Sections

ബിസ്നസിന്റെ വളർച്ചയ്ക്കായി ടീം ഡെവലപ് ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം

Friday, Jul 28, 2023
Reported By Soumya
Business Guide

ടീം മാനേജ്മെന്റ്


നമ്മുടെ ബിസിനസ്സിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ടീം മാനേജ്മെന്റ്. നല്ല ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കുന്നതിന് മികച്ച ഒരു ടീം ആവശ്യമാണ്. ബിസിനസ് എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിന് നമ്മുടെ ഒപ്പം നിൽക്കുന്ന നല്ല ടീം ഉണ്ടെങ്കിൽ മാത്രമേ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ. ബിസിനസ് മുന്നോട്ടു കൊണ്ടുപോകുന്നതിന് വേണ്ടി ടീം അംഗങ്ങളെ തിരഞ്ഞെടുക്കുമ്പോൾ അവർക്ക് പറഞ്ഞു പകർന്നു നൽകേണ്ട ചില കാര്യങ്ങളുണ്ട് അതിനെക്കുറിച്ചാണ് ഇന്ന് പറയുന്നത്.

കഴിവിനനുസരിച്ച് ജോലി നൽകുക

ടീം അംഗങ്ങളെ തിരഞ്ഞെടുക്കുന്ന സമയത്ത് അവരുടെ കഴിവിനനുസരിച്ചുള്ള ജോലി നൽകുക. ഓരോരുതർക്കും ഓരോ കഴിവുണ്ടാകും. അതുപോലെ തന്നെ പാഷൻ ഉണ്ടാകും. വരുന്ന ആൾക്ക് എന്ത് കഴിവാണ് ഉള്ളത് അതിനനുസരിച്ചുള്ള ജോലിയാണ് നൽകേണ്ടത്. അല്ലെങ്കിൽ നമ്മൾ കൊടുക്കുന്ന ജോലിയിൽ അയാൾക്ക് പെർഫോം ചെയ്യാൻ കഴിയില്ല. ആൾക്കാരുമായി നന്നായി സംസാരിക്കാൻ കഴിവില്ലാത്ത ഒരാളിനെ സെയിൽസിൽ വച്ചിട്ട് യാതൊരുവിധ കാര്യവുമില്ല. ചിലപ്പോൾ അയാൾക്ക് അക്കൗണ്ട്സ് വളരെ നല്ല രീതിയിൽ ചെയ്യാൻ പറ്റുന്ന ആളായിരിക്കും. അങ്ങനെയുള്ള ആളിന് അക്കൗണ്ട് സെക്ഷനിലുള്ള ജോലിയാണ് നൽകേണ്ടത്.

പർപ്പസ് ഉണ്ടാകണം

എന്തിനാണ് അവൻ ജോലി ചെയ്യേണ്ടത് എന്നതിന്റെ ഉദ്ദേശം അവന് വ്യക്തമായി ഉണ്ടാകണം. ചില ആൾക്കാർ വേറെ ജോലി ഒന്നും കിട്ടാത്തത് കൊണ്ടായിരിക്കും ഇങ്ങനെയുള്ള ജോലികൾക്ക് വരുന്നത്. അങ്ങനെയുള്ള ഒരാളിനെ നമുക്ക് മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കുകയില്ല. അയാൾ ജോലി ചെയ്യുന്നതിന്റെ പർപ്പസ് ആ വ്യക്തിക്ക് ഉത്തമമായ ബോധ്യം ഉണ്ടായിരിക്കണം.

സ്ഥാപനത്തിന്റെ ഗോൾ, മിഷൻ, വിഷൻ എന്നിവ സ്റ്റാഫിനെ പറഞ്ഞു മനസ്സിലാക്കുക

എന്താണ് നമ്മൾ ആ സ്ഥാപനം കൊണ്ട് ഉദ്ദേശിക്കുന്നത്, സ്ഥാപനത്തിന്റെ ലക്ഷ്യം എന്താണ്, സ്ഥാപനത്തിന്റെ കാഴ്ചപ്പാട് എന്താണ്, അതിന്റെ വാല്യൂ എന്താണ് ഇത് നമ്മുടെ സ്റ്റാഫുകളെ തീർച്ചയായും പറഞ്ഞ് മനസ്സിലാക്കേണ്ടതാണ്.

