Sections

തീരദേശജനത നേരിടുന്ന വെല്ലുവിളികൾ -പ്രളയം പ്രതിദിനം ശിൽപശാലയുമായി കെബിഎഫ്

Tuesday, Jan 13, 2026
Reported By Admin
Coastal Communities Face Climate and Flood Risks in Kochi Workshop

കൊച്ചി: കാലാവസ്ഥാ വ്യതിയാനം, വേലിയേറ്റം, പ്രളയം എന്നിവയുണ്ടാക്കുന്ന ഭീഷണികളിൽ തീരദേശ ജനത നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ആഴത്തിൽ ചർച്ച ചെയ്യുന്നതിനായി പ്രളയം പ്രതിദിനം എന്ന ശിൽപശാല കൊച്ചി ബിനാലെ ഫൗണ്ടേഷൻ(കെബിഎഫ് സംഘടിപ്പിക്കുന്നു. ഗ്രാസ്റൂട്ട് (മൂവ്മെന്റ് ഫോർ സസ്റ്റൈനബിൾ സർവൈവൽ) നയിക്കുന്ന ഈ ശില്പശാല ജനുവരി 13 ചൊവ്വാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4.30 വരെ വടക്കൻ പറവൂരിലെ റീവൈൽഡ് ഫാം സ്കൂളിൽ (Rewild) വെച്ച് നടക്കും.

കൊച്ചി-മുസിരിസ് ബിനാലെ 2025-ന്റെ ഭാഗമായി കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ സംരംഭമായ എബിസി ആർട്ട് റൂമിന്റെ ആഭിമുഖ്യത്തിലാണ് വർക്ക്ഷോപ്പ്. തീരദേശ സമൂഹങ്ങൾ നേരിടുന്ന അടിയന്തര പ്രശ്നങ്ങളെ മുൻനിർത്തി നടത്തുന്ന മൂന്ന് ഭാഗങ്ങളുള്ള പരമ്പരയിലെ ആദ്യ പരിപാടിയാണിത്. കാലാവസ്ഥാ വ്യതിയാനം, ഉയരുന്ന സമുദ്രനിരപ്പ്, കനാൽ-പാടം നികത്തൽ തുടങ്ങിയ മനുഷ്യനിർമ്മിത ഇടപെടലുകൾ തീരദേശ പ്രളയ സാധ്യതകളെ എങ്ങനെ വർദ്ധിപ്പിക്കുന്നു എന്നതിനെക്കുറിച്ചാണ് ശില്പശാല പ്രധാനമായും ചർച്ച ചെയ്യുന്നത്.

സമുദ്രനിരപ്പ് ഉയരുന്നത്, ടൈഡൽ ഹൈഡ്രോഡൈനാമിക്സ്, ഫ്ലഡ് റിസ്ക് മാപ്പുകളുടെ വിശകലനം തുടങ്ങിയ ശാസ്ത്രീയ വശങ്ങളും പ്രളയബാധിതരുടെ അനുഭവങ്ങളും, വിദഗ്ധരുടെ പ്രഭാഷണങ്ങളും സെഷനുകളുടെ ഭാഗമാകും. പ്രവേശനം സൗജന്യമാണ്. പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതില്ല.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.