Sections

മറ്റുള്ളവരുടെ അംഗീകാരം നേടാനുള്ള മാർഗ്ഗങ്ങൾ

Wednesday, Jun 04, 2025
Reported By Soumya
Why Talented People Feel Unaccepted and How to Gain True Acceptance in Society

പല ആളുകളുടെയും പ്രശ്നമാണ് തന്നെ ആരും അംഗീകരിക്കുന്നില്ല എന്ന പരാതി. താൻ വളരെ കഴിവുള്ള ആളാണ് സമൂഹത്തിൽ മറ്റുള്ളവരെക്കാൾ തനിക്ക് പലതും ചെയ്യാൻ സാധിക്കും, എനിക്ക് അങ്ങനെ ചിന്തിക്കാനുള്ള കഴിവുണ്ട്, ബുദ്ധിപരമായി ഞാൻ മറ്റുള്ളവരെക്കാൾ വ്യത്യസ്തനാണ് പക്ഷേ എന്നെ ആരും അംഗീകരിക്കുന്നില്ല എന്റെ കഴിവുകൾ പുറത്ത് പറയുകയാണെങ്കിൽ അതിനെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്യുന്നു എന്ന് മാത്രമല്ല തനിക്ക് വേണ്ടത്ര പരിഗണന ആരും നൽകാറില്ല ഇതെന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ചിന്തിച്ചു പലരും വിഷമിക്കാറുണ്ട്. ഇതിന് പുറമേ എല്ലാവരോടും പരാതിയെ പറയാറുണ്ട് തനിക്ക് ഇത്രയും കഴിവുണ്ടായിരുന്നിട്ടും ആരും തന്നെ അംഗീകരിക്കുന്നില്ല കഴിവില്ലാത്തവരെ ഒക്കെ എല്ലാവരും അംഗീകരിക്കുന്നു പരാതി പറഞ്ഞു നടക്കുന്ന ആളുകളുടെ എണ്ണം ഇന്ന് വളരെ കൂടുതലാണ്. ഇത്തരത്തിലുള്ളവർക്ക് മറ്റുള്ളവർ താങ്കളെ അംഗീകരിക്കുവാൻ എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ചാണ് ഇന്ന് പറയുന്നത്.

