- Trending Now:
പ്രമുഖ ലക്ഷ്വറി കാർ നിർമ്മാതാക്കളായ വോൾവോയുടെ ഫുൾ ഇലക്ട്രിക്കൽ എസ്യുവി എക്സ് സി റിചാർജിന്റെ വിതരണം ആരംഭിച്ചു. കേരളത്തിലെ ആദ്യ വിൽപന ഇൻഡൽ ഗ്രൂപ്പിന് കീഴിലുള്ള കൊച്ചിയിലെ കേരള വോൾവോ ഷോറൂമിൽ വെച്ച് ഡോ. അഭിലാഷ് ഏറ്റുവാങ്ങി. പൂർണമായി ഇന്ത്യയിൽ സംയോജിപ്പിച്ച ആദ്യ ലക്ഷ്വറി ഇലക്ട്രിക് എസ്യുവിയാണ് വോൾവോ എക്സ് സി 40 റീച്ചാർജ്. ബാംഗ്ലൂരിലാണ് കാറുകൾ സംയോജിപ്പിക്കുന്നത്.
സ്വിറ്റ്സര്‍ലന്‍ഡ് ഇലക്ട്രിക് വാഹനങ്ങളുടെ നിരോധനം പരിഗണിക്കുന്നു... Read More
ഇന്ത്യയിൽ ആദ്യമായി അസംബിൾ ചെയ്ത ഫുൾ ഇലക്ട്രിക് എക്സ് സി 40 റീചാർജ് ആഡംബര എസ്യുവി വിതരണം ചെയ്യുന്നത് വോൾവോയുടെ ഒരു നാഴികക്കല്ലാണെന്നും, 2030-ഓടെ ഓൾ-ഇലക്ട്രിക് കാർ കമ്പനിയായി മാറുന്നതിനുള്ള ശ്രമത്തിലാണ് കമ്പനിയെന്നും വോൾവോ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ജ്യോതി മൽഹോത്ര പറഞ്ഞു. ബുക്കിംഗ് ആരംഭിച്ച് 2 മണിക്കൂറിനുള്ളിൽ 150 കാറുകൾ ഓൺലൈനിൽ വിറ്റഴിച്ചതോടെ എക്സ്സി 40 റീചാർജിനുള്ള പ്രതികരണം പ്രോത്സാഹജനകമാണെന്നും ഇതിനകം 500 ഓളം മുൻകൂർ ഓർഡറുകൾ ലഭിച്ചെന്നും കമ്പനി അറിയിച്ചു. ഈ വർഷാവസാനത്തോടെ നൂറിലധികം വാഹനങ്ങൾ ഡെലിവറി ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും ജ്യോതി മൽഹോത്ര അറിയിച്ചു.
ഇത് പഴയ ഇന്ത്യയല്ല, സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയില്‍ വിപ്ലവം സൃഷ്ടിച്ച് രാജ്യം
... Read More
വോൾവോയുടെ ആദ്യ ഇലക്ട്രിക് എസ്യുവിക്ക് ഇന്ത്യയിലെ ആഡംബര കാർ വാങ്ങുന്നവരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 400 കിലോമീറ്ററിലധികം സഞ്ചരിക്കാൻ എക്സ് സി 40 റീചാർജിന് കഴിയും. ഈ ഫീച്ചർ ഉപഭോക്തൃ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ഇലക്ട്രിക് വെഹിക്കിൾ ശ്രേണിയെക്കുറിച്ചുള്ള പൊതുവായ തെറ്റിദ്ധാരണകൾ പരിഹരിക്കുകയും ചെയ്തുവെന്ന് കമ്പനി അധികൃതർ പറഞ്ഞു. എല്ലാ എക്സ് സി 40 റീചാർജ് ഉടമകൾക്കും എക്സ്ക്ലൂസീവ് ട്രി ക്രോണോർ പ്രോഗ്രാമിന്റെ അംഗത്വവും ലഭിക്കും. ഈ വർഷം ജൂലൈ 26നാണ് എക്സ് സി 40 റീചാർജ് 55.90 ലക്ഷം രൂപ എക്സ്ഷോറൂം വിലയിൽ അവതരിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.