Sections

പുതിയ XSR155 ലൂടെ യമഹ ഇന്ത്യയിൽ ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിക്കുന്നു

Thursday, Nov 13, 2025
Reported By Admin
Yamaha India Launches XSR155, AEROX-E, EC-06 & FZ-RAVE

കൊച്ചി: ആഗോളതലത്തിൽ പ്രശംസ നേടിയ തങ്ങളുടെ ആധുനിക റെട്രോ സ്പോർട്സ് ബ്രാൻഡായ XSR155-ന്റെ പുതുപുത്തൻ പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു ഇന്ത്യ യമഹ മോട്ടോർ (ഐവൈഎം) പ്രൈവറ്റ് ലിമിറ്റഡ്. സുസ്ഥിര സഞ്ചാരത്തിനുള്ള യമഹയുടെ ദീർഘകാല കാഴ്ചപ്പാടിലെ ഒരു പ്രധാന ചുവടുവയ്പ് എന്ന നിലയിൽ കമ്പനി തങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹനങ്ങളായ AEROX-E & EC-06-ഉം അതോടൊപ്പം പുറത്തിറക്കി. ആവേശമുയർത്തുന്ന തരത്തിൽ, യുവാക്കളും ഡൈനാമിക്കുമായ റൈഡർമാർക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന പുതിയ FZ-RAVE-ലൂടെ യമഹ അതിന്റെ FZ വാഹന നിരയെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നു ഈ അവസരത്തിൽ. ഈ പുറത്തിറക്കലുളിലൂടെ, വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്താക്കളുടെ മുൻഗണനകളുമായി പൊരുത്തപ്പെടുന്ന പുതിയ സഞ്ചാര വിഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിനിടയിൽ തന്നെ പ്രീമിയം, ഡീലക്സ് മോട്ടോർസൈക്കിൾ സെഗ്മെന്റുകളിലെ തങ്ങളുടെ നേതൃത്വം ശക്തിപ്പെടുത്തുന്നത് തുടരുകയും ചെയ്യുന്നു.

പ്രീമിയം മോട്ടോർസൈക്കിൾ വിഭാഗത്തിലെ യമഹയുടെ ആധിപത്യത്തിന്റെ അടുത്ത പരിണാമത്തെയാണ് പുതിയ യമഹ XSR155 പ്രതിനിധീകരിക്കുന്നത്. സ്റ്റൈലും സത്തയും ഒരുപോലെ തേടുന്ന ഇന്നത്തെ റൈഡർമാർക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഇത് ആധുനിക റെട്രോ സ്പോർട്സ് ആശയം ഉൾക്കൊള്ളുന്നു. മാത്രമല്ല, കാലാതീതമായ രൂപകൽപ്പനയും ആധുനിക എഞ്ചിനീയറിംഗും സംയോജിപ്പിച്ച് രൂപകൽപ്പനയിലും പ്രകടനത്തിലും വേറിട്ടുനിൽക്കുന്ന ഒരു മോട്ടോർസൈക്കിൾ സൃഷ്ടിക്കുന്നു. ഇഷ്ടപ്രകാരം കൈകാര്യം ചെയ്യാനും ആഴത്തിലുള്ള റൈഡിംഗ് അനുഭവം നാൽകുകയും ചെയ്യുന്ന XSR155, ദൈനംദിന സൗകര്യവും ദീർഘദൂര യാത്രകളുടെ ആവേശവും സംയോജിപ്പിക്കുന്ന ഒരു പരിഷ്കൃത മോട്ടോർസൈക്ലിംഗ് അനുഭവം ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും മത്സരം നേരിടുന്നതും വേഗത്തിൽ വളരുന്നതുമായ വിഭാഗത്തിൽ യമഹയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നു ഇതിന്റെ പുറത്തിറക്കൽ. ഇന്ത്യൻ റൈഡർമാരുടെ ജീവിതശൈലിയും അഭിലാഷങ്ങളും പ്രതിധ്വനിപ്പിക്കുന്ന മോട്ടോർസൈക്കിളുകൾ വികസിപ്പിക്കുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു ഇത്.

കൂടുതൽ സുസ്ഥിരമായ ഭാവിയിലേക്കുള്ള യാത്രയിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിലേക്കുള്ള ഐവൈഎമ്മിന്റെ കടന്നുവരവ്. യമഹയെ നിർവചിക്കുന്ന അതേ ആവേശവും പ്രകടനവും നൽകിക്കൊണ്ട് തന്നെ പാരിസ്ഥിതിക സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിനുള്ള ബ്രാൻഡിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു ഇവി വിഭാഗത്തിലേക്കുള്ള ഈ പ്രവേശനം.

