- Trending Now:
കൊച്ചി: ഗ്രാഫിക് നോവലുകളിലൂടെ പോസിറ്റീവായ ആശയങ്ങൾ മുന്നോട്ടു വയ്ക്കുന്നതിൽ യുവതലമുറയുടെ പങ്കാളിത്തം വർധിച്ചു വരികയാണെന്ന് പ്രശസ്ത അനിമേറ്റർ ജോഷി ബെനഡിക്ട് പറഞ്ഞു. കൊച്ചി-മുസിരിസ് ബിനാലെയുടെ (കെഎംബി) ഭാഗമായി 'ദി ഇന്നർ വർക്സ് ഓഫ് ഗ്രാഫിക് നോവൽ' എന്ന പേരിൽ സംഘടിപ്പിച്ച ഇല്ലസ്ട്രേഷൻ ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോർട്ട് കൊച്ചി ബാസ്റ്റ്യൻ ബംഗ്ലാവിലെ ബിനാലെ പവിലിയനിലാണ് പരിപാടി നടന്നത്.
2024-ലെ മികച്ച അനിമേഷൻ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ 'എ കോക്കനട്ട് ട്രീ'(അനിമേഷൻ ചിത്രം) , 'പന്നിമലത്ത്'(ഗ്രാഫിക് നോവൽ), എന്നീ സൃഷ്ടികളെക്കുറിച്ചുള്ള അനുഭവങ്ങൾ അദ്ദേഹം പങ്കുവച്ചു. യുവതലമുറയ്ക്ക് ഈ മേഖലയിൽ വളർന്നുവരുന്ന താൽപ്പര്യമാണ് ശിൽപ്പശാലയോടുള്ള ആവേശകരമായ പ്രതികരണത്തിന് കാരണം.
സ്കൂൾ കാലം മുതൽ കോമിക്സിനോട് താൽപ്പര്യമുണ്ടായിരുന്നതിനാൽ ഗ്രാഫിക് നോവലുകൾ നിർമ്മിക്കണമെന്ന ആഗ്രഹം മനസിൽ ഉടലെടുത്തിരുന്നു. ഗ്രാഫിക് നോവലുണ്ടാക്കിയ വ്യക്തികളോട് സംസാരിക്കാൻ അവസരം കിട്ടി. അവരിൽ നിന്ന് മനസിലാക്കിയ കാര്യങ്ങൾ ഏറെ ഉപകാരപ്രദമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ബിനാലെ നടത്തുന്ന ഇത്തരം ശിൽപ്പശാലകൾ സൗജന്യമായി ലഭിക്കുന്ന അമൂല്യമായ അവസരങ്ങളാണെന്നും ജോസഫ് ചൂണ്ടിക്കാട്ടി.
സർഗശേഷിയെ വളർത്താൻ ഉദ്ദേശിച്ച് തയ്യാറാക്കിയ ശിൽപശാലയിലെ സ്കെച്ചിംഗ് സെഷൻ ഏറെ ശ്രദ്ധേയമായിരുന്നു. നിരവധി വിദ്യാർത്ഥികളും ഇല്ലസ്ട്രേറ്റർമാരും ഇതിൽ പങ്കെടുത്തു. 'കോക്കനട്ട് ട്രീ'യുടെ പ്രദർശനത്തോടെയാണ് ശിൽപ്പശാല സമാപിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.