  • പരിഗണന പിടിച്ചുവാങ്ങാൻ കഴിയുന്ന ഒന്നല്ല അത് മറ്റുള്ളവർ നൽകേണ്ട ഒന്നാണ്. ഗിവ് റെസ്പെക്ട് ആൻഡ് ടേക്ക് റെസ്പെക്ട് എന്ന് പറയാറുണ്ട് അത് കൊടുത്താൽ മാത്രമേ തിരിച്ചു കിട്ടുകയുള്ളൂ. നിങ്ങളെ എല്ലാവരും പരിഗണിക്കണം പക്ഷേ നിങ്ങൾക്കാരെയും പരിഗണിക്കാൻ തയ്യാറല്ല എന്ന മനസ്ഥിതി ഉണ്ടെങ്കിൽ ഇത് ഒരിക്കലും പ്രാവർത്തികമാകുന്ന കാര്യമല്ല. എല്ലാവരും തങ്ങളുടെ ഈഗോയിൽ ജീവിക്കുന്നവരാണ്. ഓരോരുത്തരും ചിന്തിക്കുന്നത് തന്നെ എങ്ങനെ മറ്റുള്ളവർ പരിഗണിക്കും എന്നുള്ളതായിരിക്കും മറ്റുള്ളവരെ കൊണ്ട് തന്നെ കുറിച്ച് എങ്ങനെ നല്ലത് ചിന്തിപ്പിക്കാം എന്നതൊക്കെ ആയിരിക്കും. നിങ്ങളെ മറ്റുള്ളവർ അംഗീകരിക്കണമെങ്കിൽ അവരുടെ ഈഗോയെ അംഗീകരിച്ചു കൊടുക്കുക എന്നുള്ളത് മാത്രമാണ് ചെയ്യാൻ സാധിക്കുന്ന ഒരു കാര്യം. അവരെ ബഹുമാനിക്കുകയും നല്ല വർത്തമാനം പറയുകയാണെങ്കിൽ തിരിച്ചും പരിഗണന സ്വാഭാവികമായി ലഭിക്കും.
  • നിങ്ങളെ വ്യത്യസ്തനായി പരിഗണിക്കണമെങ്കിൽ നിങ്ങളുടെ കയ്യിൽ ഒരുപിടി മരുന്നു ഉണ്ടാകണം എന്നു പറയുന്നതു പോലെ എന്തെങ്കിലും കഴിവുകളോ പ്രത്യേകതകളോ നിങ്ങൾക്ക് ഉണ്ടാകണം. അല്ലാതെ ആരും നിങ്ങളെ പരിഗണിക്കണം എന്നില്ല. ഇത് ഒരു വലിയ പ്രധാനപ്പെട്ട കാര്യമാണ് നിങ്ങളുടെ കഴിവുകൾ വർധിപ്പിച്ചു കൊണ്ടിരുന്നാൽ ഇന്നല്ലെങ്കിൽ നാളെ നിങ്ങളെ പരിഗണിക്കുക തന്നെ ചെയ്യും. നിങ്ങളുടെ ലൈഫ് സ്കില്ലുകൾ പെരുമാറ്റ രീതി ഇവയൊക്കെ ദിവസവും വർദ്ധിപ്പിച്ചു കൊണ്ടിരുന്നാൽ ഇന്നല്ലെങ്കിൽ നാളെ നിങ്ങളെ മറ്റുള്ളവർ പരിഗണിക്കും.
  • മൂന്നാമത്തെ കാര്യമാണ് പരാതി പറയരുത് എന്നത്. പല ആളുകളും ഇങ്ങനെ പരാതി പറഞ്ഞു നടക്കാറുണ്ട് പരാതി പറയുന്നവരെ ആർക്കും ഇഷ്ടമല്ല. പരാതിക്കാരെ ഒരു ശല്യക്കാരായാണ് പൊതുജനം കാണുന്നത് അതുകൊണ്ട് നിങ്ങൾക്ക് പരാതിയുണ്ടെങ്കിൽ കൂടി അത് പറയാതിരിക്കുക അത് പ്രകടിപ്പിക്കാതിരിക്കുക എന്നുള്ളതാണ് അടുത്ത് ചെയ്യാൻ കഴിയുന്ന കാര്യം.
  • നിങ്ങളുടെ കമ്യൂണിക്കേഷൻ സ്കിൽ വർദ്ധിപ്പിക്കുക. നിങ്ങൾക്ക് നല്ല ഐഡിയകളും ആശയങ്ങളും ഉണ്ടാകും പക്ഷേ അത് നന്നായി പ്രസന്റ് ചെയ്യുവാനുള്ള കഴിവില്ലെങ്കിൽ ആശയം നല്ലതായിട്ട് കാര്യമില്ല പ്രസന്റേഷൻ സ്കില്ലുകൾക്ക് വളരെ പ്രാധാന്യമുണ്ട്. ചിലരുടെ ഐഡിയകൾ വളരെ പൊട്ട ആയിരിക്കും പക്ഷേ അവർക്ക് അത് നല്ല രീതിയിൽ അവതരിപ്പിക്കുവാനുള്ള കമ്മ്യൂണിക്കേഷൻ സ്കില്ലുകൾ ഉണ്ടാകും. എന്താണ് നിങ്ങളുടെ കഴിവ് നിങ്ങളുടെ ശേഷി എന്നത് മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിച്ചു കാണിക്കുവാനുള്ള ബാധ്യത നിങ്ങൾകൊണ്ട് വെറുതെയിരുന്നാൽ നിങ്ങളെ അംഗീകരിക്കുവാൻ ആർക്കും സാധിക്കുകയില്ല.
  • മറ്റുള്ളവരുടെ തെറ്റ് കുറ്റങ്ങളെല്ല നിങ്ങൾ ഫോക്കസ് ചെയ്യേണ്ടത് എല്ലാവരുടെയും കഴിവുകൾ എന്തൊക്കെയാണ് എന്നാണ് നോക്കേണ്ടത് നിങ്ങൾ മറ്റുള്ളവരുടെ തെറ്റുകൾ മാത്രമായിരിക്കും കാണുന്നത് പക്ഷേ അവർക്ക് വ്യത്യസ്തമായ കഴിവുകൾ ഉണ്ടാകും ഈ കഴിവിനെ ആയിരിക്കാം മറ്റുള്ളവർ അംഗീകരിക്കുന്നത്. അതങ്ങനെയാണ് ഇങ്ങനെയാണ് എനിക്ക് ഇന്നത് ഉണ്ട് അയാൾക്ക് അതില്ലല്ലോ എന്നുള്ള തരത്തിലുള്ള സംസാരം നിങ്ങളെ ഒരു പരിഹാസ കഥാപാത്രം ആക്കി മാറ്റും. ഓരോരുത്തർക്കും ഓരോ കഴിവുകൾ ഉണ്ടാകും ആ കഴിവുകളെ നിങ്ങൾ അംഗീകരിക്കുക.
  • നിങ്ങൾക്ക് എന്താണ് വേണ്ടത് അത് തിരിച്ചു ചെയ്യുക ഉദാഹരണമായിട്ട് നിങ്ങൾക്ക് അംഗീകാരമാണ് വേണ്ടതെങ്കിൽ നിങ്ങൾ മറ്റുള്ളവരെ അംഗീകരിക്കുക അംഗീകരിക്കുന്ന രീതിയിൽ സംസാരിക്കുക തീർച്ചയായും അവർ തിരിച്ചും നിങ്ങളെ അംഗീകരിക്കും.
  • എല്ലാത്തിനും ഒരു സമയമുണ്ട് എന്ന് പറയാറുണ്ട് അതുപോലെ ഓരോരുത്തർക്കും അത് വ്യത്യസ്തമായിരിക്കാം. നിങ്ങൾക്ക് നിങ്ങളുടേതായ സമയം ഇന്നല്ലെങ്കിൽ നാളെ വരും എന്ന കാര്യത്തിൽ സംശയമില്ല. ശുഭാപ്തി വിശ്വാസത്തോടുകൂടി മുന്നോട്ട് പോയി കഴിഞ്ഞാൽ തീർച്ചയായും നിങ്ങളെ എല്ലാവരും അംഗീകരിക്കുന്ന ഒരു നാൾ വന്ന ചേരുക തന്നെ ചെയ്യും. അതിനുവേണ്ടി നിശബ്ദമായി മുൻപറഞ്ഞ സ്റ്റെപ്പുകൾ പ്രവർത്തിക്കുക എന്നതാണ് നിങ്ങൾ ചെയ്യേണ്ടത്.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.