ആദ്യ മോഡലായ AEROX-E പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഇവി ആണ്. വിട്ടുവീഴ്ചയില്ലാതെ ഒരു ഇലക്ട്രിക് ബദൽ തേടുന്ന റൈഡർമാർക്ക് യമഹയുടെ സിഗ്നേച്ചർ ആവേശവും ഇഷ്ടപ്രകാരമുള്ള കൈകാര്യം ചെയ്യലും നൽകുന്നു ഇത്. ദൈനംദിന യാത്രകളിൽ സ്മാർട്ട് മൊബിലിറ്റി, സുഖസൗകര്യങ്ങൾ, സമകാലിക ഡിസൈൻ എന്നിവ വിലമതിക്കുന്ന ഉപഭോക്താക്കൾക്കായി സൃഷ്ടിച്ച ഒരു പുതിയ ഡിസൈൻ ആശയം അവതരിപ്പിക്കുന്നു രണ്ടാമത്തെ മോഡലായ EC-06. പ്രകടനം അന്വേഷിക്കുന്നവരെയും ദൈനംദിന ഉപയോക്താക്കളെയും ഒരുപോലെ സേവിക്കുന്ന യമഹയുടെ സമീപനത്തെ പ്രതിനിധീകരിക്കുന്നു AEROX-E- ഉം EC-06-ഉം. ഡൈനാമിക്കും ആക്സസ് ചെയ്യാവുന്നതും സുസ്ഥിരവുമായ മോഡലുകളുമായുള്ള ബ്രാൻഡിന്റെ ഇന്ത്യയിലെ യാത്രയുടെ അടുത്ത ഘട്ടത്തിലേക്കുള്ള പരിവർത്തനത്തെ അടയാളപ്പെടുത്തുന്നു ഇത്.

ജനപ്രിയമായ FZ പോർട്ട്ഫോളിയോയെ കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട് പുതിയ FZ-Rave പുറത്തിറക്കുന്നതായും കമ്പനി പ്രഖ്യാപിച്ചു. ഇന്ത്യയിലെ യുവ റൈഡർമാർക്കായി വികസിപ്പിച്ചെടുത്ത പുതിയ FZ-Rave, പ്രകടനം, കാര്യക്ഷമത, ദൈനംദിന പ്രായോഗികത എന്നിവയുടെ സമതുലിതമായ സന്തുലനം വാഗ്ദാനം ചെയ്യുന്നു. വ്യത്യസ്തവും കരുത്തുറ്റതുമായ സ്റ്റൈലിംഗ് നിലനിർത്തിക്കൊണ്ട് തന്നെ നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള ദൈനംദിന റൈഡർമാരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന FZ കുടുംബത്തിന്റെ വിശ്വാസ്യതയുടെയും ചടുലതയുടെയും പാരമ്പര്യം ഇത് തുടരുന്നു.

ഈ പ്രഖ്യാപനത്തെക്കുറിച്ച് യമഹ മോട്ടോർ ഇന്ത്യ ഗ്രൂപ്പ് ചെയർമാൻ ശ്രീ. ഇറ്റാരു ഒട്ടാനി പറഞ്ഞു: ''യമഹയുടെ ആഗോള വളർച്ചാ തന്ത്രത്തിന്റെ കേന്ദ്രബിന്ദു ഇന്ത്യയാണ് - പ്രീമിയം, ഇലക്ട്രിക് സഞ്ചാര വിഭാഗങ്ങളിൽ വൻ സാധ്യതകൾ കാണുന്ന ഒരു വിപണി. XSR ബ്രാൻഡിന്റെയും ഞങ്ങളുടെ പുതിയ ഇവി മോഡലുകളുടെയും FZ-RAVE-ന്റെയും പുറത്തിറക്കൽ ഞങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിലും ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ഗതാഗത മേഖലയുമായി പൊരുത്തപ്പെടുന്നതിലും ഒരു നിർണായക ചുവടുവയ്പ്പാണ്. ഈ പുറത്തിറക്കലുകളിലൂടെ, പ്രകടനം, രൂപകൽപ്പന, സാങ്കേതികവിദ്യ എന്നിവ തേടുന്ന റൈഡർമാരുമായുള്ള ബന്ധം ഞങ്ങൾ കൂടുതൽ ആഴത്തിലാക്കുന്നു എന്നു മാത്രമല്ല സുസ്ഥിര ഗതാഗതത്തിലേക്കുള്ള രാജ്യത്തിന്റെ പരിവർത്തനത്തോട് പ്രതികരിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ വിക്സിത് ഭാരത് എന്ന ദർശനത്തിന്റെ പിന്തുണയോടെയും യമഹയുടെ ആഗോള പരിസ്ഥിതി പദ്ധതി 2050-ന്റെ മാർഗ്ഗനിർദ്ദേശത്തോടെയും വിവിധ ഉപഭോക്താക്കൾക്കായി നിർമ്മിച്ച ഉൽപ്പന്നങ്ങളിലൂടെ ഇന്ത്യയിൽ മൂല്യം സൃഷ്ടിക്കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ.''

