- Trending Now:
കൊച്ചി: ഗുജറാത്ത് സർക്കാർ മാർവാഡി സർവ്വകലാശാലയിൽ സംഘടിപ്പിച്ച വൈബ്രന്റ് ഗുജറാത്ത് റീജണൽ കോൺഫറൻസിന്റെ ആദ്യ ദിനത്തിൽ 13 പുതിയ സ്മാർട്ട് വ്യവസായ എസ്റ്റേറ്റുകളും മെഡിക്കൽ ഡിവൈസസ് പാർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. വ്യവസായ മേഖലയ്ക്ക് ഉതകുന്ന ജീവനക്കാരാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി നിക്ഷേപകർക്കായി ഗുജറാത്തിൽ മികച്ച രീതിയിലെ വിദ്യാഭ്യാസവും ശേഷി വികസന സംവിധാനങ്ങളും ലഭ്യമാണെന്നും ഉറപ്പു നൽകി.
ഇന്ത്യയുടെ വിശാലമായ വികസന പ്രതീക്ഷകൾക്ക് പിന്തുണയേകുന്ന മേഖലാ ശാക്തീകരണങ്ങൾ ആവശ്യമാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദഭായ് പട്ടേൽ പറഞ്ഞു. വികസിത് ഭാരത് @ 2047, വികസിത് ഗുജറാത്തി @ 2047 എന്നീ കാഴ്ചപ്പാടുകളോടു ചേർന്നു നിൽക്കുന്നതും സുസ്ഥിരത, തുറമുഖങ്ങളും ഗതാഗത സൗകര്യങ്ങളും, കാർഷിക-ഭക്ഷ്യ സംസ്ക്കരണ മേഖല, ഫിഷറീസ്, മിനറൽസ്, ഊർജ്ജം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടതുമായ നിരവധി ചർച്ചകളാണ് ആദ്യ ദിനത്തിൽ നടന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.