Sections

നിങ്ങളുടെ കൈവശം ഈ നോട്ടുകളുണ്ടോ? എങ്കില്‍ പതിനായിരങ്ങള്‍ സമ്പാദിക്കാം

Monday, Jun 13, 2022
Reported By admin
cash

ഇത്തരം വെബ്‌സൈറ്റുകള്‍ പഴയ നോട്ടുകളും നാണയങ്ങളും വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നവയാണ്

 

പഴയ നോട്ടുകള്‍ക്കും നാണയങ്ങള്‍ക്കും ഇക്കാലത്ത് അന്താരാഷ്ട്ര വിപണിയില്‍ ആവശ്യം വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ നിങ്ങള്‍ക്ക് വീട്ടിലിരുന്ന് ലക്ഷക്കണക്കിന് രൂപ വരെ സമ്പാദിക്കാം. 5 രൂപയുടെ ഈ പ്രത്യേക നോട്ട് നിങ്ങളുടെ പക്കലുണ്ടെങ്കില്‍, ഒരു നോട്ടില്‍ നിന്ന് നിങ്ങള്‍ക്ക് ആയിരക്കണക്കിന് രൂപ എളുപ്പത്തില്‍ സമ്പാദിക്കാം. ഇതോടെ ഏകദേശം 35,000 മുതല്‍ 2 ലക്ഷം രൂപ വരെ ലഭിക്കാന്‍ അവസരമുണ്ട്. ഇത്തരം നോട്ടുകളുടെ ശേഖരം നിങ്ങളുടെ പക്കലുണ്ടെങ്കില്‍ ഉടന്‍ തന്നെ ഈ സുവര്‍ണാവസരം നിങ്ങള്‍ പ്രയോജനപ്പെടുത്തണം.

ആയിരക്കണക്കിന് രൂപ എളുപ്പത്തില്‍ സമ്പാദിക്കാന്‍ കഴിയുന്ന ഇത്തരമൊരു അഞ്ച് രൂപ നോട്ടിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. അതായത് 5 രൂപയുടെ നോട്ടില്‍ 786 എന്ന നമ്പര്‍ ഉണ്ടായിരിക്കണം എന്നതാണ് പ്രത്യേകത. ഇതോടൊപ്പം ഈ നോട്ടില്‍ ട്രാക്ടറിന്റെ ചിത്രവും നിര്‍ബന്ധമാണ്. നിങ്ങളുടെ പക്കല്‍ ഇത്തരമൊരു നോട്ട് ഉണ്ടെങ്കില്‍, അതിന് പകരമായി നിങ്ങള്‍ക്ക് 2 ലക്ഷം രൂപ ലഭിക്കും.

അതേ സമയം, ആര്‍ബിഐ പുറത്തിറക്കിയ ഈ നോട്ട് 'അങ്ങേയറ്റം അപൂര്‍വ്വം' ആണ്. അതുകൊണ്ട് തന്നെയാണ് 5 രൂപ വിലമതിക്കുന്ന നോട്ടിന് ലക്ഷക്കണക്കിന് പണം ലഭിക്കുന്നത്. നിങ്ങളുടെ പക്കല്‍ ഇങ്ങനെയുള്ള നോട്ടുകള്‍ ഉണ്ടെങ്കില്‍, നിരവധി വെബ്സൈറ്റുകള്‍ വഴി പണം സമാഹരിക്കാം. ഇത്തരം വെബ്‌സൈറ്റുകള്‍ പഴയ നോട്ടുകളും നാണയങ്ങളും വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നവയാണ്. 

നിങ്ങളുടെ പഴയ നോട്ടുകളും നാണയങ്ങളും നിര്‍ദിഷ്ട വ്യവസ്ഥകള്‍ക്ക് അനുസൃതമാണെങ്കില്‍, നിങ്ങള്‍ക്ക് അതിനായി വളരെ നല്ല തുക ലഭിക്കും. ഈ പ്രത്യേക കറന്‍സി നോട്ട് കണ്ടെത്താന്‍ പ്രയാസമാണ്. 786 നമ്പര്‍ അടുപ്പിച്ച് വരുന്ന 5 രൂപ നോട്ടില്‍, ട്രാക്ടര്‍ ചിഹ്നവുമുണ്ടെങ്കില്‍ 2 ലക്ഷം രൂപ വരെ ലഭിക്കും. ഇതിനായി ShopClues, Marudhar Arts തുടങ്ങി നിരവധി കമ്പനികള്‍ നിങ്ങള്‍ക്ക് അവസരം നല്‍കും. ഇതുകൂടാതെ, coinbazzar.com-ല്‍, പഴയ നോട്ടുകള്‍ നല്‍കി പകരം പണം സമ്പാദിക്കാവുന്നതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.