യമഹ XSR155-ന്റെ അരങ്ങേറ്റം - ക്ലാസിക് സ്റ്റൈലിംഗ്, ആധുനിക എഞ്ചിനീയറിംഗ്, അസാധാരണമായ റൈഡിംഗ് അനുഭവം

XSR സീരീസിന്റെ വിശിഷ്ടമായ ആഗോള പാരമ്പര്യത്തെ മുന്നോട്ട് കൊണ്ടുപോകുന്ന, മോഡേൺ റെട്രോ സ്പോർട്ടിനെ നവീനതയുമായി സംയോജിപ്പിക്കുക എന്ന യമഹയുടെ തത്വശാസ്ത്രമാണ് XSR155 ഉൾക്കൊള്ളുന്നത്. വേറിട്ടുനിൽക്കുന്ന ഒരു മോട്ടോർസൈക്കിൾ സൃഷ്ടിക്കുന്നതിന് വേണ്ടി ഇത് കാലാതീതമായ രൂപകൽപ്പനയും നൂതന സാങ്കേതികവിദ്യയും സംയോജിപ്പിക്കുന്നു. പുറത്തിറക്കൽ ആമുഖം ഓഫർ എന്ന നിലയിൽ Rs.1,49,990 (എക്സ്-ഷോറൂം-ഡൽഹി) വിലയുള്ള ഇത്, ആവേശവും ദൈനംദിന ഉപയോഗക്ഷമതയും നൽകുന്ന വിശ്വസനീയവും ഉയർന്ന പ്രകടനം നല്കുന്നതും സ്റ്റൈലിഷുമായ മോട്ടോർസൈക്കിൾ തേടുന്ന ചെറുപ്പക്കാരും പക്വതയുള്ളവരുമായ റൈഡർമാരെ ലക്ഷ്യം വച്ചുള്ളതാണ്.

ക്ലാസിക് സ്റ്റൈലിംഗും നൂതന എഞ്ചിനീയറിംഗും സംയോജിപ്പിച്ച് ആധുനിക റെട്രോ സ്പോർട്സ് സ്പിരിറ്റും പിടിച്ചെടുക്കുന്ന യമഹയുടെ XSR പരമ്പരയെ ആഗോളതലത്തിൽ അവതരിപ്പിക്കുകയാണ് XSR. അതിന്റെ ക്ലാസിക് വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്ലൈറ്റും ടെയിൽലൈറ്റും, ടിയർഡ്രോപ്പ് രൂപത്തിലുള്ള ഇന്ധന ടാങ്കും, പരമ്പരാഗത ശൈലിയിലുള്ള എൽസിഡി ഡിസ്പ്ലേയും യമഹയുടെ ഡിസൈൻ ഭാഷയുടെ കാലാതീതമായ ആകർഷണത്തെ എടുത്തുകാണിക്കുന്നു. ഭാരം കുറഞ്ഞ, 17 ഇഞ്ച് വീലുകളുള്ള സമതുലിതമായ ഫ്രെയിമും ഇതിന് ചടുലവും ആത്മവിശ്വാസമുള്ളതുമായ ഒരു സ്റ്റാൻസ് നൽകുന്നു. ഓരോ റൈഡറുടെയും സൃഷ്ടിപരമായ സ്വാതന്ത്ര്യത്തിലുള്ള യമഹയുടെ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്ന XSR155 നാല് നിറങ്ങളിൽ വാഗ്ദാനം ചെയ്യുന്നു - മെറ്റാലിക് ഗ്രേ, വിവിഡ് റെഡ്, ഗ്രേയിഷ് ഗ്രീൻ മെറ്റാലിക്, മെറ്റാലിക് ബ്ലൂ, രണ്ട് വ്യത്യസ്ത ആക്സസറി പാക്കേജുകൾ - സ്ക്രാംബ്ലർ, Café Racer.

