- Trending Now:
അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ സ്വയം സംരംഭകരാക്കാന്‍ സഹായിക്കുന്ന പദ്ധതിയാണ് പ്രധാന്‍മന്ത്രി തൊഴില്‍ദാന പദ്ധതി(പിഎംഇജിപി). പരമ്പരാഗത കൈത്തൊഴിലുകാര്‍ക്ക് സൂക്ഷ്മവ്യവസായ സംരംഭങ്ങള്‍ പുതിയതായി ആരംഭിക്കുവാനാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളതെങ്കിലും, അതോടൊപ്പം തന്നെ, അസംഘടിത മേഖലയില്‍ പരമാവധി പുതിയ തൊഴിലവസരങ്ങള്‍ ഒരുക്കുക എന്നത് കൂടി പിഎംഇജിപിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ പ്രമുഖമാണ്. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭക മന്ത്രാലയത്തിന്റെ കീഴില്‍, ദേശീയാടിസ്ഥാനത്തില്‍ ഖാദി ഗ്രാമ വ്യവസായ കമ്മീഷന്റെ നേരിട്ടുള്ള ചുമതലയില്‍ നടപ്പിലാക്കുന്ന ഈ കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ സംസ്ഥാനങ്ങളിലെ നടത്തിപ്പ് സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ഡയറക്റ്ററേറ്റിന്റെയും സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെയും ജില്ലാ വ്യവസായ കേന്ദ്രങ്ങളുടെയും ബാങ്കുകളുടെയും സംയുക്തമായ ഉത്തരവാദിത്വത്തിലാണ്. ഖാദി ഗ്രാമ വ്യവസായ കമ്മീഷന്‍ മുഖേനയാണ് സബ്‌സിഡി ഗുണഭോക്താക്കളുടെ ബാങ്കുകള്‍ക്ക് എത്തിക്കുന്നത്.
കോഴി, ആട്, പന്നി വളര്‍ത്തല്‍, തീറ്റപ്പുല്‍സംസ്കരണം: കര്‍ഷകര്‍ക്കും കാര്‍ഷിക സംരംഭകര്‍ക്കും കൂട്ടായ്മകള്‍ക്കും 50 ലക്ഷം വരെ കേന്ദ്രസര്‍ക്കാര്‍ സബ്സിഡി... Read More
ഉല്‍പ്പാദന മേഖലയിലുള്ള സംരംഭകന് 25 ലക്ഷം രൂപയും സേവന മേഖലയിലുള്ള സംരംഭകന് 10 ലക്ഷം രൂപയും വരെ ബാങ്കുകള്‍ മുഖേന വായ്പയായി ലഭ്യമാക്കുന്നു. വിവിധ വിഭാഗങ്ങളിലും പ്രദേശങ്ങളിലും തുടങ്ങുന്ന സംരംഭങ്ങള്‍ക്ക് 15 ശതമാനം, 25 ശതമാനം, 35 ശതമാനം എന്നിങ്ങനെ സബ്സിഡി ലഭ്യമാണ്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പട്ടികവര്‍ഗ്ഗ,ജാതി, പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍, സ്ത്രീകള്‍, വിമുക്തഭടന്മാര്‍, ദിവ്യാംഗര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉള്ളവര്‍, അതിര്‍ത്തിപര്‍വ്വത മേഖലകളില്‍ ഉള്ളവര്‍ തുടങ്ങിയവര്‍ക്ക് സബ്‌സിഡി യഥാക്രമം 25 ശതമാനവും 35 ശതമാനവും ലഭിക്കും. ഇവര്‍ക്ക് പദ്ധതിച്ചെലവിന്റെ അഞ്ച് ശതമാനം മാത്രമേ സ്വന്തം കൈമുടക്കായി നിക്ഷേപിക്കേണ്ടതുള്ളൂ.മറ്റുള്ളവര്‍ക്ക് പത്ത് ശതമാനം മാര്‍ജിന്‍ മുടക്കണം. പദ്ധതിച്ചെലവില്‍ നിന്ന് സബ്‌സിഡിയും മാര്‍ജിനും കുറച്ച് ബാക്കിയുള്ള തുക ബാങ്ക്വായ്പ ലഭിക്കും. പക്ഷെ, സബ്‌സിഡി മൂന്ന് വര്‍ഷം കഴിഞ്ഞേ ലഭിക്കൂ എന്നതിനാല്‍ അതുകൂടിയുള്ള തുകയ്ക്ക് അതുവരെ സംരംഭകന്‍ തന്നെ ഉറവിടം കണ്ടെത്തണം.
സബ്സിഡികള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ഇവയൊക്കെ ശ്രദ്ധിക്കുമല്ലോ... Read More
സബ്സിഡി വായ്പക്കാരന് നേരിട്ട് ലഭിക്കുകയോ വായ്പാ എക്കൗണ്ടില്‍ ഉടനടി വരവ് വയ്ക്കപ്പെടുകയോ ഇല്ല. വായ്പ അനുവദിച്ച ബാങ്കില്‍ അത് വായ്പക്കാരന്റെയും ബാങ്കിന്റെയും പേരില്‍ മൂന്ന് വര്‍ഷത്തേ്ക്ക് പ്രത്യേകം പലിശരഹിതമായി നിക്ഷേപിക്കപ്പെടുകയാണ്. വായ്പയിലും തുല്യതുകയ്ക്ക് പലിശ കണക്ക് കൂട്ടില്ല. പദ്ധതി നന്നായി നടത്തുകയും, വായ്പ ശരിയായി അടച്ചുപോരികയും, പ്രവര്‍ത്തന മൂലധനത്തിനുള്ള ക്യാഷ് ക്രെഡിറ്റ് എക്കൗണ്ടില്‍ നിന്ന് ഒരു തവണയെങ്കിലും മുഴുവന്‍ തുകയും പിന്‍വലിക്കുകയും (മതിയായ ഡ്രോയിങ് പവറോടെയുള്ള പൂര്‍ണ്ണ വിനിയോഗം), ക്യാഷ് ക്രെഡിറ്റ് ഏറ്റവും ചുരുങ്ങിയത് 75 ശതമാനം വിനിയോഗം എപ്പോഴും നടത്തുകയും ചെയ്യുന്നവരുടെ സബ്‌സിഡി, ആ മൂന്ന് വര്‍ഷത്തെ ലോക്ക് ഇന്‍ കാലാവധിയ്ക്ക് ശേഷം വായ്പയില്‍ വരവ് വയ്ക്കുകയാണ് ചെയ്യുക.
[
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.