Sections

വനിതാരത്ന പുരസ്‌കാരത്തിന് അപേക്ഷിക്കാം

Thursday, Jan 27, 2022
Reported By Admin

അവാര്‍ഡ് തുകയായി ഓരോ ലക്ഷം രൂപ വീതവും, ശില്പവും പ്രശസ്തി പത്രവും നല്‍കും

 

വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച വനിതകള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന വനിതാരത്ന പുരസ്‌ക്കാരങ്ങള്‍ക്ക് അപേക്ഷിക്കാം.സാമൂഹ്യ സേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത എന്നീ മേഖലകളിലാണ് അവാര്‍ഡ് നല്‍കുന്നത്. 

തങ്ങളുടെ മേഖലകളില്‍ കാഴ്ചവെച്ചിട്ടുളള വ്യത്യസ്തവും നൂതനവുമായ പ്രവര്‍ത്തനങ്ങള്‍, നേട്ടങ്ങള്‍, പുരസ്‌ക്കാരങ്ങള്‍ എന്നിവയെ സംബന്ധിച്ച വിശദവിവരങ്ങള്‍, രേഖകള്‍, ഹ്രസ്വചിത്രീകരണം, പുസ്തകം, സിഡി, ഫോട്ടോ, പത്രക്കുറിപ്പ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കാം. നിര്‍ദ്ദിഷ്ട മാതൃകയിലുളള പൂരിപ്പിച്ച അപേക്ഷകളും അനുബന്ധരേഖകളും ബന്ധപ്പെട്ട ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ക്ക് ഫെബ്രുവരി 15 നകം നല്‍കണം. മറ്റ് വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ ശുപാര്‍ശയായും അപേക്ഷ നല്‍കാം. 

അവാര്‍ഡിന് അപേക്ഷിക്കുന്നവര്‍ ചുവടെ ചേര്‍ത്തിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കണം 

1. അപേക്ഷകര്‍ ജീവിച്ചിരിക്കുന്ന വ്യക്തിയായിരിക്കണം
2. കഴിഞ്ഞ അഞ്ചു വര്‍ഷമെങ്കിലും പ്രസ്തുത മേഖലയില്‍ പ്രവര്‍ത്തിച്ചവരായിരിക്കണം.
3. വളരെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ അതിജീവിച്ച് നേട്ടങ്ങളാര്‍ജ്ജിച്ച വനിതകള്‍ക്ക് മുന്‍ഗണനയുണ്ടാകും.  
4. അവസാന തിയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ അവാര്‍ഡിന് പരിഗണിക്കുന്നതല്ല. 

അവാര്‍ഡ് തുകയായി ഓരോ ലക്ഷം രൂപ വീതവും, ശില്പവും പ്രശസ്തി പത്രവും നല്‍കും. അവാര്‍ഡിന്റെ വിശദവിവരങ്ങള്‍ www.wcd.kerala.gov.in ലും ജില്ലാ വനിതാ ശിശു വികസന ഓഫീസിലും ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.