XSR155-ന് കരുത്ത് പകരുന്നത് 155 സിസി ലിക്വിഡ്-കൂൾഡ്, വേരിയബിൾ വാൽവ് ആക്ച്വേഷൻ (വിവിഎ) ഉള്ള 4-വാൽവ് എഞ്ചിനാണ്. ഇത് 13.5 കെഡബ്ല്യു പവറും 14.2 എൻഎം ടോർക്കും നൽകുന്നു. യമഹയുടെ തെളിയിക്കപ്പെട്ട ഡെൽറ്റബോക്സ് ഫ്രെയിമിൽ നിർമ്മിച്ച ഇത് അലുമിനിയം സ്വിംഗ് ആം, അപ്സൈഡ്-ഡൌൺ ഫ്രണ്ട് ഫോർക്കുകൾ, ലിങ്ക്ഡ്-ടൈപ്പ് മോണോക്രോസ് റിയർ സസ്പെൻഷൻ, അസിസ്റ്റ്, സ്ലിപ്പർ ക്ലച്ച് എന്നിവയുള്ള 6-സ്പീഡ് ട്രാൻസ്മിഷൻ എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു. അസാധാരണമായ റൈഡ് ഫീലിനും ഏത് റോഡിലും സുഖത്തിനും വേണ്ടി കൃത്യമായ ശക്തി-കാഠിന്യ സന്തുലിതാവസ്ഥയും വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഉപഭോക്താക്കൾക്ക് സുരക്ഷിതമായ റൈഡുകൾ ഉറപ്പാക്കുന്നതിന് XSR155-ൽ ഡ്യുവൽ-ചാനൽ എബിഎസ്, ട്രാക്ഷൻ കൺട്രോൾ എന്നിവയും ഉണ്ട്.

ഡിസൈൻ, പ്രകടനം, ദൈനംദിന പ്രായോഗികത എന്നിവയുടെ സുഗമമായ സംയോജനത്തോടെ, XSR155, റൈഡറെയും മെഷീനെയും ബന്ധിപ്പിക്കുന്ന യമഹയുടെ മോട്ടോർസൈക്ലിംഗ് തത്ത്വചിന്തയുടെ സത്ത പകർത്തുന്നു.

AEROX-E എന്ന ഉയർന്ന പ്രകടനമുള്ള ഇവിയിലൂടെ നഗര സഞ്ചാരത്തിന്റെ ഭാവി അനുഭവിക്കൂ

ഉയർന്ന പ്രകടനശേഷിയുള്ള ഇലക്ട്രിക് സ്കൂട്ടർ വിഭാഗത്തിലേക്കുള്ള യമഹയുടെ പ്രവേശനത്തെയാണ് AEROX-E പെർഫോമൻസ് ഇവി അടയാളപ്പെടുത്തുന്നത്. ആഗോളതലത്തിൽ പ്രശംസ നേടിയ മാക്സി സ്പോർട്സ് പരമ്പരയെ വികസിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. പ്രീമിയം സ്കൂട്ടർ വിപണിയെ പുനർനിർവചിച്ച Aerox 155-ന്റെ ശക്തമായ വിജയത്തെ അടിസ്ഥാനമാക്കിക്കൊണ്ട് ഇവി മേഖലയിൽ ആ നേട്ടം ഇരട്ടിപ്പിക്കാൻ AEROX-E ഒരുങ്ങുന്നു.

9.4 കെഡബ്ല്യു (പീക്ക് പവർ), ഉയർന്ന ആക്സിലറേഷനായി 48 എൻഎം ടോർക്ക് ഇലക്ട്രിക് മോട്ടോർ, ഡ്യുവൽ ഡിറ്റാച്ച് ചെയ്യാവുന്ന 3കെഡബ്ല്യുഎച്ച് ബാറ്ററികൾ എന്നിവയാൽ പ്രവർത്തിക്കുന്ന AEROX-E, കാര്യക്ഷമമായ പവർ മാനേജ്മെന്റിനൊപ്പം തൽക്ഷണ ആക്സിലറേഷൻ നൽകുന്നു. അസാധാരണമായ പ്രകടനത്തിനായി ഡ്യുവൽ ബാറ്ററികളിൽ ഉയർന്ന എനർജി ടൈപ്പ് സെല്ലാണ് ഘടിപ്പിച്ചിരിക്കുന്നത്. അനായാസമായി നീക്കംചെയ്യാനും ഹോം ചാർജിംഗിനും എർഗണോമിക് ഗ്രിപ്പുകളും ഇതിലുണ്ട്. ഇക്കോ, സ്റ്റാൻഡേർഡ്, പവർ എന്നിങ്ങനെ ഒന്നിലധികം റൈഡിംഗ് മോഡുകൾ ഇതിൽ ഉൾപ്പെടുന്നു. മാത്രമല്ല 'ബൂസ്റ്റ്' ഫംഗ്ഷൻ കൂടി ചേർത്തിരിക്കുന്നു എന്നതിനാൽ റൈഡർമാർക്ക് വേഗത്തിലുള്ള സ്റ്റാർട്ടും ശക്തമായ പിക്ക്-അപ്പും വേഗത്തിലുള്ള ആക്സിലറേഷനും ലഭിക്കുന്നു. കൂടുതൽ റൈഡിംഗ് സൗകര്യത്തിനായി ഇവിക്ക് റിവേഴ്സ് മോഡും ഉണ്ട്. 106 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് ഉണ്ട് AEROX-E-ക്ക്.

