- Trending Now:
അഗ്നിപഥ് റിക്രൂട്ട്മെൻ്റ് റാലിയിലൂടെ മിലിട്ടറി പൊലീസിൽ ചേരാൻ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ബംഗളുരു റിക്രൂട്ടിംഗ് മേഖലാ ആസ്ഥനത്തിൻ്റെ നേതൃത്വത്തിൽ 2022 നവംബർ 1 മുതൽ 3 വരെ ബംഗ്ലൂരു മനേക്ഷ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിക്രൂട്ട്മെൻ്റ് റാലിയിൽ കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ വനിതകൾക്ക് പങ്കെടുക്കാം. അഗ്നിവീർ ജനറൽ ഡ്യൂട്ടി (സ്ത്രീകൾ) എന്ന തസ്തികയിലേക്കാണ് തെരഞ്ഞെടുക്കപ്പടുന്നത്.
അഗ്നിപഥ് റിക്രൂട്ട്മെന്റ്: ആറ് ദിവസത്തില്‍ ലഭിച്ചത് 2 ലക്ഷത്തിലധികം അപേക്ഷകള്‍... Read More
വയസ്, വിദ്യാഭ്യാസ യോഗ്യത, മറ്റ് വിശദ വിവരങ്ങൾ എന്നിവ www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. താൽപര്യമുള്ള വനിതകൾക്ക് ഈ വെബ്സൈറ്റിലൂടെ ഓഗസ്റ്റ് 9 മുതൽ സെപ്റ്റംബർ 7 വരെ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാം. വിജയകരമായി രജിസ്ട്രേഷൻ പൂർത്തിയാക്കുന്ന പരീക്ഷാർഥികൾക്ക് 2022 ഒക്ടോബർ 12 മുതൽ 31 വരെയുള്ള കാലയളവിൽ അഡ്മിറ്റ് കാർഡ് അയ്ക്കുന്നതാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഷോപ്പിംഗ് കോംപ്ലക്സുകളിൽ ഇനി വനിതകൾക്ക് മുൻഗണന ... Read More
പതിനേഴര വയസ്സ് ആയ കുട്ടികളെ നാല് വര്‍ഷക്കാലത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്നതാണ് അഗ്നിപഥ് പദ്ധതി.ഇങ്ങനെ തെരഞ്ഞെടുക്കുന്നവരെ ഉള്‍പ്പെടുത്തി ഈ വര്‍ഷം തന്നെ പദ്ധതി ആരംഭിക്കും.ഇക്കൊല്ലം 46000 പേരെ റിക്രൂട്ട് ചെയ്യാനാണ് തീരുമാനം.പെണ്‍കുട്ടികള്‍ക്കും പദ്ധതിയുടെ ഭാഗമാകാം.പ്രതിമാസം ഈ ജവാന്മാര്‍ക്ക് 30000 രൂപയാണ് ശമ്പളം.നാല് വര്‍ഷത്തിനു ശേഷം ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ 11.71 ലക്ഷം രൂപ ലഭിക്കും.നിയമനം ലഭിച്ചവരില്‍ നിന്ന് മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന 25 ശതമാനം പേര്‍ക്ക് സൈന്യത്തില്‍ തുടരാനും സാധിക്കും.കേന്ദ്ര സര്‍ക്കാരിന്റെ ഈ പുതിയ പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.