Sections

സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യ ബോധവല്‍കരണം: ഏസ്മണിയുടെ ഫയര്‍ 2022-ന് തുടക്കമായി

Saturday, Mar 19, 2022
Reported By Admin

സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അവബോധം വ്യാപിപ്പിക്കുകയാണ് ഫയര്‍ 2022  യുടെ
 ലക്ഷ്യം

 

കളമശ്ശേരി: ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായ ഫിന്‍ടെക് സ്ഥാപനം ഏസ്മണി ആവിഷ്‌കരിച്ച ഫയര്‍ 2022 (ഫിനാന്‍ഷ്യല്‍ ഇന്‍ഡിപെന്‍ഡന്‍സ് ഫോര്‍ റിയല്‍ എംപവര്‍മെന്റ്)(fire 2022) എന്ന പരിപാടിക്ക് തുടക്കമായി. സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അവബോധം വ്യാപിപ്പിക്കുകയാണ് ഫയര്‍ 2022 (ഫിനാന്‍ഷ്യല്‍ ഇന്‍ഡിപെന്‍ഡന്‍സ് ഫോര്‍ റിയല്‍ എംപവര്‍മെന്റ്) യുടെ ലക്ഷ്യം. 

കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി(kerala startup mission) സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി കളമശ്ശേരി കിന്‍ഫ്രാ ഹൈടെക് പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണത്തിന് സ്ത്രീകള്‍ സാമ്പത്തികമായി സ്വതന്ത്രരാകേണ്ടത് അനിവാര്യമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

ഫയര്‍ 2022-ന്റെ ഭാഗമായി ഗ്രാമീണ വനിതകള്‍ക്കായി ഏസ്മണി നടപ്പാക്കുന്ന സംരംഭകത്വ വികസന പദ്ധതിയുടെ(Entrepreneurship Development Project) ഉദ്ഘാടനം മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിച്ചു. സഹകരണ ബാങ്കുകള്‍ക്കുള്ള ഡിജിറ്റല്‍ ബാങ്കിങ് കിറ്റിന്റെ വിതരണം കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി സര്‍വീസ് സഹകരണ ബാങ്കിന് നല്‍കി കൊണ്ട് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. 

ബാങ്കിങ് സോഫ്റ്റ്വെയര്‍, മൊബൈല്‍ ബാങ്കിങ് ആപ്ലിക്കേഷന്‍, യുപിഐ, പ്രീപെയ്ഡ് കാര്‍ഡുകള്‍ എന്നിവ അടങ്ങുന്നതാണ് കിറ്റ്. സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനായി സംഘടിപ്പിക്കുന്ന വെബിനാര്‍ പരമ്പരയും പരിപാടിയുടെ ഭാഗമായി ആരംഭിച്ചു. ഏസ്മണി എംഡി നിമിഷ ജെ. വടക്കന്‍ മുഖ്യപ്രഭാഷണം നടത്തി. 

നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) NPCI ലീഡ് ബിസിനസ് ഡെവലപ്മെന്റ്  വിപിന്‍ ബാബു, മാനേജര്‍, ബിസിനസ് ഡെവലപ്മെന്റ് നെവില്‍ ജോസ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം ഓഫീസര്‍ അജീഷ എം.എ, ഫ്യൂച്ചര്‍ ഏസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. അഷ്ന പി.എ, ഏസ്മണി സിഇഒ ജിമ്മിന്‍ ജെ. കുറിച്ചിയില്‍, ഡയറക്ടര്‍ ജുബിന്‍ ജെ. കുറിച്ചിയില്‍, ടീം വണ്‍ അഡ്വര്‍ട്ടൈസ്മെന്റ്സ് എംഡി വിനോദിനി ഐസക്ക് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

content summary: womens economic freedom awareness program fire 2022 begins 
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.