ഒരു യഥാർത്ഥ മാക്സി സ്പോർട്സ് സ്കൂട്ടറിന്റെ കോർ ഡിഎൻഎ നിലനിർത്തിക്കൊണ്ട്, പ്രൗഡ് ബോഡി സൈസ്, അത്ലറ്റിക് പ്രൊപോർഷൻസ്, വ്യത്യസ്തമായ 'എക്സ്' സെന്റർ മോട്ടിഫ് എന്നിവയിലൂടെ യമഹയുടെ 'ഹൃദയത്തെ ത്രസിപ്പിക്കുന്ന സ്പീഡ്സ്റ്റർ' ഡിസൈൻ തത്ത്വചിന്തയെ ഉൾക്കൊള്ളുന്നു AEROX-E. ഇരട്ട എൽഇഡി ക്ലാസ് ഡി ഹെഡ്ലൈറ്റുകൾ, എൽഇഡി ഫ്ലാഷറുകൾ, ഒരു 3ഡി-ഇഫക്റ്റ് എൽഇഡി ടെയിൽ ലൈറ്റ്, ടേൺ-ബൈ-ടേൺ നാവിഗേഷനോടുകൂടിയ ഒരു വലിയ കളർ ടിഎഫ്ടി സ്ക്രീൻ എന്നിവയും ഉണ്ട്. വൈ-കണക്റ്റ് മൊബൈൽ ആപ്പ് കണക്റ്റിവിറ്റി മൾട്ടി-ഇൻഫർമേഷൻ ഡിസ്പ്ലേ (എംഐഡി) അനുവദിക്കുന്നു. കൂടാതെ മെയിന്റനൻസ് ഓർമ്മിപ്പിക്കൽ, അവസാനമായി പാർക്ക് ചെയ്ത സ്ഥലം എന്നിവ പോലുള്ള സ്മാർട്ട് കണക്റ്റിവിറ്റി സവിശേഷതകളും റൈഡിംഗ് അനുഭവത്തെ ഉയർത്തുന്നു. പരിഷ്കൃതമായ ഈ പവർട്രെയിനിനും ബാറ്ററി സാങ്കേതികവിദ്യയ്ക്കും പുറമേ, രസകരമായ ഒരു റൈഡിംഗ് അനുഭവം നൽകുന്നതിന് വാഹനത്തിന്റെ ഡൈനാമിക്കിനെ പിന്തുണയ്ക്കുന്നതിനായി AEROX-E-യിലെ എർഗണോമിക്സും പരിഷ്ക്കരിച്ചിട്ടുണ്ട്.

ഇന്നത്തെ നഗരങ്ങളിലെ മിടുക്കരെ ലക്ഷ്യം വച്ചുകൊണ്ട്, പ്രത്യേകത, ഉയർന്ന പ്രകടനം, ജീവിതശൈലി ആവിഷ്കാരം എന്നിവയെ വിലമതിക്കുന്ന സമ്പന്നരും സംരംഭകരുമായ റൈഡർമാർക്കായി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് AEROX-E പെർഫോമൻസ് ഇവി. യമഹയുടെ സിഗ്നേച്ചർ ഡിസൈനും ആവേശം നൽകുന്ന പ്രകടനവും ഉപയോഗിച്ച് നൂതന സാങ്കേതികവിദ്യ സംയോജിപ്പിച്ച് വിജയം, വ്യക്തിത്വം, പാരിസ്ഥിതിക ഉത്തരവാദിത്തം എന്നിവ പ്രതിഫലിപ്പിക്കുന്ന ഒരു പ്രീമിയം, സ്റ്റാറ്റസ് റൈഡ് ഇത് വാഗ്ദാനം ചെയ്യുന്നു.

