- Trending Now:
കൊച്ചി: ഇന്ത്യയിലെ ആറാമത്തെ വലിയ സ്വകാര്യ ബാങ്കായ യെസ് ബാങ്ക് നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ 553 കോടി രൂപയുടെ അറ്റാദായം നേടി. 145.6 ശതമാനമാണ് അറ്റാദായത്തിലെ വർധന. പ്രവർത്തന ലാഭം 21.7 ശതമാനം ഉയർന്ന് 975 കോടി രൂപയിലെത്തി. അറ്റപലിശ വരുമാനം 14.3 ശതമാനം വർധിച്ച് 2,200 കോടി രൂപയായി. പലിശ ഇതര വരുമാനം 1407 കോടി രൂപയാണ്. 16.3 ശതമാനമാണ് വർധന.
പ്രവർത്തന ചെലവ് 12.8 ശതമാനം വർധിച്ചെങ്കിലും ചെലവ്-വരുമാന അനുപാതം 73 ശതമാനമായി മെച്ചപ്പെട്ടു. നിക്ഷേപങ്ങൾ 18.3 ശതമാനമാണ് വർധിച്ചത്.
മികച്ച പ്രവർത്തന ലാഭവും അറ്റാദായ വളർച്ചയും കൈവരിക്കാൻ ബാങ്കിന് സാധിച്ചു. എസ്എംഇ, മിഡ് കോർപ്പറേറ്റ് വിഭാഗങ്ങളിലെ മികച്ച വളർച്ചയാണ് നേടിയതെന്ന് യെസ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പ്രശാന്ത് കുമാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.