സംശയമാണ്.എന്നാല്‍ ഈ പഴയ കാറിന് വില 1000 കോടിയിലേറെ.ഇപ്പോള്‍ ഇതൊരു വിന്‍േറജ് വാഹനമാണ് 1,106 കോടി രൂപയാണ് ഇതിന്റെ ഇപ്പോഴത്തെ വില.1955-ലെ മെഴ്സിഡസ് ബെന്‍സ് വിറ്റത് റെക്കോര്‍ഡ് ലേല വിലയ്ക്ക്. ഈ മാസം ആദ്യം നടന്ന ലേലത്തിലാണ് ഒരു വിന്‍േറജ് വാഹനത്തിന് സ്വപ്ന വില ലഭിച്ചത്. ഇതോടെ ലോകത്തിലെ ഏറ്റവും വിലകൂടിയ കാറായി മെഴ്സിഡസ്-ബെന്‍സ് 300 എസ്എല്‍ആര്‍ യുഎനോ കൂപ്പെ മാറി. കാനഡ ആസ്ഥാനമായുള്ള ലേല കമ്പനിയായ ആര്‍എം സതബീസാണ് ലേലത്തിന് പിന്നില്‍. 1955-ലെ മെഴ്സിഡസ്-ബെന്‍സ് വാങ്ങിയത് ഒരു ആഡംബര വാഹന പ്രേമിയാണ്. 9.5 കോടി ഡോളറിലധികം രൂപ വിലയില്‍ വിറ്റ ഒരു കാര്‍ മോഡലിന്റെ പേരിലായിരുന്നു ഇതിന് മുമ്പുള്ള റെക്കോര്‍ഡ്.

ബ്രിട്ടീഷ് വംശജനായ സൈമണ്‍ കിഡ്സണ്‍ ആണ് പേര് വെളിപ്പെടുത്താത്ത സ്വകാര്യ വ്യക്തിക്ക് വേണ്ടിറെക്കോര്‍ഡ് തുകയില്‍ വിന്‍േറജ് വാഹനം വാങ്ങിയയത്. . മെയ് അഞ്ചിന് ജര്‍മ്മനിയിലെ ഒരു മെഴ്സിഡസ് ബെന്‍സ് മ്യൂസിയത്തില്‍ ആണ് രഹസ്യ ലേലം നടന്നത്. റെക്കോര്‍ഡ് വില്‍പ്പന സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ബെന്‍സ് ചെയര്‍മാന്‍ ഒല കെലെനിയസ് സ്ഥിരീകരിച്ചിട്ടുണ്ട്.

വളരെ അപൂര്‍വമായ ആകൃതിയിലുള്ള കൂപ്പെ രണ്ടെണ്ണമാണ് ആകെ നിര്‍മിച്ചത്. ഇതുവരെ ഈ മോഡല്‍ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലായിരുന്നില്ല. പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് നിര്‍മാണം എങ്കിലും മുടക്കിയ തുക വിലമതിക്കുന്നത് തന്നെയാണ് മോഡലിന്റെ സംവിധാനങ്ങള്‍ എന്ന് ബെന്‍സ് അധികൃതര്‍ പറയുന്നു. 

വിന്‍േറജ് ബെന്‍സ് മോഡലിന് ഏറ്റവും ഉയര്‍ന്ന വില ലഭിക്കാന്‍ ഒരു കാരണമുണ്ട്. ലോകത്തിലെ ഏറ്റവും മൂല്യമേറിയ കാര്‍ മോഡലുകളിലൊന്നാണ് ഇത് എന്നത് തന്നെയാണ് പ്രാധാന കാരണം. 1950-കളില്‍ നിര്‍മ്മിച്ച അപൂര്‍വമായ റേസിംഗ് കാര്‍ മോഡലാണിത്. കമ്പനിയുടെ ടെസ്സ് വാഹന വിഭാഗങ്ങളുടെ തലവന്‍ കമ്പനി വാഹനമായി ഓടിച്ചിരുന്ന കാറിന്റെ സംരക്ഷണം പിന്നീട് മെഴ്സിഡസ് ബെന്‍സ് തന്നെ ഏറ്റെടുക്കുകയായിരുന്നു. 


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.