സ്മാർട്ട് കീ സിസ്റ്റവും സൗകര്യപ്രദമായ സ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന ബാഹ്യ ചാർജിംഗ് പോർട്ടും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന AEROX-E പെർഫോമൻസ് ഇവിയിൽ യമഹയുടെ ഡിസൈൻ ഭാഷയും പ്രകടനവും അത്യാധുനിക ഇലക്ട്രിക് സാങ്കേതികവിദ്യയും സംയോജിപ്പിച്ചിരിക്കുന്നു. പ്രീമിയം ഇവി വിഭാഗത്തിൽ ഒരു പുതിയ മാനദണ്ഡം തന്നെ സൃഷ്ടിക്കുന്നു ഇത്.

യമഹ മോട്ടോർ അവതരിപ്പിക്കുന്നു EC-06- ഇന്ത്യയുടെ പുതിയ ഇലക്ട്രിഫൈയിങ് അനുഭവം

നഗരങ്ങൾക്കകത്തുള്ള ഗതാഗതത്തിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന EC-06, ഉപഭോക്താക്കൾക്ക് ആദ്യ, അവസാന മൈൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നു. സ്റ്റൈലിഷും പ്രായോഗികവുമായ യാത്രാ വഴി തേടുന്ന റൈഡർമാരെ ലക്ഷ്യം വച്ചുള്ള ഈ സ്കൂട്ടർ, യമഹയുടെ കോർ ഡിഎൻഎയെ ആധുനിക ഡിസൈൻ വികാരങ്ങളുമായി സംയോജിപ്പിക്കുന്നു. അതിന്റെ സ്ഥിരതയുള്ള നിലപാടും ഡിസൈൻ ഫോക്കസിൽ വരുത്തിയ ഉയർത്താലും ഇതിന് അങ്ങേയറ്റം ആകർഷിക്കുന്ന സാന്നിധ്യം നൽകുന്നു. തിരക്ക് പിടിച്ച റോഡുകളിൽ ചടുലമായ കുസൃതി ഉറപ്പാക്കുന്നു ഇത്. അതേസമയം തിരശ്ചീന കോർ ഡിസൈൻ സന്തുലിതാവസ്ഥയും കൃത്യതയും നൽകുകയും ചെയ്യുന്നു. ദൈനംദിന യാത്രകളിൽ പ്രവർത്തനത്തെയും വ്യക്തിത്വത്തെയും വിലമതിക്കുന്ന ചെറുപ്പക്കാരും പുരോഗമനപരവുമായ ഉപഭോക്താക്കളെ ആകർഷിക്കുന്നു EC-06-ന്റെ വൃത്തിയുള്ളതും ചലനാത്മകവുമായ സ്റ്റൈലിംഗും ഷാർപ്പായ ബോഡി ലൈനുകളും.

ആഗോള വീക്ഷണത്തോടെ ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത EC-06, ലാളിത്യവും പ്രകടനവും സംയോജിപ്പിച്ച് റോഡിൽ ഒരു സവിശേഷ സാന്നിധ്യം നൽകുന്നു. 6.7 കെഡബ്ല്യു (പീക്ക് പവർ) ഉത്പാദിപ്പിക്കുന്ന 4.5 കെഡബ്ല്യു ഇലക്ട്രിക് മോട്ടോറും 4 കേദാബലയുഎച്ച് ഉയർന്ന ശേഷിയുള്ള ഫിക്സഡ് ബാറ്ററിയും ഉപയോഗിച്ച് പ്രവർത്തിക്കുന്ന EC06, ദൈനംദിന ഉപയോഗത്തിന് സുസ്ഥിരമായ മൈലേജ് നൽകുന്നു. 160 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് ഉണ്ട് EC-06-ന്.

