Sections

ബിസിനസും ക്രിക്കറ്റും ഒരേ വേദിയിൽ; ഇസിഎൽ 2.0 ഗ്രാൻഡ് ലോഞ്ചും പ്ലേയേഴ്‌സ് ലേലവും കൊച്ചിയിൽ നടന്നു

Tuesday, Jan 13, 2026
Reported By Admin
Entrepreneurs Cricket League 2.0 Launched in Kochi

കൊച്ചി: സംരംഭകരെയും കായിക പ്രേമികളെയും ഒരേ വേദിയിൽ കൂട്ടിച്ചേർക്കുന്ന എന്റർപ്രണേഴ്സ് ക്രിക്കറ്റ് ലീഗ് (ഇസിഎൽ) 2.0യുടെ ഗ്രാൻഡ് ലോഞ്ചും പ്ലേയേഴ്സ് ലേലവും ഇന്നലെ കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടന്നു. ബിസിനസും ക്രിക്കറ്റും ഒരുമിച്ച് സംഗമിച്ച ഈ അപൂർവ വേദി ശ്രദ്ധേയമായി. ലേലത്തിൽ കണ്ണൂർ ഡോമിനേറ്റർസ് സ്വന്തമാക്കിയ റോബിൻ രാജനാണ് ഏറ്റവും വിലയേറിയ താരം.

ചടങ്ങിൽ നടിയും അവതാരകയുമായ വീണ നന്ദകുമാർ, ഇസിഎല്ലിന്റെ മുഖമായ ക്രിക്കറ്റർ സച്ചിൻ ബേബി, എമരാജ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ആൻറ്റോ അഗസ്റ്റിൻ, സംഭരംഭകനായ അനന്ദു, ഇസിഎൽ ഫൗണ്ടർ അൻസാരി, ജിഗ്സൺ ഫ്രാൻസിസ്, ആര്യ ലക്ഷ്മി,തുടങ്ങിയ പ്രമുഖ സംരംഭകരും വിശിഷ്ട വ്യക്തികളും പങ്കെടുത്തു. ചടങ്ങിന് ആര്യ ലക്ഷ്മി സ്വാഗതം പറഞ്ഞു. പങ്കെടുത്ത അതിഥികളെ പൊന്നാടയും ഫലകവും നൽകി ആദരിച്ചു. കൂടാതെ ഇസിഎല്ലിന്റെ ടീമുകളെയും പ്രത്യേകം ആദരിച്ചു. കേരളത്തിലെ സംരംഭകർ, വ്യവസായ പ്രമുഖർ, കായിക പ്രേമികൾ എന്നിവർക്കായി രൂപകൽപ്പന ചെയ്ത എന്റർപ്രണേഴ്സ് ക്രിക്കറ്റ് ലീഗ്, ക്രിക്കറ്റിലൂടെ നെറ്റ്വർക്കിംഗ്, ടീം ബിൽഡിംഗ്, സംരംഭക സൗഹൃദ കൂട്ടായ്മ എന്നിവ ലക്ഷ്യമിടുന്ന പുതുമയുള്ള ആശയമാണെന്ന് സംഘാടകർ വ്യക്തമാക്കി.

ബ്ലാക്ക് പാന്തേഴ്സ് കൊച്ചി, റോയൽ സ്ട്രൈക്കേഴ്സ് ട്രിവാൻഡ്രം, ഹിഡുംബവനം തൃശ്ശൂർ, എഫ് എൻ കൊല്ലം റോയൽസ്, അൽമിയ സോളാർ വാരിയർസ് മലപ്പുറം, ഇടുക്കി സ്മാഷേഴ്സ്, കണ്ണൂർ ഡോമിനേറ്റർസ്, കാസർഗോഡ് സ്റ്റോം ബ്രേക്കേഴ്സ്, കെ ഫ് എൽ പവർ ഹിറ്റേഴ്സ് കാലിക്കറ്റ്, ഐഡ കോട്ടയം ബാറ്റ്ലയൺസ്, റാപിഡ് ചലഞ്ചേഴ്സ് പാലക്കാട്, പത്തനംതിട്ട റോയൽ വാരിയേഴ്സ്, വയനാട് ടൈഗേഴ്സ്, വി ആർ അസ്സിസ്റ് ആലപ്പി എന്നീ 14 ടീമുകളാണ് ലീഗിൽ മാറ്റുരയ്ക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.