Sections

2000 രൂപ കാണാനില്ല; നോട്ടുകള്‍ എവിടെ പോയെന്നതിന് ഉത്തരവുമായി ആര്‍ടിഐ

Sunday, Nov 13, 2022
Reported By admin
RTI , RBI , banking, Reserve Bank of India

ആർബിഐയുടെ കീഴിൽ പ്രവർത്തിക്കുന്ന ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രനിൽ നിന്നാണ് ആർ ടി ഐയുടെ മറുപടി ലഭിച്ചിരിക്കുന്നത്

 

നോട്ട് നിരോധനത്തിന് പിന്നാലെ വലിയ രീതിയില്‍ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ കറന്‍സി നോട്ടുകള്‍ ഇപ്പോള്‍ അത്ര വ്യാപകമല്ല.പലര്‍ക്കും ഈ നോട്ട് ഉണ്ടോ എന്ന് തന്നെ സംശമാണ്.മൂന്ന് സാമ്പത്തിക വർഷമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 2000 രൂപയുടെ പുതിയ നോട്ടുകൾ ഒന്നും അച്ചടിച്ചിട്ടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ പറയുന്നത്.അതായത് 2019-20, 2020-21, 2021-22 വർഷങ്ങളിൽ 2000 രൂപയുടെ ഒരു കറൻസി പോലും റിസർവ്വ് ബാങ്ക് ഇറക്കിയിട്ടില്ലെന്ന് RTI മറുപടിയിൽ പറയുന്നു. ആർബിഐയുടെ കീഴിൽ പ്രവർത്തിക്കുന്ന ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രനിൽ നിന്നാണ് ആർ ടി ഐയുടെ മറുപടി ലഭിച്ചിരിക്കുന്നത്.

അതേ സമയം നിലവിലുള്ള 2000 രൂപാ നോട്ടുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും ‍വിവരാവകാശ മറുപടിയിൽ പറയുന്നു. എന്നാൽ 2000 രൂപാ നോട്ടുകളുടെ എണ്ണം കുറക്കാനുള്ള ബോധപൂർവമായ തീരുമാനമെടുത്തന്നത് സംബന്ധിച്ച സൂചന നൽകുന്നതാണ് ആർ ബി ഐയുടെ ഈ വിവരാകാശ മറുപടി.



2016-2017 സാമ്പത്തിക വർഷത്തിൽ 3,542.991 ദശലക്ഷം 2,000 രൂപ നോട്ടുകൾ അച്ചടിച്ചതായി ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൻ അറിയിച്ചു. എന്നാൽ 2017-2018 കാലയളവിൽ പിന്നീട് 111.507 ദശലക്ഷം നോട്ടുകൾ മാത്രമാണ് അച്ചടിച്ചത്. എന്നാൽ 2017- 2018 വർഷത്തിൽ അത് കുത്തനെ കുറച്ച് 46.690 ദശലക്ഷം നോട്ടുകളായി.

നിലവിൽ രാജ്യത്തെ ഏറ്റവും ഉയർന്ന മൂല്യമുള്ള കറൻസിയാണ് 2000 രൂപയുടേത്. 2016 നവംബർ 8 ന് നേരത്തെ ഉണ്ടായിരുന്ന 500, 1000 രൂപയുടെ നോട്ടുകൾ നിരോധിച്ചിരുന്നു. അതിനു പിന്നാലെയായിരുന്നു പുതിയ 500, 2000 നോട്ടുകൾ രംഗത്തെത്തിയത്.അതേ സമയം 2016 ൽ നിന്ന് 2020 ആയപ്പോഴേക്കും രാജ്യത്ത് നിന്ന് പിടിച്ചെടുത്ത കള്ള നോട്ടുകളുടെ എണ്ണം 2,44,834 ആയെന്ന് ഈ അടുത്തിടെ എൻസിആർബിയുടെ കണക്കുകൾ വച്ച് സർക്കാർ പാർലമെന്റിൽ പറഞ്ഞിരുന്നു. 2,272 എണ്ണമൊക്കെ പിടിച്ചിരുന്ന സ്ഥാനത്തു നിന്നാണ് മുകളിൽ സൂചിപ്പിച്ച കണക്കിൽ എത്തിയിരിക്കുന്നതെന്നും സർക്കാർ വാദിച്ചു. എൻസിആർബിയുടെ കണക്കുകൾ പ്രകാരം 2016 ൽ രാജ്യത്തു നിന്ന് ആകെ പിടിച്ചെടുത്ത കള്ള നോട്ടുകളുടെ എണ്ണം 2,272 ആയിരുന്നു. 2017ൽ ഇത് 74,898 ആയി. 2019ൽ 90,566 ആയി രാജ്യത്ത് നിന്നും പിടിച്ച കള്ള നോട്ടുകളുടെ അളവ്. 2020ൽ 2,44,834 കള്ള നോട്ടുകളാണ് കസ്റ്റഡിയിലെടുത്തത്. അതേ സമയം കണ്ടെത്തിയ കള്ളനോട്ടുകളിൽ 90 ശതമാനവും ഗുണനിലവാരം കുറഞ്ഞതാണെന്നും മറുപടിക്കത്തിൽ പറയുന്നുണ്ട്. ആർ ബി ഐ നോട്ടുകൾ അച്ചടിക്കുന്നതിൽ വിട്ടുവീഴ്ച്ചകളൊന്നും വരുത്തിയിട്ടില്ല. കേന്ദ്ര ബാങ്ക് അച്ചടിക്കുന്ന നോട്ടുകളുടെ സെക്യൂരിറ്റി ഫീച്ചറുകളുടെ വിശദാംശങ്ങൾ ആർബിഐ വെബ്‌സൈറ്റിൽ പൊതുജനങ്ങൾക്കായി നൽകുമെന്നും പാർലമെന്റിൽ നൽകിയ മറുപടിയിൽ പറയുന്നു.

 

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.