നഗര-നഗരാന്തര സാഹചര്യങ്ങളിൽ എളുപ്പം വേഗത കൂട്ടുന്നതിന് തൽക്ഷണ ടോർക്ക് സഹിതം, സുഗമവും പ്രതികരണശേഷിയുള്ളതുമായ റൈഡിംഗ് അനുഭവം EC-06 നൽകുന്നു. പ്രകടനവും കാര്യക്ഷമതയും പരമാവധിയാക്കുന്നതിന് റൈഡർമാർക്ക് മൂന്ന് റൈഡിംഗ് മോഡുകളിൽ ഒന്ന് തിരഞ്ഞെടുക്കാം. അതേസമയം റിവേഴ്സ് മോഡ് ഇടുങ്ങിയ ഇടങ്ങളിൽ സൗകര്യം നൽകുന്നു. ഏകദേശം 9 മണിക്കൂറിനുള്ളിൽ സ്കൂട്ടർ പൂർണ്ണമായും ചാർജ് ചെയ്യുന്ന ഒരു സ്റ്റാൻഡേർഡ് ഹോം പ്ലഗ്-ഇൻ ഓപ്ഷൻ ഉപയോഗിച്ച് സ്ഥിരമായ ഘടിപ്പിച്ച ബാറ്ററി ചാർജ് ചെയ്യുന്നത് ലളിതവും ഉപയോക്തൃ സൗഹൃദപരവുമാണ്. കുറഞ്ഞ ഡൗൺടൈമും ദൈനംദിന യാത്രകൾക്ക് പരമാവധി ചലനവും ഉറപ്പാക്കുന്നു ഇത്.

മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ, നിറമുള്ള എൽസിഡി ഡിസ്പ്ലേ, എൽഇഡി ഹെഡ് ലൈറ്റുകൾ, ടെയിൽ ലൈറ്റുകൾ എന്നിവ ഈ മോഡലിൽ സജ്ജീകരിച്ചിരിക്കുന്നു. മെച്ചപ്പെടുത്തിയ ഡിജിറ്റൽ സംയോജനത്തിനായി തത്സമയ കണക്റ്റിവിറ്റിയും ഡാറ്റ ആക്സസും പ്രാപ്തമാക്കുന്ന ഒരു സിം ഉള്ള ബിൽറ്റ്-ഇൻ ടെലിമാറ്റിക്സ് യൂണിറ്റും ഇതിൽ ഉൾപ്പെടുന്നു. വലിയ ഇടം നൽകുന്ന 24.5 ലിറ്ററിന്റെ അണ്ടർ-സീറ്റ് സ്റ്റോറേജ് ഇതിനുണ്ട്.

ഇന്നത്തെ യുവ സാങ്കേതിക വിദഗ്ദ്ധരായ ട്രെൻഡ്സെറ്റർമാരെ തൃപ്തിപ്പെടുത്തുന്ന EC-06, നൂതനാശയം, ശൈലി, സുസ്ഥിരത എന്നിവ സ്വീകരിക്കുന്ന റൈഡർമാരുടെ ആഗ്രഹങ്ങൾ പ്രതിധ്വനിപ്പിക്കുന്നു. അവരുടെ വ്യക്തിത്വവും പരിസ്ഥിതി ബോധമുള്ള മാനസികാവസ്ഥയും പ്രതിഫലിപ്പിക്കുന്ന സ്മാർട്ടും, വിശ്വസനീയവും വ്യതിരിക്തവുമായ സഞ്ചാര പരിഹാരങ്ങളാണ് അവർ തേടുന്നത്.

സ്പോർട്ടി, സ്മാർട്ട്, സ്ട്രീറ്റ്-റെഡി: പുതിയ യമഹ FZ-RAVE-നെ പരിചയപ്പെടൂ

ഇന്ത്യയിലെ 150 സിസി സെഗ്മെന്റിൽ, പ്രായോഗികതയും ആവേശവും തേടുന്ന യുവ റൈഡർമാർക്കായി ആഗ്രസീവ് സ്റ്റൈലിംഗും നഗര സൗഹൃദപര പ്രകടനവും സംയോജിപ്പിച്ച്, യമഹ FZ-RAVE ഒരു പുതിയ മാനദണ്ഡം സൃഷ്ടിക്കുന്നു. യമഹയുടെ പ്രീമിയം FZ നിരയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഇന്റഗ്രേറ്റഡ് പൊസിഷൻ ലൈറ്റ്, ശിൽപം പോലെ കൊത്തയെടുത്ത ഇന്ധന ടാങ്ക്, കോസ്മെറ്റിക് എയർ വെന്റുകൾ, കോംപാക്റ്റ് എക്സ്ഹോസ്റ്റ് എന്നിവയ്ക്കൊപ്പം ബോൾഡ് ഫുൾ-എൽഇഡി പ്രൊജക്ടർ ഹെഡ്ലാമ്പു കൂടി ആകുന്നതോടെ ഇന്ത്യൻ റോഡുകളിൽ ആരെയും ആകർഷിക്കുന്ന സാന്നിധ്യം നൽകുന്നു. ആധുനിക രൂപകൽപ്പനയ്ക്ക് പുറമേ സിംഗിൾ-പീസ് സീറ്റും ഷാർപ്പ് ടെയിൽ ലാമ്പും ഉള്ള ഇത് ചലിക്കുന്നമ്പോൾ വേറിട്ടുനിൽക്കുന്ന ഒരു ഏകീകൃത, സ്പോർട്ടി ലുക്ക് സൃഷ്ടിക്കുന്നു. അതേസമയം ദൈനംദിന യാത്രകളിലും ദീർഘദൂര യാത്രകളിലും റൈഡർക്ക് ഒരുപോലെ സുഖം ഉറപ്പാക്കുകയും ചെയ്യുന്നു. പുതിയ FZ-RAVE യുടെ വില Rs. 1,17,218 (എക്സ്-ഷോറൂം-ഡൽഹി).