വ്യക്തിഗത റോളുകൾ നൽകുക

ഓരോ സ്റ്റാഫുകളും എന്താണ് അവരുടെ ജോലി എന്നതിനെക്കുറിച്ച് ഡീറ്റെയിൽ ആയിട്ടുള്ള ഒരു സ്ക്രിപ്റ്റ് അവർക്ക് നൽകേണ്ടതാണ്. അവർ എന്താണ് ചെയ്യേണ്ടത്, എന്ത് ചെയ്യാൻ പാടില്ല എന്നതടങ്ങുന്ന ഒരു ജോബ് ഡിസ്ക്രിപ്ഷൻ ഓരോരോ സ്റ്റാഫുകൾക്കും പ്രത്യേകം പ്രത്യേകം നൽകുക. അവർക്ക് എന്താണ് ചെയ്യേണ്ടത് എന്ന് മനസ്സിലാക്കാൻ ഈ സ്ക്രിപ്റ്റ് കൊണ്ട് സാധിക്കും. ഉദാഹരണത്തിന് നമ്മുടെ സ്റ്റാഫ് ആയ സെക്യൂരിറ്റിക്ക് എന്താണ് ചെയ്യേണ്ടത്, എന്താണ് ചെയ്യാൻ പാടില്ലാത്തത് എന്ന് വ്യക്തമായ ഒരു ഡിസ്ക്രിപ്ഷൻ കൊടുക്കണം. ഒരു സെക്യൂരിറ്റി വിചാരിച്ചാൽ നമ്മുടെ സ്ഥാപനത്തിന് വിജയിപ്പിക്കാനും പരാജയപ്പെടുത്താനും സാധിക്കും. കാരണം ഒരു കസ്റ്റമർ ഒരു വാഹനവുമായി വരുമ്പോൾ ആ കസ്റ്റമറിനോട് വളരെ മോശമായിട്ടാണ് സെക്യൂരിറ്റി പെരുമാറുന്നത് എങ്കിൽ ആ കസ്റ്റമർ പിന്നീട് ഒരിക്കലും നമ്മുടെ സ്ഥാപനത്തിൽ വരാൻ സാധ്യതയില്ല. അത് സെക്യൂരിറ്റി ആണെങ്കിലും മാനേജർ പോസ്റ്റിലുള്ള ആൾ ആണെങ്കിലും എന്താണ് അവർ ചെയ്യേണ്ടത്, എന്ത് ചെയ്യാൻ പാടില്ല എന്നുള്ളതിനെ കുറിച്ച് വ്യക്തമായി ഒരു ഡിസ്ക്രിപ്ഷൻ കൊടുത്തിരിക്കണം.

പ്രോഗ്രസ്സ് വിലയിരുത്തുക

പ്രോഗ്രസ്സ് വിലയിരുത്തുന്നതിന് വേണ്ടി ഒരു മോണിറ്ററിങ് സിസ്റ്റം നമുക്കുണ്ടാവണം. ഡെയ്ലി റിപ്പോർട്ട്, വീക്കിലി പ്രോഗ്രസ്സ്, ഇയർലി പ്രോഗ്രസ്സ് എന്നിവ എന്താണെന്ന് വിലയിരുത്തുന്നതിന് ഒരു മോണിറ്ററിംഗ് സിസ്റ്റം ഉണ്ടാക്കുക. എല്ലാ ആഴ്ചയിലോ ഇല്ലെങ്കിൽ മാസത്തിലോ ഈ റിപ്പോർട്ടുകൾ വിലയിരുത്തുകയും അതിനുവേണ്ടിയുള്ള മീറ്റിങ്ങുകളും ഉണ്ടാകണം. മോണിറ്ററിങ് എല്ലാ ദിവസവും നടത്താൻ പറ്റുമെങ്കിൽ അതാണ് ഏറ്റവും നല്ലത്. ഇതിനുവേണ്ടി ഗേറ്റ് മീറ്റിംഗ് സ്ഥാപനത്തിൽ നടത്താൻ കഴിഞ്ഞാൽ അത് വളരെ ഉത്തമമായിരിക്കും.

സ്റ്റാഫിന് വാല്യൂ കൊടുക്കുക

സ്റ്റാഫുകളെ നമ്മുടെ അടിമകളാക്കി കാണരുത്. സ്റ്റാഫുകളാണ് നമ്മുടെ സ്ഥാപനത്തിന്റെ ഫൈറ്റർമാർ. ഇവരുടെ മൂല്യം അനുസരിച്ച് നമ്മുടെ സ്ഥാപനത്തിന്റെ മൂല്യം വളർന്നുകൊണ്ടിരിക്കും എന്ന് നമുക്ക് ഉറച്ച ബോധ്യം ഉണ്ടാകണം. അവർക്ക് ആവശ്യമായ അംഗീകാരം കൊടുക്കുക, മാന്യമായ ശമ്പളം കൊടുക്കുക, അവരുടെ കൂടെ നമ്മൾ ഉണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുക. മാന്യമായ ഒരു റിലേഷൻഷിപ്പ് സ്റ്റാഫുകളുമായി ഉണ്ടാക്കുക. ഒരു പ്രശ്നമുണ്ടായാൽ സ്ഥാപനത്തിന്റെ ഉടമ നമ്മുടെ ഒപ്പം നിൽക്കുമെന്ന് വിശ്വാസമുണ്ടെങ്കിൽ നമ്മുടെ സ്ഥാപനത്തിനു വേണ്ടി സത്യസന്ധമായും പൂർണ ഉത്തരവാദിത്വത്തോട് കൂടിയും പ്രവർത്തിക്കാൻ അവർ തയ്യാറായിരിക്കും.

ട്രെയിനിങ് കൊടുക്കുക

ഓരോ സ്റ്റാഫിനും അവരുടെ ജോലി അനുസരിച്ച് വ്യക്തിഗതമായ ട്രെയിനിങ്ങുകൾ നൽകുക. മാറുന്ന സെയിൽസ് രീതികളെ കുറിച്ച് അവർക്ക് ട്രെയിനിങ് കൊടുക്കുകയാണെങ്കിൽ അവർക്ക് വളരെ മികച്ച രീതിയിൽ നമ്മുടെ സ്ഥാപനത്തിന് വേണ്ടി പ്രവർത്തിക്കാൻ സാധിക്കും.

കോമൺ കൾച്ചർ ഉണ്ടാക്കുക

നല്ല ഒരു കോർ വാല്യൂ നമ്മുടെ സ്ഥാപനത്തിൽ മുഴുവൻ ഉണ്ടാകണം. അതനുസരിച്ച് നമ്മളുടെ ജീവിതരീതിയും, സംസാരവും, കൾച്ചറും എല്ലാം മാറ്റാൻ ശ്രമിക്കണം.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.