Sections

പ്രഥമ ട്രിവാന്‍ഡ്രം വോളിബോള്‍ പ്രീമിയര്‍ലീഗിലെ താരലേലം നടന്നു

Thursday, May 05, 2022
Reported By MANU KILIMANOOR

ദേശീയ-അന്തര്‍ദേശീയ സംസ്ഥാനതല താരങ്ങളെ അണിനിരത്തി ആയിരുന്നു ലേലം നടന്നത്

 

ഈ മാസം 10 മുതല്‍ 13 വരെയാണ് തിരുവനന്തപുരം തമ്മനത്ത് വോളിബോള്‍ പ്രീമിയര്‍ ലീഗ് നടക്കുക. പ്രത്യേകം സജ്ജീകരിച്ചു വോളിബോള്‍ കോര്‍ട്ടില്‍ മാര്‍ച്ച് 10 ന് വൈകുന്നേരം അഞ്ചിനാണ് മത്സരം ആരംഭിക്കുക.

ദേശീയ-അന്തര്‍ദേശീയ സംസ്ഥാനതല താരങ്ങളെ അണിനിരത്തി ആയിരുന്നു ലേലം നടന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 30നാണ് താര ലേലം നടന്നത് മൂന്ന് ദിവസങ്ങളിലായി 10 ടീമുകള്‍ അണിനിരക്കുന്ന തീപാറുന്ന മത്സരമാണ് ട്രിവാന്‍ഡ്രം വോളിബോള്‍ പ്രീമിയര്‍ലീഗില്‍ നടക്കാന്‍ പോകുന്നത്. ദേശീയ-അന്തര്‍ദേശീയ താരങ്ങളും കേരളത്തിലെ മറ്റ് പ്രമുഖ താരങ്ങളുംഉള്‍പ്പെട്ട ട്രിവാന്‍ഡ്രം വോളിബോള്‍ പ്രീമിയര്‍ ലീഗ് കാണികളില്‍ ആവേശംപടര്‍ത്തും എന്നത് തീര്‍ച്ച.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.