ഇന്ത്യൻ റോഡുകളിലുള്ള 2.75 ദശലക്ഷത്തിലധികം FZ-S മോട്ടോർസൈക്കിളുകളുടെ പാരമ്പര്യത്തെ അടിസ്ഥാനമാക്കി, യുവ റൈഡർമാരുമായുള്ള യമഹയുടെ വിപുലമായ ഇടപഴകലിൽ നിന്ന് നേടിയ പാഠങ്ങളും ഉൾക്കാഴ്ചകളും FZ-RAVE ഉൾക്കൊള്ളുന്നു. FZ-RAVE - മാറ്റ് ടൈറ്റാൻ, മെറ്റാലിക് ബ്ലാക്ക് എന്നിവയുടെ നിറങ്ങളും ഗ്രാഫിക്സും ആഴത്തിലുള്ള ഗവേഷണത്തിനും നേരിട്ടുള്ള ഉപഭോക്തൃ ചർച്ചകൾക്കും ശേഷം ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. അവ സമകാലിക ഇന്ത്യൻ അഭിരുചികളേയും മുൻഗണനകളേയും പ്രതിധ്വനിപ്പിക്കുന്നു.

9.1 കെഡബ്ല്യു പവർ ഉത്പാദിപ്പിക്കുന്ന വിശ്വസനീയമായ 149സിസി സിംഗിൾ-സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് FZ-RAVE-ന് കരുത്ത് പകരുന്നത്. ലീനിയർ ആക്സിലറേഷൻ, റെസ്പോൺസീവ് പെർഫോമൻസ്, സമാനതകളില്ലാത്ത ഇന്ധനക്ഷമത എന്നിവ നൽകുന്നു എഞ്ചിൻ എന്നതിനാൽ ഇന്ത്യയിലുടനീളമുള്ള വൈവിധ്യമാർന്ന റൈഡിംഗ് സാഹചര്യങ്ങൾക്ക് അനുയോജ്യമാക്കുന്നു. 5-സ്പീഡ് മാനുവൽ ഗിയർബോക്സ് കൃത്യമായ പവർ ഡെലിവറി ഉറപ്പാക്കുന്നു, അതേസമയം സിംഗിൾ-ചാനൽ എബിഎസ് ഫ്രണ്ട് & റിയർ ഡിസ്ക് ബ്രേക്കുകൾ സുരക്ഷ വർദ്ധിപ്പിക്കുന്നു. പെട്ടെന്നുള്ള നിർത്തലുകളിലോ വെല്ലുവിളി നിറഞ്ഞ റോഡ് സാഹചര്യങ്ങളിലോ ആത്മവിശ്വാസം നൽകുന്നു.

13 ലിറ്റർ ഇന്ധന ടാങ്കും 136kg kerb ഭാരവുമുള്ള FZ-RAVE സ്ഥിരത, ചടുലത, റേഞ്ച് എന്നിവയെ ഒരുപോലെ പിന്തുണയ്ക്കുന്നു എന്നതിനാൽ ഇത് യുവ ഇന്ത്യൻ റൈഡർമാർക്ക് അനുയോജ്യമാക്കി മാറ്റുന്നു. യമഹയുടെ തെളിയിക്കപ്പെട്ട FZ എഞ്ചിനീയറിംഗും ദശലക്ഷക്കണക്കിന് റൈഡർമാരിൽ നിന്ന് ശേഖരിച്ച ഉൾക്കാഴ്ചകളും സംയോജിപ്പിച്ചുകൊണ്ട് FZ-RAVE വിപണിയിൽ FZ ബ്രാൻഡിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുന്നു. ഇന്നത്തെ തലമുറയുടെ അഭിരുചികളുമായി തീർതതും ഒത്തുപോകുന്ന മോട്ടോർസൈക്കിളുകൾ പുരത്തിറക്കുന്നതിലുള്ള യമഹയുടെ പ്രതിബദ്ധത ഇത് പ്രതിഫലിപ്പിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.